പൊട്ടിയ ടൈലും പഴയ കോട്ടൺ തുണിയും ഉപയോഗിച്ച് സൂപ്പർ ചെടിച്ചട്ടി നിർമ്മിക്കാം

വീട്ടിലെ ഉപയോഗ ശൂന്യമായ പഴന്തുണിയും പൊട്ടിയ ടൈലുകളുടെ കഷണങ്ങളും കുറച്ചു സിമന്റും ഉപയോഗിച്ച് ചെടികൾ നടാവുന്ന ചെടിച്ചട്ടികൾ നിർമിക്കുന്ന രീതിയാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. കടകളിൽ നിന്നും നല്ലവില കൊടുത്തു വാങ്ങുന്ന ഈ ചെടിച്ചട്ടികൾ വളരെ എളുപ്പത്തിൽ നിർമിക്കാവുന്നതാണു. ആദ്യം തന്നെ ചെടി ചട്ടിയുടെ അളവിലുള്ള ഒരു പ്ലാസ്റ്റിക് പത്രം ഇതിന്റെ നിർമാണത്തിനുള്ള മോൾഡിനായ് എടുക്കാം. ഇതിനെ ഒരു പ്ലാസ്റ്റിക് ഉപയോഗിച്ച് പൊതിഞ്ഞു കമഴ്ത്തി വെക്കാം . എടുത്തിരിക്കുന്ന തുണികൾ ഒരു പാത്രത്തിൽ വെള്ളം എടുത്തു അതിൽ മുക്കി നനച്ചു എടുക്കണം. ഇനി എടുത്തു വെച്ചിരിക്കുന്ന ടൈലുകൾമുറിച്ചു ചെറിയ കഷ്ണങ്ങളാക്കി മാറ്റി വെക്കണം. അതുപോലെ സിമെന്റും വെള്ളം ഒഴിച്ച് കുഴമ്പ് പരുവത്തിൽ ഇളക്കി എടുക്കണം.

ഇതിലേക്ക് നടച്ചു വെച്ചിരിക്കുന്ന തുണി ഇട്ടു നന്നായി മുക്കി എടുക്കണം. തുണിയിൽ നന്നായി സിമന്റു മുങ്ങിയാൽ അതിനെ എടുത്തു ആദ്യം തയാറാക്കി പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു വെച്ചിരിക്കുന്ന മോൾഡിന്റെ സൈഡുകളിൽ ചുറ്റി കൊടുക്കാം. ഇതുപോലെ ഒരു തുണികൂടെ സിമെന്റിൽ മുക്കി ഇതിനു പുറത്തു ചുറ്റികൊടുക്കാം. ഇനി ചട്ടിയുടെ അടിഭാഗത്തേക്ക് ഇടനായി ചെറിയ മൂന്ന് തുണികൾ എടുത്തു അവയുടെ നടുവിലായി ഹോൾ ഇട്ടുക. ശേഷം ഇതിനെയും ഓരോന്നായി സിമെന്റിൽ മുക്കി മോൾഡിന്റെ മുകൾഭാഗത്തായി വെച്ച് നന്നായി കൈകൊണ്ട് തേച്ചു പിടിപ്പിക്കാം. ഇനി ഇതിലേക്ക് എടുത്തു വെച്ചിരിക്കുന്ന ടൈലിന്റെ കഷ്ണങ്ങൾ ഇതിനു സൈഡുകളിൽ ഒട്ടിച്ചു കൊടുക്കാം.

ഇനി ഈ ടൈലുകളുടെ ഗ്യാപ് അടയ്ക്കുന്നതിന് വേണ്ടി സിമന്റ് നന്നായി കുഴച്ചു ഒരു ബ്രെഷ് ഉപയോഗിച്ച് ഇതിനു മുകളിൽ അടിക്കുക. എല്ലാ വിടവുകളും അടയുന്ന വിധത്തിൽ ബ്രെഷ് കൊണ്ട് സിമെന്റ് തേച്ചു പിടിപ്പിക്കുക. ശേഷം ഇതിനെ 24 മണിക്കൂർ സെറ്റാകുവാനായി മാറ്റി വെക്കാം. 24 മണിക്കൂർ കഴിയുമ്പോൾ ടൈലിന്റെ മുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന സിമെന്റ് ഉറച്ചു കളയുക. ഇനി ചട്ടി തിരിച്ചു വെച്ച് മോൾഡിനെ ഇളക്കി എടുക്കാവുന്നതാണ്. ഇതിനെ ഒരു രണ്ടു ദിവസം നനച്ചുകൊടുത്ത ശേഷം മണ്ണ് നിറച്ചു ചെടി നടാവുന്നതാണ്. ഒരു ചട്ടി നിർമിക്കുവാൻ 2 കിലോയോളം മാത്രം സിമെന്റ് വേണ്ടി വരുന്നുള്ളു. ഇതു നിർമിക്കുന്ന രീതി ചുവടെയുള്ള വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. . ഈ അറിവുകൾ നിങ്ങൾക്ക് ഉപകാരപ്രദമായി എന്ന് തോന്നുകയാണെങ്കിൽ ഈ പോസ്റ്റ് ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കൂ. മറ്റുള്ളവർക്കും ഉപകാരപ്പെടട്ടെ.

Leave a Reply