ഇന്ത്യയിൽ വളരെ വിലക്കുറവിൽ ലഭിക്കുന്ന സൺറൂഫ് ഉള്ള 5 കാറുകൾ

വാഹനങ്ങളിലെ സൺറൂഫ് എല്ലാവർക്കും വളരെ അധികം ഇഷ്ടമല്ലേ. സൺറൂഫ് ഉള്ള വാഹനങ്ങൾ ഇന്ന് എല്ലാം വാഹനകമ്പനികളും പുറത്തിറക്കുന്നുണ്ട്. അത്തരത്തിൽ സൺറൂഫ് ഉള്ള വളരെ വിലകുറവിൽ ലഭിക്കുന്ന കാറുകളെ കുറിച്ച് പരിചയപ്പെടാം. കുറച്ചു മുന്നേ വരെ വളരെ വിലക്കൂടിയ ആഡംബര വാഹങ്ങളിൽ മാത്രമായിരുന്നു സൺ റൂഫ് ഉണ്ടായിരുന്നത്. എന്നാൽ തന്നെയും ധാരാളം വിദേശ കമ്പനികൾ ഇന്ത്യൻ വിപണിയിൽ എത്തിയതോടെ ഓട്ടോമൊബൈൽ രംഗത്ത് കാര്യമായ മാറ്റം ഉണ്ടായി എന്ന് തന്നെ പറയാം. അത് കൊണ്ട് തന്നെ പത്തു ലക്ഷത്തിനു ഉള്ളിൽ വരുന്ന വാഹനങ്ങളിലും സൺറൂഫ് എന്ന ഫീച്ചർ ലഭ്യമാകുന്നുണ്ട്.

ഇത്തരത്തിൽ എല്ലാ കമ്പനികളും വളരെ ഉപകാരപ്രദമായ ഒരു കാഴ്ചപ്പാടാണ് പ്രേക്ഷകർക്ക് വേണ്ടി ഒരുക്കുന്നത്. അതിന്റെ ഭാഗമായി തന്നെയാണ് ഇങ്ങനെ വിലകുറഞ്ഞ വാഹനങ്ങളിലും ആഡംബര വാഹനങ്ങളിൽ മാത്രം ഉണ്ടായിരുന്ന ഫീച്ചർ മറ്റുള്ള ലോ ബഡ്‌ജറ്റ്‌ കാറുകളിലും ഉറപ്പുവരുത്തിയിരിക്കുന്നത്. എന്ന ഇത്തരത്തിൽ ഓട്ടോമൊബൈൽ കമ്പനികൾ തമ്മിലുള്ള മത്സരം നമ്മൾ കസ്റ്റമറുകളെ സംബന്ധിച്ചു വളരെ അധികം നേട്ടം തന്നെയാണ് എന്ന് പറയുന്നതിൽ തെറ്റില്ല. ലോ ബഡ്‌ജറ്റ്‌ വാഹങ്ങളിൽ സൺറൂഫ് ഫീച്ചർ ഉറപ്പുവരുത്തുന്ന സെഗ്‌മെന്റിലുള്ള ഒന്നാമത്തെ വാഹനമാണ് ഹ്യുണ്ടായിയുടെ വെർണ.

ഹ്യൂണ്ടായ് വെർണയിൽ മൂന്നു ടൈപ് എൻജിൻ ഓപ്‌ഷനുകളിലും നാല് വേരിയന്റുകളിലായിട്ടും വെർണ പുറത്തിറക്കുന്നത്. ഇതിൽ വരുന്ന എസ് എക്‌സ് വേരിയന്റുമുതലാണ് സൺറൂഫ് ലഭ്യമാകുന്നത്. 1081000 രൂപയാണ് എസ് എക്‌സിന്റെ എക്‌സ് ഷോറൂം പ്രൈസ് വരുന്നത്. സൺറൂഫ് ഉറപ്പു വരുത്തുന്ന ഹ്യുണ്ടായിയുടെ മറ്റൊരു സെഗ്‌മെന്റിലുള്ള വാഹനമാണ് വെന്യു. പ്രധനമായും മൂന്നു ടൈപ്പ് എൻജിൻ ഓപ്‌ഷനുകളിലും ഏഴു വേരിയന്റുകളിലും നാലു ട്രാൻസ്മിഷൻ ഓപ്‌ഷനുകളിലും നമുക്ക് ലഭിക്കുന്നു.

എന്നാൽ സൺറൂഫ് ലഭിച്ചു തുടങ്ങുന്നത് എസ് എക്‌സ് വേരിയന്റ് മുതലാണ്. എസ് എക്‌സ് വേരിയന്റിന്റെ എക്‌സ് ഷോറൂം പ്രൈസ് വരുന്നത് 9,90000 രൂപയാണ്. അടുത്തതായി സൺറൂഫ് ഉള്ള മറ്റൊരു വാഹനമാണ് ഹോണ്ട WRV. പ്രധനമായും രണ്ടു വേരിയന്റുകളിലും അതിൽ ഫുൾ ഓപ്‌ഷനായി വി എക്സിലാണ് നമുക്ക് സൺറൂഫ് ലഭ്യമാകുന്നത്. 987000 രൂപയാണ് വി എക്സിന്റെ എക്സ് ഷോറൂം പ്രൈസ് വരുന്നത്. ഇത്തരത്തിൽ ലോ ബഡ്ജറ്റിൽ ലഭ്യമാകുന്ന മറ്റുള്ള വാഹനങ്ങളെ കുറിച്ച് മനസ്സിലാക്കാൻ നൽകിയിരിക്കുന്ന വീഡിയോ പൂർണ്ണമായും കണ്ടു നോക്കു.

Leave a Reply