മികച്ച മൈലേജ് ഉറപ്പു വരുത്തുന്ന സെവൻ സീറ്റർ വാഹനങ്ങൾ

ഒരു വാഹനത്തെ സംബന്ധിച്ചു അതിന്റെ മൈലേജ് എന്നു പറയുന്നത് ഒരു പ്രധാന കടകം തന്നെയാണ്. ഇന്ന് ഓട്ടോമൊബൈൽ രംഗത്ത് അനേകം കമ്പനികൾ വെത്യസ്തമായ മോഡലുകളിലും ട്രാൻസ്മിഷനുകളിലുമായി വാഹനങ്ങൾ പുറത്തിറക്കുന്നുണ്ട്. അത്തരത്തിൽ മികച്ച മൈലേജ് ലഭ്യമാകുന്ന സെവൻ സീറ്റർ വാഹനങ്ങളെകുറിച്ചാണ് ഇനി വിശദീകരിക്കുന്നത്. ഇതിൽ ഒന്നാമതായി മികച്ച മൈലേജ് ലഭിക്കുന്ന ഒരു സെവൻ സീറ്റർ വാഹനമാണ് മാരുതി സുസുകിയുടെ എർട്ടിഗ.

ഈ വാഹനത്തിനു 1.5 ലിറ്റർ സി എൻ ജി പെട്രോൾ എൻജിൻ ആണ് നൽകിയിട്ടുള്ളത്. അതുകൊണ്ടു തന്നെ കമ്പനി അവകാശപ്പെടുന്ന മൈലേജ് 26.8 km/ kg ആണ്. 103 ബി എച് പി പവറും 138 എൻ എം ടോർക്കും ആണ് ഈ വാഹനത്തിനു നൽകിയിട്ടുള്ളത്. മൈലേജിൽ മുൻപന്തിയിൽ നിൽക്കുന്ന രണ്ടാം സ്ഥാനത്തുള്ള റെനോൾട്ടിന്റെ ട്രൈബ് ആണ്. 4.99 ലക്ഷം രൂപ മുതൽ 7.22 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിനു വില ഈടാക്കുന്നത്. 1.0 ലിറ്റർ പെട്രോൾ എൻജിനിൽ വരുന്ന ഈ വാഹനത്തിനു ലഭിക്കുന്ന മൈലേജ് 20.5 ആണ് ലഭിക്കുന്നത്.

ഈ വാഹനത്തിനു 71 bhp പവറും 96 എൻ എം ടോർക്കും ആണ് നൽകുന്നത്. അടുത്തതായി മികച്ച മൈലേജ് ഉള്ള വാഹനം ഡാഡ്‌സന്റെ ഗോ പ്ലസ് ആണ്. പെട്രോൾ ഡീസൽ എൻജിൻ ഉള്ള ഈ വേരിയന്റുകളിൽ ഉള്ള വാഹനത്തിനു കമ്പനി 19.7 km/l മൈലേജ് അവകാശപ്പെടുന്നു. മികച്ച മൈലേജ് തരുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന മറ്റൊരു വാഹനമാണ് മഹീന്ദ്രയുടെ തന്നെ ബൊലേറോ ആണ്. 7.61 ലക്ഷം രൂപ മുതൽ 8.99 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ വില അവകാശപ്പെടുന്നത്.

1.5 ലിറ്റർ ഡീസൽ എൻജിനുള്ള ഈ വാഹനത്തിനു കമ്പനി പറയപ്പെടുന്ന മൈലേജ് 16.5 km/l തന്നെയാണ്. അതിനു തൊട്ടു താഴെ നിൽക്കുന്ന മഹേന്ദ്രയുടെ സ്‌കോർപ്പിയോ തന്നെയാണ്. 12.39 ലക്ഷം രൂപ മുതൽ 15.99 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ പ്രൈസ് എന്നതു. 2.2 ലിറ്റർ ഡീസൽ എൻജിൻ ക്രമീകരിച്ചിരിക്കുന്ന ഈ വാഹനത്തിനു കമ്പനി പറയുന്ന മൈലേജ് 16.36 km/l തന്നെയാണ്. ഇത്തരത്തിൽ മികച്ച മൈലേജ് ഉറപ്പു വരുത്തുന്ന മറ്റുള്ള വാഹങ്ങളെക്കുറിച്ചു നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കാം.

Leave a Reply