തിളച്ച എണ്ണയിൽ കയ്യിടുന്ന ദൃശ്യങ്ങൾ സത്യാവസ്ഥ അറിയാം

മനുഷ്യനുണ്ടായ കാലം മുതൽക്ക് തന്നെ പല തരത്തിലുള്ള വിശ്വാസങ്ങളും രൂപപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ന് വിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളും ഏറെയാണ്. ഇങ്ങനെയുള്ള തട്ടിപ്പുകളെ വെളിച്ചതുകൊണ്ട് വന്നു അതിലെ ശാസ്ത്ര സത്യങ്ങൾ മനസ്സിലാക്കിത്തരാൻ ഉതകുന്ന തരത്തിൽ വിഡിയോകൾ ഉണ്ടാക്കി പൊതുസമൂഹത്തിന്റെ അറിവിലേക്ക് പകർന്നു കൊടുക്കുന്ന ഒരു വീഡിയോ ആണ് ഇവിടെ കാണിക്കുന്നത്.

അത്ഭുതപ്രവർത്തികൾ എന്ന പേരിൽ പല തരത്തിലുമുള്ള ട്രിക്കുകളും നടത്തി ആളുകളെ തന്നുടെ വിശ്വാസികളാക്കി മാറ്റുന്ന അനവധി ജാലവിദ്യക്കാർ ഇന്ന് സമൂഹത്തിൽ ഉണ്ട്. അങ്ങനെയുള്ള ഒരു വിഡിയോ കുറച്ചുനാൾ മുൻപ് സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. ഒരു വലിയ ചട്ടിയിൽ തിളച്ചുകൊണ്ടിരിക്കുന്ന എണ്ണയിൽ കൈയിടുന്ന കുറച്ചാളുകളുടെ വീഡിയോ ആയിരുന്നു അത്. സാധാരണ ഗതിയിൽ തിളച്ച എണ്ണയിൽ കൈ മുക്കുകയാണെങ്കിൽ നിമിഷ നേരംകൊണ്ട് കൈക്ക് മാരകമായ പൊള്ളലേൽക്കും.

എന്നാൽ ഇവിടെ വളരെ നിസാരമായി തിളച്ച എണ്ണയിൽ കൈ മുക്കി എടുക്കുമ്പോൾ അത് കാണുന്നവരിൽ വലിയ അത്ഭുതം ഉളവാക്കുകയും അതൊക്കെ അവരുടെ കഴിവുകൾ ആണെന്നും വിശ്വസിച്ചുപോകും. കാരണം എണ്ണ തീയിൽ തിളക്കുന്നതു അവരുടെ മുന്നിൽ തന്നെ കാണുന്നതാണ്. എന്നാൽ ഇതിന്റെ ശാസ്ത്ര വശം എന്തെന്നാൽ പാത്രത്തിൽ എണ്ണ ഒഴിക്കുന്നതിനൊപ്പം അതിലേക്ക് കുറച്ചു നാരങ്ങാ നീരും കൂടെ ഒഴിക്കുന്നു.

ഈ നാരങ്ങാനീര് ചട്ടിയുടെ അടിയിലേക്ക് പോകുകയും എണ്ണ മുകളിൽ കിടക്കുകയും ചെയ്യും. എണ്ണ തിളക്കുന്നതുനും ഒരുപാടു മുൻപേ തന്നെ നാരങ്ങാനീര് തിളച്ചു കുമിളകളായി മുകളിലേക്ക് വരുന്നു. വലിയ പത്രമായിരുന്നതിനാൽ തന്നെ ഈ എണ്ണ ചൂടാകുവാൻ സമയമെടുക്കും. എന്നാൽ അടിയിലുള്ള നാരങ്ങാ നീര് തിളച്ചു മുകളിൽ വന്നുകൊണ്ടേയിരിക്കും. ഇതുകാണുന്ന ആരും എണ്ണ തിളക്കുകയാണ് എന്ന് തെറ്റുധരിക്കുകയും ചെയ്യും.

സാധാരണക്കാരെ അവരുടെ വിശ്വാസികളാക്കിയ മാറ്റുവാൻ ഇതൊക്കെ തന്നെ അവർക്ക് ധാരാളം. നിങ്ങൾക്ക് ഈ കാര്യം ചുവടെയുള്ള വിഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ്. ഈ അറിവുകൾ നിങ്ങൾക്ക് ഉപകാരപ്രദമായി എന്ന് തോന്നുകയാണെങ്കിൽ ഈ പോസ്റ്റ് ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കൂ. മറ്റുള്ളവർക്കും ഉപകാരപ്പെടട്ടെ.

Leave a Reply