പഴശ്ശിരാജയിൽ കനിഹയ്ക്ക് പകരം ആദ്യം സമീപിച്ചത് സംയുക്തയെ, നടി ഈ വേഷം ഉപേക്ഷിക്കാനുള്ള കാരണമിതാണ്.

പഴശ്ശിരാജയിൽ കനിഹയ്ക്ക് പകരം ആദ്യം സമീപിച്ചത് സംയുക്തയെ, നടി ഈ വേഷം ഉപേക്ഷിക്കാനുള്ള കാരണമിതാണ്.

മമ്മൂട്ടി കനിഹ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ആണ് പഴശ്ശിരാജ. ചരിത്രകഥ പറഞ്ഞ ചിത്രത്തിൽ ആദ്യ നായികയെ സമീപിച്ചിരുന്നത് സംയുക്ത വർമ്മ ആണ് എന്ന് പല അഭിമുഖങ്ങളിലും സംവിധായകൻ പറഞ്ഞിരുന്നു. എന്നാൽ ആ സമയത്ത് ആ വേഷം സംയുക്ത ഉപേക്ഷിക്കുകയായിരുന്നു. സംയുക്ത സിനിമയിലേക്ക് ശക്തമായ ഒരു തിരിച്ചുവരവ് നടത്താൻ സാധിക്കുന്ന വേഷം തന്നെയായിരുന്നു. പഴശ്ശിരാജ എന്ന ചിത്രത്തിലെ മാക്കം എന്ന കഥാപാത്രം. എന്നാൽ സിനിമയിലേക്ക് വരാൻ താൽപര്യമില്ലായിരുന്നു സംയുക്തയ്ക്ക്.

ഈ കാര്യത്തെക്കുറിച്ച് ഏറ്റവും അടുത്ത ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംയുക്ത തന്നെ പറയുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് പഴശ്ശിരാജ എന്ന ചിത്രത്തിലെ കഥാപാത്രത്തെ വേണ്ടെന്നുവെച്ചത് എന്ന് ചോദിച്ചതിന് സംയുക്തയുടെ മറുപടി ഇങ്ങനെയായിരുന്നു. ഒന്നാമതെ അന്ന് മകൻ തീരെ ചെറുതാണ്. ഞാനാണെങ്കിൽ അമ്മയെന്ന ഫീലിങ് ആസ്വദിക്കുന്ന ഒരു സമയവും. അതുകൊണ്ടായിരുന്നു ആ കഥാപാത്രം വേണ്ട എന്ന് വച്ചിരുന്നത്. അവന്റെ കാര്യങ്ങൾ ഞാൻ ഇല്ലെങ്കിൽ ശരിയായി നടക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് ആ കഥാപാത്രം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് സംയുക്ത പറഞ്ഞത്. പിന്നീടാണ് കനിഹ ഈ കഥാപാത്രത്തിലേക്ക് വരുന്നത്. തനിക്ക് ലഭിച്ച കഥാപാത്രം വളരെ മനോഹരമായ രീതിയിൽ തന്നെ കനിഹ അവതരിപ്പിക്കുകയും ചെയ്തു.

ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് കനിഹയുടെ. മുൻപെ ചില മലയാള ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു എങ്കിൽ ആളുകൾ മനസ്സിലാക്കി തുടങ്ങിയത് ഭാഗ്യദേവതയിലൂടെ ആണെന്ന് മാത്രം. നടിയുടെ കാരിയറിൽ തന്നെ വലിയൊരു ബ്രേക്ക് സൃഷ്ടിച്ച ചിത്രമാണ് പഴശ്ശിരാജ. മമ്മൂട്ടിക്കൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ചിത്രത്തിൽ മാക്കത്തിന്റെ. അതുകൊണ്ടു തന്നെ അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

Leave a Reply