റെനോൾട് ഡസ്റ്റർ പുത്തൻ വേഷത്തിൽ, അത്ഭുതപ്പെടുത്തുന്ന ഫീച്ചറുകൾ അറിയാം

ആഗോള വാഹന വിപണിയിൽ കൂടുതൽ ജനശ്രദ്ധയാകർഷിച്ച വാഹന ബ്രാൻഡുകളിൽ ഒന്നാണ് റിനോൾട്ട്. റിനോൾട്ടിന്റെ വാഹനങ്ങൾ എന്നും ജനങ്ങൾക്ക് പ്രിയങ്കരമാണ്. പാസഞ്ചേഴ്സ് യാത്ര സുഖവും കൂടുതൽ സേഫ്റ്റി യും ഉറപ്പുനൽകുന്ന റെനോൾട്ടിന്റെ വാഹനങ്ങൾ വിപണിയിൽ ഏറ്റവും കൂടുതൽ ആരാധകരെ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. റെനോൾട്ടിന്റെ ഒട്ടനവധി മോഡലുകളിലും ശ്രേണികളിലുമുള്ള വാഹനങ്ങൾ ഇന്ന് ലോകോത്തര വിപണികളിൽ സജീവമാണ്.

ഓരോ മോഡൽ വാഹനങ്ങൾക്കും അവരുടേതായ മികവ് പുലർത്തി കൊണ്ടാണ് നിർമ്മാണരംഗത്ത് ഒരുങ്ങുന്നത്. ബോഡി ക്വാളിറ്റിയിൽ ഒട്ടും തന്നെ വിട്ടുവീഴ്ച നാലകത്തെയാണ് നിർമ്മിച്ചിരിക്കുന്നത്. വർഷങ്ങൾക്കു മുന്നേ തന്നെ ഓട്ടോമൊബൈൽ രംഗത്ത് റെനോൾട്ട് എന്ന ബ്രാൻഡിന് ഇടംപിടിക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുകയാണ് റെനോൾട്ട് ഡസ്റ്റർ എന്ന മോഡലിന്റെ അത്ഭുതപ്പെടുത്തുന്ന ഒരു കൺസെപ്റ്റ് മോഡൽ.

2025 വർഷത്തോടെ റെനോൾട്ടിന്റെ ഈ പുത്തൻ കൺസെപ്റ്റ് മോഡൽ പ്രേക്ഷകരിലേക്ക് എത്തുമെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.
വലിപ്പം കുറഞ്ഞ SUV വാഹനങ്ങൾക്കിടയിലെ രാജകീയമായി വാഴുന്ന ഒരു വാഹനം കൂടിയാണ് റെനോൾട്ട് ഡസ്റ്റർ. Dacia Bigster എന്ന പുത്തൻ നാമത്തിലാണ് ഡസ്റ്റർ ന്റെ പുതിയ മോഡൽ എത്തുന്നത്. ഏകദേശം 4.6 മീറ്ററോളം നീളമാണ് പുതിയ ഡസ്റ്ററിനുള്ളത്. പ്രാരംഭത്തിൽ പെട്രോൾ എൻജിനും, ശേഷം ഹൈബ്രിഡ് ഡ്യൂവൽ ഫ്യുവൽ എൻജിനിലും പുറത്തിറക്കുമെന്നും ഇപ്പോൾ അറിയാൻ കഴിയുന്നു.

ഒറ്റനോട്ടത്തിൽ ഒരു വലിയ എസ്‌യുവി എക്സ്റ്റീരിയർ ഡിസൈൻ രൂപ ശൈലിയാണ് പുതുതായി നൽകിയിട്ടുള്ളത്. ഈ കൺസപ്റ്റ് മോഡലിനു ഏറ്റവും ആകർഷണീയമായി തോന്നുന്നത് Y ഷെയ്പ്പിലുള്ള ഹെഡ്‌ലാമ്പാണ്. 2025 ഓടെ ഈ കൺസപ്റ്റ് മോഡൽ പുറത്തിറങ്ങുമെങ്കിലും ഇന്ത്യൻ വിപണിയിലേക്ക് ലോഞ്ച് ചെയ്യുന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല.

Leave a Reply