തുരുമ്പും അഴുക്കും കളയാം വളരെ എളുപ്പത്തിൽ

ഇരുമ്പുകൊണ്ടുള്ള ഏതൊരു വസ്തുവും കുറേനാൾ നാം ഉപയോഗിക്കാതിരിക്കുമ്പോൾ അതിൽ തുരുമ്പെടുക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ തന്നെ നാം അടുക്കളയിൽ ഉപയോഗിക്കുന്ന കത്തികൾ, കത്രികകൾ, എന്നിങ്ങനെയുള്ള സ്റ്റീൽ കൊണ്ടോ ഇരുമ്പു കൊണ്ടോ ഉണ്ടാക്കിയ വസ്തുക്കൾ. ഇടക്കിടക്ക് തുരുമ്പിന്റെ അംശത്തെ കളയുന്നതാണ് നല്ലത്. ഇല്ലെങ്കിൽ ആ വസ്തു പിന്നെ ഉപയോഗ സൂന്യമായി പോകുന്നതാണ്.

വളരെ എളുപ്പത്തിലും ചിലവ് കുറഞ്ഞ രീധിയിലും നമുക്ക് കത്തികളിലും മറ്റു തുരുമ്പുള്ള വസ്തുക്കളിലെ തുരുമ്പിനെ പൂർണ്ണമായി മാറ്റാവുന്നതാണ്. നമുക്ക് ഒരുപാട് രീതിയിൽ ഗുണം ചെയുന്ന ഒത്തിരി വീഡിയോസ് യൂട്യൂബിൽ വൈറലാണ്. അത്തരത്തിൽ ശ്രെദ്ധയിൽ പെട്ട ഒരു വീഡിയോ നിങ്ങളിലേക്ക് എത്തിക്കുകയാണ്. ഒന്ന് ചീഞ്ഞാൽ ഒന്നിന് വളമാകുമെന്നു പറഞ്ഞപോലെ ഇതിനുള്ള പരിഹാരവും അടുക്കളയിൽ നിന്നുതന്നെ നമുക്ക് കണ്ടെത്താം.

ഇതിനു വേണ്ടീട്ടുള്ള രണ്ടു ടിപ്പുകളാണ് ഞാൻ പറയുന്നത്. ആദ്യം ചെറിയ തുരുമ്പുള്ള ഒരു കത്തിയെടുക്കുക. ഒരു സവാള രണ്ടായി മുറിച്ചു അതിൽ ഒരു ഭാഗത്തെ സവാള എടുത്ത് ഈ കത്തിയുടെ എല്ലായിടത്തും തേച്ചുപിടിപ്പിക്കുക. അതിനു ശേഷം ഒരു തുണി ഉപയോഗിച് നന്നായി തുടക്കുക. എന്നിട് നോക്കൂ കത്തിയിലുള്ള എല്ലാ തുരുമ്പും അഴുക്കുകളും നിശ്ശേഷം മാറിയതായി കാണാം. കത്തി വാങ്ങിയപ്പോൾ എങ്ങനെയാണു ആ രീധിയിൽ പുതിയതുപോലെ കിട്ടുന്നതാണ്.

ചെറിയ തുരുമ്പുകളെ മാത്രമേ സവാള കൊണ്ട് മാറ്റാൻ കഴിയൂ. ഇനി കുറച്ചു കൂടുതൽ തുരുമ്പുള്ള വസ്തുവാണെങ്കിലോ.അതിനും പരിഹാരം നമ്മുടെ അടുക്കളയിൽ ഉണ്ട്. ചെറു നാരങ്ങയും, ഉപ്പും, ഏതെങ്കിലും ഡിഷ്വാഷ് ഇത്രെയും ഇൻഗ്രീഡിഎന്റ്സ് വെച്ചിട്ടുതന്നെ എത്ര വലിയ തുരുമ്പിനെയും നമുക്ക് അകറ്റാം. ഒരു സ്പൂൺ ഉപ്പും,അതിലേക് ആവശ്യാനുസരണം നാരങ്ങാ നീരും ഒരു തുള്ളി ഡിഷ്വാഷും കൂടി ചേർത്തുകൊടുക്കുക. പിഴിഞ്ഞ നാരങ്ങയുടെ തൊലി വെച്ചിട് തന്നെ തുരുമ്പുള്ള എല്ലാ ഭാഗത്തും ഈ മിക്സിനെ തേച്ചു പിടിപ്പിക്കുക. അതിനു ശേഷം ഒന്ന് കഴുകിയെടുത്തു നോക്കൂ. വെട്ടിത്തിളങ്ങുന്നത് നമുക്ക് കാണാം. ഇനിയും കൂടുതൽ മനസിലാക്കുവാൻ ഈ വീഡിയോ കണ്ടുനോക്കൂ.
കടപ്പാട് (വീഡിയോ) : PRS Kitchen Youtube Channel

Leave a Reply