ആപ്പിൾ വാച്ച് 6 ഉം ആപ്പിൾ വാച്ച് എസ് ഈ യും തമ്മിലുള്ള പ്രത്യേകത

ആപ്പിൾ പുതുതായി ഇറക്കിയ ആപ്പിൾ വാച്ച് സീരീസ് 6 ഉം ആപ്പിൾ വാച്ച് എസ്ഇയും കാലിഫോർണിയ ആസ്ഥാനമായുള്ള കൂപ്പർറ്റിനോയിൽ നിന്നും അവതരിപ്പിച്ചു. പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള സവിശേഷതകളാണ് ആപ്പിൾ വാച്ചിന്റെ മറ്റൊരു പ്രത്യേകത. ഓൺ റെറ്റിന ഡിസ്പ്ലേ, ബ്ലഡ് ഓക്സിജൻ മോണിറ്റർ, പ്രവർത്തനക്ഷമതയെ അളക്കുന്ന ഒരു ഇലക്ട്രോ കാർഡിയോഗ്രാം (ഇസിജി) എന്നിവയുള്ള ആപ്പിൾ വാച്ച് സീരീസ് 6 എന്ന ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ആപ്പിൾ വാച്ച് എസ് ൽ ഇസിജിയും ബ്ലഡ് ഓക്സിജൻ മോണിറ്ററും ആപ്പിൾ കമ്പനി നൽകിയിട്ടില്ല. എന്നാൽ ഓൺ ഡിസ്പ്ലേ ഉറപ്പുവരുത്തുകയും ചെയ്യുന്നില്ല. ഇരു ആപ്പിൾ വാച്ചുകളും 40 എം എം 44 എം എം കേസ് വലുപ്പത്തിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ജിപിഎസ് + സെല്ലുലാർ സീരീസുകളിലും നൽകിയിട്ടുണ്ട്. ആപ്പിൾ വാച്ച് 6 നും ആപ്പിൾ വാച്ച് എസ്ഇയ്ക്കും നൽകിയിട്ടുള്ള പ്രധാന പ്രത്യേകതകളും ഇരു മോഡലുകളും തമ്മിലുള്ള വ്യത്യാസം എന്തെന്നും നമുക്ക് നോക്കാം.

വെത്യസ്തമായ കളർ ഓപ്‌ഷനുകളിലാണ് ഇരു വാച്ചുകളും വിപണിയിൽ എത്തിക്കുന്നത്. സിൽവർ, സ്പേസ് ഗ്രേ, ഗോൾഡ്, സിൽവർ, ഗ്രേ, ഗോൾഡ്, ബ്ലു എന്നിങ്ങനെ ആകർഷണീയമായിട്ടുള്ള കളർ ഓപ്‌ഷനുകൾ. കൂടാതെ ഇരു വാച്ചുകളും റെക്ടാങ്കിൽ ഷെയ്പ്പിൽ ആണ് രൂപീകരിച്ചിരിക്കുന്നതു. ലിഥിയം അയൺ കൊണ്ട് രൂപീകരിച്ച ബാറ്ററിയാണ് വാച്ചിൽ നൽകിയിട്ടുള്ളത്. 18 മണിക്കൂർ ലഭ്യമാകുന്ന ബാറ്ററി ലൈഫാണ് ഇരു വാച്ചിന്റെയും പ്രത്യേകത. ആപ്പിൾ വാച്ച് 6 ന്റെയും ആപ്പിൾ വാച്ച് എസ് ഇ യുടെയും വേർതിരിക്കുന്ന പ്രധാന സവിശേഷതകൾ എന്തെന്ന് നമുക്ക് വീഡിയോ കണ്ടു നോക്കാം.

Leave a Reply