അനേകം ദൂരം യാത്ര ചെയ്യാനും യാത്രയിലുടനീളമുള്ള കാഴ്ചകൾ കണ്ടു ആസ്വദിക്കാനും ജീവിതത്തിൽ ഒരു വട്ടമെങ്കിലും നമ്മൾ ആഗ്രഹിക്കാറില്ലേ.എന്നാൽ നമ്മുടെ ഇന്ത്യയിൽ തന്നെ കണ്ടാൽ മതിവരാത്ത നിരവധി കാഴ്ചകളുണ്ട്. അതുപോലെതന്നെ പ്രവേശാനുമതി നിരോധിച്ച ഒരുപാടു സ്ഥലങ്ങളുമുണ്ട്. എന്നാൽ ആ സ്ഥലങ്ങൾ ഏതൊക്കെയാ എന്ന് നിങ്ങൾക്കറിയാമോ. ഇതിൽ ആരെയും അനുവദിക്കാത്തത് മുതൽ പകൽ സമയങ്ങളിൽ മാത്രം അനുവദിക്കുന്നത് വരെയുണ്ട്.
രാജസ്ഥാനിലെ ജൈസർമാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഖുൽദാരാ ഗ്രാമത്തെ കുറിച്ചാണ്. ഹോസിർ വില്ലജ്എന്നും ഈ ഗ്രാമത്തെ അറിയപ്പെടുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ നിർമിച്ച ഈ ഗ്രാമം ഏതാണ്ട് രണ്ടു നൂറ്റാണ്ടുകളായി ജനവാസം ഇല്ലാതെ കിടക്കുകയാണ്. ഇവിടെ താമസിച്ചിരുന്നത് പലിവാൽ എന്നറിയപ്പെടുന്ന ബ്രാഹ്മണ സമൂഹമാണ്. പതിനേഴാം നൂറ്റാണ്ടിലുണ്ടായ ഒരു വരൾച്ച കാരണം ഇവിടുത്തെ കൃഷികളൊക്കെ നശിക്കുകയുണ്ടായി. വരൾച്ചയും കൃഷി നാശവും കാരണം ഇവർ ഈ നാടുതന്നെ ഉപേക്ഷിക്കാൻ കാരണമായി.
പലിവാലികളുടെ ശാപമേറ്റ മണ്ണായി ഈ സ്ഥലത്തെ എല്ലാവരും കണ്ടു. മറ്റു ചിലർ അഭിപ്രായപ്പെടുന്നത് ഭൂകമ്പം ഉണ്ടായതു കാരണമെന്നാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ നശിച്ച ഈ സ്ഥലത്തു പിന്നീട് ആർക്കും തന്നെ താമസിക്കാൻ കഴിഞ്ഞില്ല. ആരെങ്കിലും ഇതിനു വഴി ഒരുക്കിയാൽ പിന്നീട് അവരും ഇവിടം പ്രേതബാധ ഉള്ള സ്ഥലമാണെന്ന് പറഞ്ഞു ഇവിടം കൈയൊഴിഞ്ഞു. ഇവിടുത്തെ രാത്രി കാല സന്ദർശനം ഗവണ്മെന്റ് തന്നെ സ്റ്റേ ചെയ്തു. പകൽ ആർക്കുവേണമെങ്കിലും ഈ സ്ഥലം സന്ദർശിക്കാം.
ഇനി രണ്ടാമതും പ്രവേശാനുമതി നിരോധിച്ച ഒരു സ്ഥലം രാജസ്ഥാനിൽ തന്നെയാണ്. ബംഗാർ ഫോർട്ട് എന്നറിയപ്പെടുന്ന ഇതൊരു കൊട്ടാരമാണ്. പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ കൊട്ടാരം രാജസ്ഥാനിലെ ആൾവാർ ജില്ലയിൽ ആരവല്ലി മലനിരകളുടെ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്. അക്ബർ ചക്രവർത്തിയുടെ സദസ്സിലെ നവരത്നങ്ങളിൽ ഒരാളായ മാൻസിംഗ് തന്റെ മകൻ മദോസിങ്ങിനു വേണ്ടീട്ടാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. രണ്ട് തരത്തിലുള്ള കഥകളാണ് ഈ കൊട്ടാരം നശിക്കാൻ കാരണമായി പറയപ്പെടുന്നത്.
ഈ കൊട്ടാരം പണികഴിപ്പിക്കുന്ന സമയത്തു ഈ കൊട്ടാരത്തിനടുത്തായി ബാബ ബാലൻകെ എന്ന് പേരുള്ള ഒരു സന്യാസി താമസിച്ചിരുന്നതായും, മൻസിങ്ങിനോട് ഈ കൊട്ടാരത്തിന്റെ നിഴൽ ഒരിക്കൽപോലും തന്റെ വീടിനു മുകളിൽ പതിക്കരുതെന്നും ഈ സന്യാസി പറഞ്ഞിരുന്നു. പതിച്ചാൽ ഈ പ്രദേശം തന്നെ നശിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. കൊട്ടാരത്തിന്റെ നിഴൽ സന്യാസിയുടെ വീടിനു മുകളിൽ പതിക്കാത്തതുപോലെ തന്നെ കൊട്ടാരം പണിതു. എന്നാൽ മന്സിങ്ങിന്റെ മകന്റെ സമയത്തു വീണ്ടും കൊട്ടാരം ഉയർത്തി കൊട്ടാരത്തിന്റെ നിഴൽ സന്യാസിയുടെ വീടിനു മുകളിൽ പതിക്കുകയും ഈ ശാപം കൊട്ടാരത്തെ ബാധിക്കുകയും ചെയ്തു എന്നാണ് കഥകൾ പറയുന്നത്.
രണ്ടാമതായി ഈ കൊട്ടാരം നശിക്കാൻ കാരണമായി പറയുന്നത്. ഈ കൊട്ടാരത്തിനടുത് ഒരു മന്ത്രവാദി താമസിച്ചിരുന്നെന്നും അദ്ദേഹം ഈ കൊട്ടാരത്തിലെ രാജ്ഞിയെ മോഹിക്കുകയുണ്ടായി. പ്രണയോപഹാരമായി രാജ്ഞിക്കു ഒരു ലേപനം കൊടുക്കുകയും ചെയ്തത്രേ. രാജ്ഞി ഇത് ദൂരേക്ക് വലിച്ചെറിയുകയും ഇത് ഒരു പാറക്കല്ലിലേക്കു പോയി പതിക്കുകയും പാറക്കല്ല് ഉരുണ്ടു വീണു മന്ത്രവാദി മരിക്കുകയും ചെയ്‌തു. മരിക്കുന്നതിന് തൊട്ടു മുൻപ് മന്ത്രവാദി കൊട്ടാരത്തെയും രാജ്ഞിയേയും ശപിച്ചെന്നുമാണ് കഥ.
രാത്രി സമയങ്ങളിൽ ഈ കൊട്ടാരത്തിൽ നിന്ന് അവശബ്ദങ്ങൾ കേൾക്കുന്നതായും പല രൂപങ്ങൾ കാണുന്നതായും പലരും പറയുന്നു. അതുകൊണ്ട് രാത്രി സന്ദർശനം വിലക്കിയിരിക്കുകയാണ് ഇവിടുത്തെ ഗവണ്മെന്റ്. ഇന്ത്യയിലെ പ്രവേശാനുമതി നിരോധിച്ച സ്ഥലങ്ങളെ കുറിച്ച് അറിയുവാൻ സിസ്ത് സെൻസ് മലയാളം എന്ന യൂട്യൂബ് ചാനലിൽ വിശദമായി കൊടുത്തിട്ടുണ്ട്. ആ വീഡിയോ താഴെ കൊടുക്കുന്നുണ്ട്. നിങ്ങൾക്കത് കണ്ടുനോക്കാവുന്നതാണ്.
കടപ്പാട് (വീഡിയോ ) : Sixth Sense Malayalam