വീട്ടില്‍ അതിഥികളായി തത്തകളും വേഴാമ്പലും കുയിലുകളും

വളരെ അപൂർവ്വമായൊരു കാഴ്ച ഒരുക്കിയിരിക്കുകയാണ് ഉണ്ണികൃഷ്ണന്റെ വീട്ടിൽ. കണ്ണിനു കുളിർമയും കാഴ്ചക്കാരെ അമ്പരപ്പിക്കുന്നതുമായ ഈ സംഭവം നടക്കുന്നത് പളനി കയ്യാല വഴിയിലെ പനങ്ങാട് എന്ന സ്ഥലത്താണ്. നിരവധി തത്തകളും വേഴാമ്പലുകളും കുയിലുകളും അണ്ണാറക്കണ്ണനും കാക്കയും ബുൾബുളുമൊക്കെയാണ് ഈ അതിഥികൾ.ദിവസവും രണ്ടു നേരം മുടങ്ങാതെ ആഹാരവും കഴിച്ചു മടങ്ങുന്ന കാഴ്ച കാണാൻ നിരവധി ആൾകാർ ഇവിടെ എത്തിച്ചേരാറുണ്ട്.

ഏകദേശം പത്തു വർഷത്തോളമായി ഉണ്ണികൃഷ്ണന്റെ വീട്ടിലെ പതിവ് കാഴ്ചയാണിത്. മുടങ്ങാതെ രണ്ടുനേരം കൃത്യമായി എത്തുന്നു എന്നതാണ് ഏറ്റവും കൗതുകകരം. ഇവരിപ്പോൾ ഉണ്ണികൃഷ്ണന്റെ വീട്ടിലെ അംഗങ്ങളായി മാറി ക്കഴിഞ്ഞു. ഉണ്ണികൃഷ്ണന്റെ ഭാര്യ രണ്ടു നേരവും മതിലിൽ തീറ്റയൊരുക്കി കാത്തിരിക്കും. ഈ പക്ഷിക്കൂട്ടങ്ങൾ എത്തിയാലുടൻ സ്വന്തം മക്കളെപ്പോലെ മാടിവിളിക്കുന്ന കാഴ്ച വളരെ വാത്സല്യമേറിയതാണ്.

വിളികേൾക്കാൻ കാത്തുനില്കുന്നതുപോലെ അവകൾ പറന്നെത്തും. ഒരുമയോടെ വയറുനിറച്ചു മടങ്ങുന്ന കാഴ്ച എല്ലാവരും കൺകുളിർക്കെ കണ്ടുനിൽകും. മണ്ണുത്തിയിലെ കോളേജ് ഓഫ് ഫോർട്ടികൾച്ചർ സെക്ഷൻ ഓഫീസറാണ് ചന്ദ്രിക. പ്രത്യേകം ഒരുക്കിയ തീറ്റയാണ് ഈ പക്ഷിക്കൂട്ടങ്ങൾക്കു നൽകുന്നത്. കോളനിയിൽ ബീ എസ് എൻ എൽ ഓഫീസിൽ ജൂനിയർ എൻജിനീയറായ ഉണ്ണികൃഷ്ണനും ബീ എഡ് വിദ്ധാർത്ഥിനിയായ മകൾ കീർത്തനയും എല്ലാ സഹായത്തിനും ഇവർക്ഒപ്പമുണ്ട്. പകുതി വേവിച്ച ചോറും പഴങ്ങളുമാണ് ഈ അധിതികൾക്കുള്ള പ്രധാന ആഹാരം.

പത്തു വർഷത്തിന് മുൻപ് വീണുകിട്ടിയ തത്തകുഞ്ഞിനെ പരിപാലിച്ചായിരുന്നു ഇവരുടെ തുടക്കം. അന്ന് തുടങ്ങിയ ഈ സ്നേഹ വിരുന്ന് ഇന്നും മുടക്കമില്ലാതെ തുടരുന്നു ഈ കുടുംബം. ഇങ്ങനെ എത്തിത്തുടങ്ങിയ ഈ പക്ഷിക്കൂട്ടങ്ങളുടെ എണ്ണം ഇപ്പോൾ നൂറു കഴിഞ്ഞു. ഇവരുടെ വീട്ടുവളപ്പിൽ തന്നെയുള്ള പടുകൂറ്റൻ മരത്തിലാണ് ഇവരുടെ താമസവും.വീട്ടിലെ നായ്കൾക്കും പൂച്ചകൾക്കും ഈ കുടുംബം എന്നും അത്താണിയാണ്.വേഴാമ്പൽ ഇവരുടെ കയ്യിൽ നിന്ന് പഴങ്ങൾ കൊത്തിക്കഴിക്കുന്ന കാഴ്ച ഏറെ അതിശയകരമാണ്. അതിരുകളില്ലാത്ത സ്നേഹം കൊടുത്തും വിരുന്നൂട്ടിയും മാതൃക ആവുകയാണ് ഈ കൊച്ചു കുടുംബം. ഇവരുടെ ഈ സൽപ്രവർത്തിയെ അഫിനന്ദിക്കാതിരിക്കാൻ കഴിയില്ല.
കടപ്പാട് (വീഡിയോ): TCV NEWS

Leave a Reply