ഇംഗ്ലീഷ് ഇനി പച്ചവെള്ളം പോലെ സംസാരിക്കാം, ഈ ആപ്പ് ഉടൻ ഇൻസ്റ്റാൾ ചെയ്യൂ

ഏതു മേഖലയിലും ഏറ്റവുമധികം പ്രാധാന്യം നൽകുന്ന ഭാഷകളിലൊന്നാണ് ഇംഗ്ലീഷ്. ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം വളരെ വലുതാണ്. ഏതു രാജ്യത്ത് ചെന്നാലും മറ്റുള്ളവരുമായുള്ള ആശയവിനിമയത്തിന് ഏറ്റവും കൂടുതൽ ഉപകരിക്കുന്നത് ഇംഗ്ലീഷ് ഭാഷയാണ്. കൂടാതെ ഏതൊരു നല്ല ജോലിയിലും കൂടുതൽ പ്രാതിനിധ്യം അവർ നൽകുന്നത് ഇംഗ്ലീഷ് ഭാഷയുടെ പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇങ്ങനെ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനമില്ലാത്തവരെ ജോലിയിൽ നിന്നും പുറത്താക്കുന്നത് കുറെയധികം സംഭവിക്കാറുണ്ട്. പ്രധാനമായും ഈ ഒരു കാലഘട്ടത്തിൽ ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കുക എന്നത് വളരെ അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്.

ഇന്ന് ഓൺലൈൻ മുഖാന്തരം നിരവധി സ്പോക്കൺ ഇംഗ്ലീഷ് ഗ്രൂപ്പുകളും മറ്റു ഓൺലൈൻ ടീച്ചിംഗ് ആപ്ലിക്കേഷനുകളും ലഭ്യമാണ്. എന്നാൽ ഇത്തരം സോഷ്യൽ മീഡിയ ഗ്രൂപ്പുകളും ടീച്ചിങ് ആപ്ലിക്കേഷനുകളും എല്ലാം കൂടുതൽ ഉപകാരപ്രദം ആകണമെന്നില്ല. എന്നാൽ ഇന്ന് നമ്മൾ പരിചയപ്പെടുന്നത് ഇംഗ്ലീഷ് വളരെ എളുപ്പത്തിലും വളരെ വേഗത്തിലും സംസാരിക്കാൻ പഠിപ്പിക്കുന്ന കുറച്ച് ആപ്ലിക്കേഷനുകളാണ്. ഈ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് നിങ്ങൾക്ക് വളരെ ഈസിയായും കുറച്ച് ദിവസങ്ങൾ കൊണ്ടും ഇംഗ്ലീഷ് നല്ലപോലെ സംസാരിക്കാവുന്നതാണ്. ആർക്കും എളുപ്പത്തിൽ പഠിക്കാൻ സാധിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ബസു. പ്ലേസ്റ്റോറിൽ നിന്നും ഈ ആപ്ലിക്കേഷൻ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാം.

ഒരു ദിവസം 10 മിനിറ്റെങ്കിലും ചിലവഴിച്ചാൽ തീർച്ചയായും നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാൻ സാധിക്കും. നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഈ ആപ്ലിക്കേഷൻ ഒരു നിത്യ കടകമാക്കുകയാണെങ്കിൽ ഇംഗ്ലീഷ് സംസാരിക്കുക എന്നത് സാധ്യമായ ഒരു കാര്യമായി മാറും. അടുത്തതായി ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് ഡ്രോപ്‌സ്. ഈ ആപ്ലിക്കേഷനിലൂടെ നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് പഠിക്കാനാഗ്രഹിക്കുന്ന രീതികൾ ഇവിടെ തിരഞ്ഞെടുക്കാവുന്നതാണ്. ഇതിൽ ഒരു ദിവസം അഞ്ചു മിനിറ്റ് ചിലവഴിച്ചാൽ ഇംഗ്ലീഷ് ഭാഷ എന്നത് നിങ്ങളുടെ കൈവെള്ളയിൽ ഒതുക്കാം.

ഹലോ എന്ന ആപ്ലിക്കേഷൻ വളരെ പ്രിയങ്കരമായ ഒരു ഇംഗ്ലീഷ് പഠന ആപ്ലിക്കേഷനാണ്. ഹലോ ഈ ആപ്ലിക്കേഷനിൽ 22 ഭാഷകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 475 ചാപ്റ്ററുകളിലായി നിങ്ങൾക്ക് ഈ ആപ്ലിക്കേഷൻ കോഴ്സായി നൽകുന്നു. ഏകദേശം പതിനായിരത്തോളം വാക്കുകളുടെ നിഘണ്ടുവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾക്കുള്ള സംശയങ്ങളും മറ്റും പരിഹരിക്കാൻ അധ്യാപകരും ഈ ആപ്ലിക്കേഷനിൽ ഉണ്ട്. ഇങ്ങനെ നിരവധി ആപ്ലിക്കേഷനുകളുണ്ട് ഹലോ ടോക്ക്, ഇൻ ഇംഗ്ലീഷ് ശൈലികൾ പഠിക്കുക മെമ്മറീസ്, ഗൂഗിൾ വിവർത്തനം ഇങ്ങനെയുള്ള നിരവധി ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് നമുക്ക് ഇംഗ്ലീഷ് ഭാഷ എന്നത് കൈവശമാക്കാം.

Leave a Reply