ബൈക്കുകളിലെ കരുത്തുറ്റ രാജാവ്, പുത്തൻ 2021 ഗോൾഡ് വിങ് ടൂർ പ്രേകഷകരിലേക്ക്

ഇന്ന് ഇന്ത്യൻ ഇന്ന് നിരത്തുകളിൽ ഹോണ്ടയുടെ വ്യത്യസ്തമായ മോഡലുകളിലുള്ള വാഹനങ്ങൾ വളരെ സജീവമാണ്. ലക്ഷ്വറി വാഹനങ്ങൾ മുതൽ സാധാരണക്കാരന് ഉപയോഗിക്കാൻ പാകത്തിലുള്ള വാഹനങ്ങൾ വരെ ഹോണ്ട വിപണിയിലെത്തിച്ചിട്ടുണ്ട്. വാഹനപ്രേമികൾ ഏറ്റവും കൂടുതൽ നെഞ്ചിലേറ്റിയ ഒരു വാഹനമായിരുന്നു ഹോണ്ടയുടെ ഗോൾഡ് വിങ് എന്ന മോഡൽ ബൈക്ക്. ഗോൾഡ് വിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത അത്ഭുതപ്പെടുത്തുന്ന സാങ്കേതികവിദ്യയും സമാനതകളില്ലാത്ത ആഡംബരവും എന്നത് തന്നെയാണ്. നിരത്തുകളിലൂടെ ചീറിപ്പാഞ്ഞു പോകുന്ന ഹോണ്ട വിങ് കാണുമ്പോൾ ഒരു നിമിഷം അത്ഭുതത്തോടെ നോക്കി നിൽക്കാത്തവരായി ആരുംതന്നെയില്ല.

കാറിനൊപ്പം കിടപിടിക്കുന്ന തരത്തിലുള്ള നീളവും വീതിയും ഹോണ്ട വിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകതകളാണ്. നിരവധി പ്രഗൽഭരും സിനിമാരംഗത്തെ സെലിബ്രിറ്റികളും ഹോണ്ട വിങ് സ്വന്തമാക്കിയിട്ടുണ്ട്. അടുത്തതായി ഹോണ്ടയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ BS6 എന്ന പുത്തൻ പതിപ്പിനെ ഇന്ത്യയിൽ അവതരിപ്പിച്ചുകൊണ്ട് കൂടുതൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ലക്ഷ്വറി ബൈക്കുകളുടെ കൂട്ടത്തിലുള്ള ഈ ഗോൾഡ് വിങ്ങിന്റെ വില ഏകദേശം 37 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലുള്ള എക്സ് ഷോറൂം പ്രൈസ് ആരംഭിക്കുന്നത്. നിരവധി ട്രാൻസ്മിഷനുകളിലായി ഈ ബൈക്ക് വിപണിയിലെത്തുന്നു.

കൂടാതെ നിരവധി കളർ ഓപ്ഷനുകളിലായി വാഹനം എത്തുന്നു. 2021 ൽ ഹോണ്ട നിർമ്മിച്ച ഗോൾഡ് വിങ് ഡിസിഡി മോഡൽ ഗൺ മെറ്റൽ, ബ്ലാക്ക് മെറ്റാലിക്, കൊറിയൻ ബ്ലാക്ക് ഈ ഓപ്ഷനുകളുള്ള ബൈക്കിന് ഏകദേശം 39 ലക്ഷം രൂപ നൽകേണ്ടി വരും. 2021 ൽ പുറത്തിറങ്ങുന്ന ഈ ഗോൾഡ് വിങ് BS6 മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത 1833 ഈ ഫ്ലാറ്റ് സിക്സ് ലിക്വിഡ് കൂൾ എൻജിനാണ് വാഹനത്തിന് കൂടുതൽ കരുത്തേകുന്നത്.

5500 RPL ൽ 124.7 bhp കരുത്തും 4500 rpm ൽ 170 Nm ടോർക്കും ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഒരു എൻജിനാണ് ഗോൾഡ് വിങ്ങിൽ സജ്ജമാക്കിയിട്ടുള്ളത്. രണ്ടു ടൈപ്പ് മാനുവൽ ഗിയർ ഓപ്ഷനുകൾ ഈ ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻഫോടെയ്ൻമെൻറ് സിസ്റ്റവും, ടച് സ്ക്രീനും എന്നിങ്ങനെയുള്ള സവിശേഷതകൾ എല്ലാം ഗോൾഡ് വിങ്ങിൽ ഹോണ്ട ക്രമീകരിച്ചിട്ടുണ്ട്. 21.1 ലിറ്റർ ഫ്യൂവൽ ടാങ്ക്, ലഗേജ് ബോക്സ് തുടങ്ങിയ നിരവധി സവിശേഷതകളും 2021 ഗോൾഡ് വിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകതകളാണ്.

Leave a Reply