ഇലക്ട്രിക് ബെൻസ് EQC 4MATIC

ആഡംബര വാഹനങ്ങളിൽ വെച്ച് മുൻപന്തിയിൽ നിൽക്കുന്ന ഒരു വാഹനമാണല്ലോ ബെൻസ്. അത്യാധുനിക സൗകര്യങ്ങളും ലക്ഷ്വറി ഫീച്ചറുകളും ബെൻസിന്റെ എടുത്തു പറയേണ്ടുന്ന ഒരു പ്രത്യേകത തന്നെയാണ്. ആഡംബര വാഹനങ്ങളോട് കമ്പമുള്ളവർക്ക് കൂടുതൽ മനസ്സിൽ ഇഷ്ടമുള്ളത് ബെൻസിനോട് തന്നെയായിരിക്കും. വർഷങ്ങൾക്കു മുന്നേ ഓട്ടോമൊബൈൽ രംഗത്ത് സജീവമായും വളരെ അധികം പ്രൗഢിയോടും നിലകൊണ്ടിരുന്ന ഒരു കാർ ബ്രാൻഡ് തന്നെയാണ് ബെൻസ്. എന്നാൽ തന്നെയും വർഷങ്ങൾ കടന്നു പോയിട്ടും പ്രേക്ഷകർക്ക് ബെൻസിനോടുള്ള പ്രിയം ഒട്ടും കുറയുകയുണ്ടായില്ല.

ഓരോ വർഷം കൂടുംതോറും പുതിയ പുതിയ ടെക്‌നോളജികൾ ബെൻസിനെ ലക്ഷ്യമിട്ടു കൊണ്ട് കമ്പനി പുറത്തിറക്കിയിരുന്നു. അത്തരത്തിൽ ഇപ്പോൾ വാഹനപ്രേമികളെ അത്ഭുതത്തിലാഴ്ത്തിക്കൊണ്ടു ബെൻസിന്റെ ഏറ്റവും പുതിയ സെഗ്മെന്റിൽ പുറത്തിറക്കിയ ഇലക്ട്രിക്ക് suv ബെൻസിനെ കുറിച്ച് നമുക്ക് പരിചയപ്പെടാം. മെഴ്സിഡസ് ബെൻസിന്റെ ആദ്യത്തെ ഫുൾ ഇലക്ട്രിക് കാർ ആണ് ഇത്. സീരീസ് പ്രോഡക്‌ഷനിൽ എത്തിയിരിക്കുന്ന EQC ആണ് മെഴ്സിഡസ് ബെൻസിന്റെസബ് ബ്രാൻഡായിട്ടുള്ള EQ ൽ എത്തിയിരിക്കുന്ന ആദ്യ ഫുൾ ഇലക്ട്രിക് കാർ.

മെഴ്സിഡസ് ബെൻസ് EQ എന്ന് പറയുന്ന ഒരു ക്യാറ്റഗറി വെഹിക്കിളിനു വേണ്ട പുതിയൊരു ഡിസൈൻ ആണ് ഇപ്പോൾ പുറത്തിറക്കിയ EQC യിൽ കൊണ്ട് വന്നിട്ടുള്ളതു. ബെൻസ് ജി എൽ സി യുടെ പ്ലാറ്റ് ഫോമിലാണ് EQC എന്ന മോഡൽ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതു. നൽകിയിരിക്കുന്ന ബെൻസിന്റെ അത്യുഗ്രൻ ലോഗോയിൽ റഡാർ സംവിധാനവും ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൊറിസോണ്ടൽ ആയിട്ടുള്ള ലൈനുകൾ ക്രമീകരിച്ചുകൊണ്ടുള്ള ഗ്രില്ലാണ് കാറിന്റെ ഫ്രെണ്ടിലായി സജ്ജീകരിച്ചിരിക്കുന്നതു.

ആകർഷണീയമായിട്ടുള്ള ഡി ആർ എൽ ലൈറ്റും അതിനുള്ളിലായി ബ്ലൂ ലൈനുകൾ കൊണ്ട് വെത്യസ്ഥമാക്കിയിരിക്കുന്നു. ലിപ്പായി നിൽക്കുന്ന ഉഗ്രൻ ഹെഡ്‌ലൈറ്റും ഇതിനു പുറമെ ക്രമീകരിച്ചിരിക്കുന്നു. മെഴ്സിഡസ് ബെൻസ് EQC എന്ന മോഡലിനെ വ്യത്യസ്തമാക്കുന്ന മറ്റുള്ള കൂടുതൽ സവിശേഷതകളെക്കുറിച്ചു നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കാം.

Leave a Reply