മഞ്ഞ ഡ്രസ്സിൽ അതിസുന്ദരിയായി മീനാക്ഷിയെത്തി, പത്മസരോവരത്തിൽ ആഘോഷങ്ങൾ തുടങ്ങി.

മഞ്ഞ ഡ്രസ്സിൽ അതിസുന്ദരിയായി മീനാക്ഷിയെത്തി, പത്മസരോവരത്തിൽ ആഘോഷങ്ങൾ തുടങ്ങി.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മീനാക്ഷി. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും ദിലീപിന്റെയും മഞ്ജുവാര്യരുടെ മകളായ മീനാക്ഷിക്ക് ആരാധകർ നിരവധിയാണ് എന്നതാണ് സത്യം. മീനാക്ഷിയുടെ വിശേഷങ്ങളൊക്കെ തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ ആണ് മീനാക്ഷി തന്നെ പുതിയ ചിത്രങ്ങൾ ഒക്കെ പ്രേക്ഷകർക്ക് മുന്നിലേക്ക് പങ്കുവെക്കാറുള്ളത്. എപ്പോഴും ചിത്രങ്ങൾ ഇടുന്ന ഒരു സോഷ്യൽ മീഡിയ അഡിക്ട് അല്ല മീനാക്ഷി.

വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രം വിശേഷ ദിവസങ്ങളിൽ ആണ് മീനാക്ഷി പങ്കു വെക്കാറുള്ളത്. മീനാക്ഷി പുതിയ ഒരു ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറി ആക്കിയിരിക്കുകയാണ്. ഈ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിലെല്ലാം ശ്രദ്ധ നേടുന്നത്. മഞ്ഞനിറത്തിലുള്ള സാൽവാറിൽ അതിസുന്ദരിയായ മീനാക്ഷിയെ കാണാൻ സാധിച്ചിരിക്കുന്നത്. മീനാക്ഷിയുടെ ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാം സ്റ്റോറിയായി ആണ് മീനാക്ഷി ചിത്രമെടുക്കുന്നത്. ഇതിനു മുൻപ് കാവ്യയുടെ പിറന്നാൾ ദിവസം ആയിരുന്നു അവസാനം ഒരു പോസ്റ്റുമായി മീനാക്ഷി എത്തിയത്. നമിത പ്രമോദിനും കാവ്യയ്ക്കും പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് ആയിരുന്നു അത്. അതിനു ശേഷം ഇന്നാണ് മീനാക്ഷിയുടെതായ ഒരു സ്റ്റോറി പ്രേക്ഷകർ കാണുന്നത്.

സ്റ്റോറിയിൽ മീനാക്ഷി ഒറ്റയ്ക്ക് നിൽക്കുന്ന ചിത്രമാണ് കാണുന്നത്. ബാഗ്രൗണ്ട് രാത്രി ആണ് എന്നു മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അനുജത്തി മഹാലക്ഷ്മിയുടെ പിറന്നാൾ പ്രമാണിച്ച് ആണോ മീനാക്ഷി പുതിയ ചിത്രം പോസ്റ്റ് ചെയ്തത് എന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. മീനാക്ഷിയുടെ ഈ ചിത്രം ഇതിനോടകം തന്നെ ദിലീപ് ഫാൻസുകൾ വഴി ഏറ്റെടുകയും ചെയ്തു. നിരവധി ആളുകളാണ് ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

Leave a Reply