മമ്മൂട്ടി പ്രകോപിപ്പിക്കാൻ ശ്രമിച്ച അവതാരകന് കിടിലൻ മറുപടി നൽകി മമ്മൂട്ടി കൊക്കെത്ര കുളം കണ്ടതാണ് എന്ന് പ്രേക്ഷകർ.
മമ്മൂട്ടി നായകനായെത്തുന്ന റോഷാക്ക് എന്ന ചിത്രം ഈ മാസം ഏഴിന് തീയേറ്ററുകളിൽ എത്താൻ ഇരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മാധ്യമ പ്രവർത്തകർക്ക് വേണ്ടി ഒരു വാർത്താസമ്മേളനത്തിൽ മമ്മൂട്ടിയെത്തിയത്. ഈ വാർത്താസമ്മേളനത്തിൽ മമ്മൂട്ടി പറഞ്ഞ പല കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. അക്കൂട്ടത്തിൽ ഒരു മാധ്യമ പ്രവർത്തകൻ മമ്മൂട്ടിയോടെ ചോദിച്ച ചോദ്യം ആയിരുന്നു മമ്മുക്ക പറഞ്ഞിട്ടാണോ അന്യഭാഷകളിൽ ഒക്കെ പോയി പാൻ ഇന്ത്യൻ നായകനെന്ന റീച്ച് ദുൽഖർ നേടി തിരികെ എത്തിയത് എന്ന്.
ഇതിന് ഒരു മാസ്സ് മറുപടി തന്നെ ആയിരുന്നു മമ്മൂട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നത്. വീട്ടിൽ നിന്നും പറഞ്ഞു വിട്ടിട്ടാണോ ഇവിടേയ്ക്ക് വന്നത് എന്നാണ് ഇതിന് മറുപടിയായി മമ്മൂക്ക പറഞ്ഞത്. ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും മാസ് മറുപടി തന്നെയാണ് മമ്മൂക്ക പറഞ്ഞത് എന്നാണ് പ്രേക്ഷകരെല്ലാം പറയുന്നത്. ഇത്രത്തോളം നിലവാരമില്ലാത്ത ചോദ്യങ്ങളൊന്നും സീനിയർ താരങ്ങളോടെ ചോദിക്കാൻ പാടില്ല എന്നും പ്രേക്ഷകർ പറയുന്നുണ്ട്. ഇതിനോടകം തന്നെ മമ്മൂട്ടിയുടെ ഈ മറുപടിയും ചോദ്യവും വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. സൂപ്പർതാരങ്ങൾ സീനിയർ നടന്മാരോട് സംസാരിക്കുമ്പോൾ എങ്കിലും കുറച്ചുകൂടി നല്ല ചോദ്യങ്ങൾ ചോദിക്കുവാൻ ശ്രദ്ധിക്കണം എന്നാണ് ആളുകൾ പറഞ്ഞുകൊണ്ടിരിക്കുന്നത്.
വളരെ പെട്ടെന്ന് തന്നെ ഈ വാക്കുകൾ ഒക്കെ ശ്രദ്ധ നേടുകയും ചെയ്യുന്നു. പഴയകാലം മുതലിങ്ങോട്ടുള്ള മമ്മൂട്ടിയുടെ അഭിമുഖങ്ങൾ എടുത്തു നോക്കുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കും അദ്ദേഹം പൊതുവേ അഭിമുഖങ്ങളിൽ തന്നോട് ചോദിക്കുന്ന ഇത്തരം ചോദ്യങ്ങൾക്കെല്ലാം മാസ് മറുപടികൾ തന്നെയാണ് നൽകാറുള്ളത്. മറുപടികളുടെ കാര്യത്തിൽ എന്നും ഒരുപടി മുൻപിൽ തന്നെയാണ് മമ്മൂക്ക എന്ന് പറഞ്ഞാലും തെറ്റില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഈ മറുപടിയും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടിയത്.