ഇടിച്ചാൽ തകരാത്ത ഇന്ത്യൻ വാഹനം താർ. ക്രാഷ് ടെസ്റ്റിൽ മിന്നും പ്രകടനം

ഓഫ് റോഡിങ് ആഗ്രഹിക്കുന്നവർക്കായി ഇപ്പോൾ പുതുതായി ഇറങ്ങിയ ഒരു വാഹനമാണ് മഹീന്ദ്രയുടെ താർ. കൂടാതെ തന്നെ ഇന്ത്യൻ വാഹനവിപണിയിൽ വെച്ച് ഏറ്റവും അതികം മുൻപന്തിയിൽ നിൽക്കുന്ന ഒന്നുകൂടിയാണ് താർ എന്ന ജീപ്പ്. താർ എന്ന ജീപ്പിനു കോടിയിൽപ്പരം ആരാധകരെ സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. താർ വാഹനം എടുത്തവർക്ക് നഷ്ടമായി തോന്നിയ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇന്ത്യയുടെ സ്വന്തം ബ്രാൻഡായ താർ ഇപ്പോൾ ക്വാളിറ്റിയിലും ഏറ്റവും മികച്ചതാണെന്ന് തെളിഞ്ഞിരിക്കുന്നു.

ലോകത്തിലെ വെച്ച് തന്നെ ഏറ്റവും പ്രധാനപ്പെട്ട ഗ്ലോബൽ എൻ സി എ പി യുടെ സേഫ് കാർ ഫോർ ഇന്ത്യയുടെ ക്രാഷ് ടെസ്റ്റുകളിൽ മഹീന്ദ്ര താർ 2020 മുതിർന്നവർക്കും കുട്ടികൾക്കുമായി നാല് സ്റ്റാർ റേറ്റിങ്ങുകൾ സ്വന്തമാക്കാൻ സാധിച്ചിരിക്കുന്നു. 2020 സ്റ്റാർ സ്റ്റാൻഡേർഡിനായി ഇരട്ട ഫ്രണ്ട് എയർബാഗുകളും വാഗ്‌ദാനം ചെയ്തിരിക്കുന്നു. തുടർന്നുള്ള ഇന്ത്യൻ വാഹനങ്ങൾ ക്രാഷ് ടെസ്റ്റുകളിൽ ഇപ്പോൾ ഫോർ സ്റ്റാർ ഫൈവ് സ്റ്റാർ റേറ്റിങ്ങുകൾ നില നിർത്തുന്നത്.

യാഥാർഥ്യത്തെ മികച്ച ഒരു കാഴ്ചപ്പാട് തന്നെയാണ് താർ ഇപ്പോൾ മുന്നോട്ട് വെച്ചിരിക്കുന്നത്. അതായതു നാല് സ്റ്റാർ റേറ്റിങ് താർ സ്വന്തമാക്കിയപ്പോൾ വാഹനവിപണിയുടെ പുത്തൻ മാറ്റം ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. ടാറ്റയുടെയും മഹീന്ദ്രയുടെയും വാഹനങ്ങൾ മറ്റെല്ലാ അന്താരാഷ്ട്ര വാഹന കമ്പനികളെയും വെല്ലു വിളിച്ചുകൊണ്ട് സുരക്ഷയുടെ കാര്യത്തിൽ കുതിച്ചുപായുന്ന ഒരു കാഴ്ച്ചയാണ് നമുക്ക് ഇപ്പോൾ കാണുവാൻ സാധ്യമാകുന്നത്.

മുതിർന്നവരുടെ സംരക്ഷണത്തിനായിട്ടുള്ള മഹീന്ദ്ര താറിന്റെ മൊത്തത്തിലുള്ള സ്കോർ 17 ൽ 12.52 ആണ്. ഗ്ലോബൽ NCAP പരിശോധന റിപ്പോർട്ട് അനുസരിച്ചു ഡ്രൈവറുടെ യാത്രക്കാരുടെയും തലയ്ക്കും കഴുത്തിനും നല്ലൊരു സുരക്ഷ ലഭിക്കുകയുണ്ടായി. അതുകൊണ്ട് തന്നെയാണ് സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ താറിന്‌ നല്ലൊരു റേറ്റിങ് ലഭിച്ചത്.

Leave a Reply