തന്റെ വളർച്ചയിൽ പല ഇടങ്ങളിലും ലാലേട്ടന്റെവലിയൊരു കൈത്താങ്ങ് ഉണ്ടായിട്ടുണ്ട്, ഹണി റോസ്

തന്റെ വളർച്ചയിൽ പല ഇടങ്ങളിലും ലാലേട്ടന്റെവലിയൊരു കൈത്താങ്ങ് ഉണ്ടായിട്ടുണ്ട്, ഹണി റോസ്.

വിനയന്റെ സംവിധാനത്തിൽ 2005 ൽ റിലീസ് ആയ ബോയ് ഫ്രണ്ട് എന്ന ഒരു സിനിമയിൽ കൂടി മലയാള സിനിമ ലോകത്തു എത്തിയതിനു ശേഷം തെന്നിന്ത്യൻ സിനിമ മേഖലയിൽ പ്രിയപ്പെട്ട അഭിനയത്രി ആയി മാറിയ നടിയാണ് ഹണി റോസ്. ആദ്യകാലത്തൊക്കെ അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ അത്ര വേണ്ട രീതിയിൽ ശ്രദ്ധ കിട്ടിയില്ലെങ്കിലും പിന്നെ ഒട്ടനവധി നല്ല കഥാപാത്രങ്ങൾ ആയിരുന്നു താ രത്തിനായി കാത്തിരുന്നതും.

ഹണി റോസ് ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം സാക്ഷാൽ മോഹൻലാലിന് ഒപ്പം ആയിരുന്നു . താരം ഇതിനു മുൻപേ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ബിഗ് ബ്രദർ തുടങ്ങിയ ചിത്രങ്ങളിൽ നടി മോഹൻലാലിനൊപ്പം ഒന്നിച്ചു അഭിനയിച്ചിരുന്നു. ഉടനെ റിലീസ് ചെയ്യാൻ കാത്തിരിക്കുന്ന വൈശാഖ് മൂവി മോൺസ്റ്റർ ആണ് ഹണിറോസ് ലാലേട്ടനൊപ്പം ഒപ്പം അഭിനയിച്ച ഏറ്റവും പുതിയ സിനിമ .തന്റെ വളർച്ചയിൽ പല ഇടങ്ങളിലും ലാലേട്ടന്റെ വലിയൊരു കൈത്താങ്ങ് ഉണ്ടായിട്ടുണ്ട് എന്ന് ഹണി റോസ് ഒരുപാട് അഭിമാനത്തോടു കൂടി തന്നെ പറയുന്നുണ്ട് . ഇത്രത്തോളം പ്രചോദനം തരുന്ന വേറൊരാളെ താൻ മുൻപെങ്ങും കണ്ടിട്ടില്ല. മോഹൻലാലെന്ന അഭിനേതാവ് എന്നെ സംബന്ധിച്ച് വലിയൊരു വിസ്മയം തന്നെയായിരുന്നു. എനിക്കെന്നല്ല അഭിനയത്തെ ഇഷ്ടമുള്ള ഏതൊരാൾക്കും അതങ്ങനെ തന്നെയാകും.

സിനിമയോടുള്ള മോഹൻലാലിന്റെ പാഷൻ അത്രയുമുണ്ട് . നമുക്കൊക്കെ ചിന്തിക്കാവുന്നതിലും ഒക്കെ അപ്പുറം ആണ്.അത് ഒരുപാട് നേരിട്ട് കാണുമ്പോഴുള്ള ആ ഒരു അനുഭവം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.വലിപ്പച്ചെറുപ്പം ഒട്ടും ഇല്ലാതെ എല്ലാ ആൾക്കാരോടും ഒരുപോലെ ഇടപെടുവാൻ എല്ലാവർക്കും സാധിക്കണമെന്നില്ല.പക്ഷേ ലൊക്കേഷനിൽ മോഹൻലാലെന്ന നടൻ എല്ലാവർക്കും ഒരു ഏട്ടൻ തന്നെയാണ്.

സിനിമയുടെ എല്ലാ ഇടത്തിലും അദ്ദേഹത്തിന്റെ ഒരു കൈ ഉണ്ടാകും. എന്നാണ് മോഹൻലാലിന് കൂടെ അഭിനയിക്കുക അതാണ് ഞാനെന്റെ ലൈഫിൽ ഒരുപാട് കൂടുതൽ അനുഭവിക്കേണ്ടി വന്ന ചോദ്യങ്ങളിൽ ഒന്നായിരുന്നു . ഇനിയത് ഇല്ല എന്നത് വേറൊരു വലിയ സന്തോഷവും.ലാലേട്ടന്റെ കൂടെ അഭിനയിക്കുക എന്നത്വലിയൊരു സ്വപ്‌നം ആയിരുന്നുവെങ്കിലും, കളി കാര്യമായപ്പോൾ ഭയങ്കര പേടിയുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ തന്നെ നെർവസ് ആയിപ്പോയി. പക്ഷേ പിന്നെ അങ്ങോട്ടുള്ള ഷൂട്ടിങ് ദിവസങ്ങളിൽ ഒന്നും അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല അതിനൊരു അവസരം ലാലേട്ടൻ തന്നിട്ടില്ല എന്നതാണ് സത്യം.

Leave a Reply