രാത്രിയിലോ ആളൊഴിഞ്ഞ സ്ഥലത്തോ ടയർ പഞ്ചർ ആയാൽ

സ്വന്തം വാഹനത്തിൽ ദൂരെ യാത്ര പോകുന്നവർക്കും വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും ഏറെ ഉപകാരപ്രദമാകുന്ന ഒരു കാര്യത്തെ കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്. വാഹനങ്ങളിൽ ദൂരെ സഞ്ചരിക്കുന്നവർക്ക് കൂടുതലും അനുഭവിക്കുന്ന ഒന്നാണ് കാറിന്റെ ടയർ പഞ്ചർ ആകുന്നു എന്നത്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഒറ്റക്കാണ് യാത്ര ചെയ്തിരുന്നെങ്കിൽ കൂടുതൽ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു. അത് തുടർന്നുള്ള യാത്രയെ തന്നെ സാരമായി ബാധിക്കാറുണ്ട്.

യാത്രക്കിടയിൽ കാറിന്റെ ടയർ പഞ്ചർ ആകുകയും അത് പിന്നീട് പഴയ സ്ഥിതിയിലേക്കും എത്തിക്കുവാൻ കുറെയധികം കഷ്ടപ്പാടുകൾ നേരിടേണ്ടി വരുന്നു. കൂടാതെ ആളൊഴിഞ്ഞ സ്ഥലത്തോ ഉൾ ഏരിയകളിലോ രാത്രിയിലോ പഞ്ചർ ആയാൽ സാധരണയിലധികം കഷ്ടപ്പാടുകൾ ഉണ്ടാകുന്നു. എന്നാൽ ഇനി വളരെ കഷ്ടപ്പാടുകൾ ഒന്നും ഇല്ലാതെ തന്നെ വാഹനത്തിന്റെ ടയർ വളരെ ഈസി ആയി മാറ്റി ഇടാം. സ്ത്രീകൾക്കും വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്നതാണ്.

വാഹനത്തിന്റെ ടയർ പഞ്ചർ ആകുമ്പോൾ സാധരണ എല്ലാവരും ജാക്കി ഉപയോഗിച്ച് വാഹനം ഉയർത്തുകയും ശേഷം ടയറിന്റെ ഞെട്ട് അഴിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ യാതൊരു കാരണവശാലും ടയർ ഊരാൻ കഴിയില്ല ടയർ സ്ലിപ് ആകുകയും ചെയ്യുന്നു. ഒരിക്കലും ജാക്കിയിൽ വെച്ചുകൊണ്ട് ടയർ ഊരുവാൻ ശ്രമിക്കരുത്. ജാക്കി സ്ലിപ്പ് ആക്കാൻ സാധ്യത വളരെ കൂടുതൽ ആണ്. ആരും തന്നെ അങ്ങനെ ചെയ്യരുത്.

വീഡിയോ കാണാം

ആദ്യം വണ്ടി ഹാൻഡ് ബ്രേക്ക് ചെയ്യുക. ശേഷം ഗിയർ ഫസ്റ്റിലേക്കോ സെക്കന്റിലേക്കോ ഇടുക. കൂടാതെ ടയർ ഊരുവാൻ വേണ്ടി ജാക്കി മറ്റുള്ള എല്ലാ സ്പാനറുകളും നമ്മുടെ വണ്ടിയിൽ ഉണ്ട് എന്ന് ഉറപ്പുവരുത്തുക. അങ്ങനെ ചെയ്യുമ്പോൾ മറ്റൊരാളുടെ സഹായം ഇല്ലാതെ തന്നെ നമുക്ക് ടയർ മാറ്റാവുന്നതാണ്. എങ്ങനെയെന്ന് ഉൾപ്പെടുത്തിയിരിക്കുന്ന വീഡിയോ കണ്ടു വിശദമായി മനസ്സിലാക്കാം.

Leave a Reply