ഏപ്രിൽ ഫൂളിനെ കുറിച്ച് നിങ്ങൾക്കറിയാത്ത കാര്യങ്ങൾ!

ചിരിക്കാൻ ആരാ ഇഷ്ടപ്പെടാത്തത്. മനസ് നിറഞ്ഞു ചിരിക്കുന്നത് ആരോഗ്യത്തിനു വരെ നല്ലതാണെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ആരെയെങ്കിലും ഫൂൾ ആക്കാനും ചിരിപ്പിക്കാനും നാം ഇഷ്ടപ്പെടുന്നു. നമ്മളെ ഇഷ്ടപ്പെടുന്നവരെ പ്രായോഗിക തമാശകളാൽ വിഡ്ഢി ആകുന്നതിനെ ഏപ്രിൽ ഫൂൾ അഥവാ ഏപ്രിൽ ഒന്ന്. അന്ന് നമ്മളും ആരാലും പറ്റിക്കപ്പെട്ടിട്ടുണ്ടാകാം. ഏപ്രിൽ ഫൂൾ ദിവസത്തെ കുറിച്ച് ആർക്കും അറിയാത്ത ചില കാര്യങ്ങൾ നമുക്ക് നോക്കാം.

ഏപ്രിൽ ഫൂൾ ദിവസത്തിൽ പറ്റിക്കപ്പെട്ടാലും ആരും എതിർപ്പൊന്നും കാട്ടാറില്ല എന്നതാണ് ഈ ദിവസത്തിൻറെ പ്രത്യേകത. ഏപ്രിൽ ഫൂൾ എന്നാണ് ആരംഭിച്ചത് എന്ന് പ്രായോഗികമായ കണക്കുകൾ സൂചിപ്പിക്കുന്നില്ല. പതിമൂന്നാം നൂറ്റാണ്ടുമുതൽ ഏപ്രിൽ ഫൂൾ നടന്നുവന്നിരുന്നു. എന്നാൽ അത് തെറ്റാണു എന്നും ചിലർ വാദിക്കുന്നുണ്ട്. പതിമൂന്നാം നൂറ്റാണ്ടിൽ ഇൻഗ്ലണ്ടിലാണ്‌ ഇത് ആരംഭിച്ചത് എങ്കിലും. ഇത് ആഘോഷങ്ങളായി മാറ്റിയത് പതിനഞ്ചാം നൂറ്റാണ്ടിൽ ഫ്രാൻസിലായിരുന്നു. എന്നാൽ ഈ വാദങ്ങൾ ഒന്നും വിശ്വസനീയമല്ല.

പൂർണ്ണമായ മനുഷ്യർക്ക് ഒരു വിഡ്ഢി ദിവസത്തിന്റെ ആവശ്യമുണ്ടോ എന്നും ഇന്ന് ചോദ്യങ്ങൾ ഉയരാറുണ്ട്. ഏപ്രിൽ ഫൂളിനെ കുറിച്ച് വളരെ പ്രശസ്തമായ ഒരു തിയറി ഫ്രാൻസിൽ പോപ്പ് അവരുടെ കലണ്ടർ റോമൻ കലണ്ടർ ആക്കി മാറ്റിയതാണ്. അതായത് പെട്ടന്നൊരു ദിവസം ഇംഗ്ലീഷ് കലണ്ടർ മാറ്റി അറബിക് കലണ്ടർ ആക്കി മാറ്റിയാലോ. അത്രെയേ ഫ്രാൻസിലും സംഭവിച്ചുള്ളൂ. പോപ്പ് കലണ്ടർ മാറ്റിയതറിയാതെ ഏപ്രിൽ ഒന്നിന് അവർ ന്യൂ ഇയർ ആഘോഷിച്ചു. ഇത് അറിയാവുന്ന ചിലർ ഇവരെ വിഡ്ഢികൾ എന്ന് വിളിച്ചു. അങ്ങനെ ഏപ്രിൽ ഒന്ന് വിഡ്ഢി ദിവസമായി മാറി. കലണ്ടർ മാറ്റിയത് ഇന്നാണ് എങ്കിൽ അത് നമ്മൾ സോഷ്യൽ മീഡിയയിലൂടെ അറിയുമായിരുന്നു. എങ്കിൽ ഈ ദിവസവും ചിലപ്പോൾ ഉണ്ടാകുമായിരുന്നില്ല.

ഏപ്രിൽ ഫൂളിനെ കുറിച്ചുള്ള മറ്റൊരു വിശ്വാസം ജീവിതം ചിരിച്ചുകൊണ്ടാഘോഷിക്കാൻ മനുഷ്യൻ തന്നെ ഒരു ദിവസം ഉണ്ടാക്കി എന്നതാണ്. ഇത് ആരംഭിച്ച ഫ്രാന്സിൽ കൂട്ടുകാരെ പറ്റിക്കാൻ വേണ്ടി കടലാസുകൊണ്ടു ഉണ്ടാക്കിയ മീൻ അവരറിയാതെ അവരുടെ പുറകിൽ ഒട്ടിച്ചു വെച്ചുകൊണ്ടാണ്. എന്നിട് ഏപ്രിൽ ഫിഷ് എന്ന് ഉറക്കെ വിളിച്ചുപറയും. ഏപ്രിൽ ഫൂൾ കൊണ്ട് ഏറ്റവും കൂടുതൽ ആൾകാർ പറ്റിക്കപെട്ട ദിവസം ഏതെന്നു നിങ്ങൾക്കറിയുമോ. 1976 ൽ ബിബിസി ഒരു ന്യൂസ് പുറത്തുവിട്ടു ഏപ്രിൽ ഒന്നിന് ആദ്യമായി ഭൂമിയുടെ ഗുരുത്വാകര്ഷണബലം കുറയുമെന്ന്. അന്ന് ആരെങ്കിലും ശക്തിയായി മുകളിലേക്ക് ചാടിയാൽ വായുവിൽ മെല്ലെ തെന്നിനീങ്ങാൻ സാധ്യതയുണ്ടെന്ന്. അങ്ങനെ എല്ലാവരും ചാടുകയും തെന്നി നീങ്ങുകയോ അനങ്ങുകയോ ചെയ്തില്ല. അപ്പോൾ എല്ലാവരും മനസിലാക്കി അവർ പറ്റിക്കപ്പെടുകയായിരുന്നു എന്ന്. ഇനിയും ഏപ്രിൽ ഫൂളിനെ കുറിച്ച് അറിയാൻ താഴെയുള്ള വീഡിയോ കണ്ടുനോക്കൂ.
കടപ്പാട് (വീഡിയോ ) :Story Book

Leave a Reply