80,000 രൂപ ഉയർന്ന ശമ്പളത്തിൽ സൗദിയിൽ ഗവണ്മെന്റ് ജോലി

ഗൾഫ് കണ്ട്രീസിൽ ഒരു തൊഴിൽ ആഗ്രഹിക്കുന്ന നേഴ്‌സിങ് പഠിച്ച ഉദ്യോഗാർത്ഥികൾക്ക്‌ ഒരു സുവർണ്ണാവസരം. നിരവധി ഒഴിവുകളാണ് നോർക്ക റൂട്സ് റിക്രൂട്മെന്റ് നടത്തുന്നത്. സൗദി അറേബിയയിലേക്ക് മിനിസ്ട്രി ഓഫ് ഹെൽത്ത്, നേഴ്സ് തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും പുതുതായി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ഈ തസ്തികയിലേക്ക് അപേക്ഷ നൽകാനുള്ള യോഗ്യത നഴ്സിങ്ങിൽ B SC / M SC / PH D എന്നീ ബിരുദങ്ങൾ വേണം.

35 വയസിനു അകത്തുള്ളവരുടെ അപേക്ഷകൾ സ്വീകരിക്കുന്നു. 2 വർഷത്തെ എക്സ്പീരിയൻസ് എങ്കിലും ഉണ്ടാവണം. ഈ തസ്തികയിലേക്ക് നിശ്ചയിച്ചിട്ടുള്ള ശമ്പളം 4110 സൗദി റിയാൽ ആണ്. ഫുഡ് ആൻഡ് ആക്കിക്കോ മഡേഷനും, ടിക്കറ്റും ഫ്രീ ആയി ലഭിക്കും. ഈ ഒഴിവിലേക്ക് യോഗ്യതയുള്ളവർക്കു അപേക്ഷിക്കുവാനുള്ള അവസാന തീയതി 28.01.2021 വരെയാണ്. ഇന്റർവ്യൂ നടക്കുന്നത് ഫെബ്രുവരി 1 മുതൽ 10 വരെയായിരിക്കും.

അപേക്ഷ നൽകുവാൻ താൽപ്പര്യമുള്ളവർക്ക് ആവശ്യമായ രേഖകളായ Resume, Passport copy, photo, Certicates copies, Aadhaar copy, എന്നിവ ആപ്ലിക്കേഷൻ ഫോമോടെ ഫിൽ ചെയ്‌തു rmt3.norka@kerala.gov.in എന്ന അഡ്രസ്സിൽ മെയിൽ ചെയ്യുക. ഈ തൊഴിൽ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കുവാനും താഴെയുള്ള ലിങ്ക് ഓപ്പൺ ചെയ്യൂ.

ഔദ്യോഗിക നോട്ടിഫിക്കേഷൻ : Link

അപ്ലിക്കേഷൻ ഫോം : Link

ഔദ്യോഗിക വെബ്സൈറ്റ് : Link

Leave a Reply