ചൈനയെ വെല്ലുന്ന മോഡലിൽ ജിയോ സ്മാർട്ഫോണുകൾ പുറത്തിറക്കുന്നു

ഇന്ന് ലോകത്തു നിരവധി കമ്പനികൾ അനേകം മോഡലുകളിലും സീരീസുകളിലുമായി സ്മാർട്ഫോണുകൾ പുറത്തിറക്കുന്നുണ്ട്. എന്നാൽ സ്മാർട്ഫോണുകൾ പുറത്തിറക്കുന്നതിൽ പ്രധാനമായും മുൻപന്തിയിൽ നിൽക്കുന്നത് ചൈന തന്നെയാണ്. ചൈനയുടെ തന്നെ വെത്യസ്തമായ മോഡലുകളിലും ബ്രാൻഡുകളിലുമായി അനേകം സ്മാർട്ഫോണുകൾ വിപണിയിൽ വിറ്റഴിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഇന്ത്യക്കു സ്വന്തം നിലയിൽ സ്മാർട്ഫോണുകൾ അതും അത്യാധുനികമായ എല്ലാ ഫീച്ചേഴ്സും ഉൾപ്പെടുത്തുകൊണ്ടു അതായതു ചൈന നിർമ്മിക്കുന്ന ഫോണുകളെ വെല്ലുന്ന തരത്തിലുള്ള മികച്ച നിലവാരമുള്ള മൊബൈൽ ഫോണുകൾ ജിയോ കമ്പനി നിർമ്മാണത്തിനൊരുങ്ങുകയാണ്.

ഏതൊരു സ്മാർട്ഫോൺ പ്രേമികളെയും സംബന്ധിച്ചു ഇതൊരു സന്തോഷകരമായ വാർത്ത എന്ന് തന്നെ പറയേണ്ടതുണ്ട്. ചൈന പോലെയുള്ള ഒരു രാജ്യത്തിനോട് പിടിച്ചു നിൽക്കണമെങ്കിൽ സാമ്പത്തികമായ ഏറെ മുന്നോട്ട് പോകുന്ന വമ്പൻ കമ്പനികളോട് പിടിച്ചു നിൽക്കണമെങ്കിൽ ഇന്ത്യയിലുള്ള റിലയൻസ് ഗ്രൂപ്പിനെ പോലെയോ ടാറ്റ ഗ്രൂപ്പിനെപ്പോലെയോ, മഹീന്ദ്രയെപ്പോലെയോ ഉള്ള വമ്പൻ കമ്പനികൾ മുൻകൈ എടുത്താലേ സാധിക്കുകയുള്ളു. ഇന്ത്യയിൽ ഇന്റർനെറ്റ് മേഖലയിൽ ഡിജിറ്റൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്ന ഒരാളാണ് മുകേഷ് അംബാനിയും അദ്ദേഹത്തിന്റെ കമ്പനി ആയ ജിയോ യും.

നമ്മുടെ ഇന്ത്യയിൽ കഴിഞ്ഞ അഞ്ചാറു വർഷങ്ങൾക്കു മുന്നേ ലഭിച്ചിരുന്ന ഡാറ്റയും ഇപ്പോൾ ലഭ്യമാകുന്ന ഡാറ്റയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ജിയോ ഇന്ത്യയിൽ ഇന്റർനെറ്റ് മേഖലയിൽ ഒരു വിപ്ലവകരമായ മാറ്റം സൃഷ്ട്ടിച്ചു എന്ന് തന്നെയാണ്. എന്തുകൊണ്ടാണ് വോഡാഫോണും ഐഡിയയും തമ്മിൽ ചേർന്ന് വി ഐ എന്ന ബ്രാൻഡായി മാറേണ്ടി വന്നത് ജിയോ ഇന്ത്യയിൽ ഉണ്ടാക്കിയ ഈ ഒരു മാറ്റം തന്നെയാണ്. അത്തരത്തിൽ ഇന്ത്യയിൽ ഒരുപാട് വർഷങ്ങളായി ടെലികോം രംഗത്തുള്ള കമ്പനികൾ സാധരണക്കാരെ കൊള്ളയടിച്ചു ലാഭമുണ്ടാക്കിയിരുന്നു.

അപ്പോഴാണ് ഡിജിറ്റൽ വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ടു മുകേഷ് അംബാനി ജിയോ എന്ന സംരംഭമായി എത്തിയത്. അതെ അംബാനി തന്നെയാണ് ഇന്ത്യക്കാരെ സ്മാർട്ട് ആക്കാൻ ഒരു ചൈനക്കാരന്റെയും ഔദാര്യം ആവശ്യമില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യയിൽ മൊബൈൽ ബ്രാൻഡ് വിപ്ലവകരമായ രീതിയിൽ പുറത്തിറക്കാൻ ഒരുങ്ങുന്നത്. പ്രശസ്‌ത ടെലികോം കമ്പനി ആയ ജിയോ ഡിസംബർ മാസത്തോടെ ചിലവ് കുറഞ്ഞ സ്മാർട്ഫോൺ വിപണിയിൽ എത്തിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വാർത്ത.

Leave a Reply