ദുൽഖർ സൽമാൻ ലിപ്പ്ലോക്ക് രംഗത്തിൽ അഭിനയിക്കാത്തതിന്റെ കാരണം ഇതോ.?

ദുൽഖർ സൽമാൻ ലിപ്പ്ലോക്ക് രംഗത്തിൽ അഭിനയിക്കാത്തതിന്റെ കാരണം ഇതോ.?


ഇന്ന് സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരമാണ് ദുൽഖർ സൽമാൻ. പ്രത്യേകിച്ച് യുവതാരനിരയിൽ വലിയതോതിൽ തന്നെ ആരാധകവൃന്ദത്തെ സൃഷ്ടിക്കുവാൻ ദുൽക്കറിന് സാധിച്ചു എന്നത് എടുത്തുപറയേണ്ട ഒരു കാര്യം തന്നെയാണ്. ദുൽഖർ സൽമാനെ കുറിച്ച് അധികം ആരും ശ്രദ്ധിക്കാത്ത ഒരു കാര്യത്തെക്കുറിച്ചാണ് ഇപ്പോൾ ഒരു ആരാധകൻ ചൂണ്ടിക്കാണിക്കുന്നത്. ദുൽഖർ സൽമാന്റെ ആദ്യ ചിത്രം മുതൽ ഉള്ള ചിത്രങ്ങൾ എടുത്തു നോക്കുകയാണെങ്കിൽ മനസ്സിലാക്കാൻ സാധിക്കുന്ന ഒരു പ്രേത്യകത ഉണ്ട്. ലിപ്പ്ലോക്ക് രംഗങ്ങളിൽ താരം അഭിനയിക്കാറില്ല എന്നതാണ് അത്.

അത്തരം രംഗങ്ങളിലേക്ക് കഥാപാത്രം ആവശ്യപ്പെടുമ്പോൾ ഒരുപക്ഷേ അദ്ദേഹത്തിന്റെ തലയിലോ പൂക്കളിലോ ഒക്കെയായി ക്യാമറ മാറിനിൽക്കും. പല സിനിമകളിലും അത് കാണാൻ സാധിക്കും. ഏറ്റവും അവസാനം പുറത്തിറങ്ങിയ സീതാരാമമെന്ന ചിത്രത്തിലെ ചില രംഗങ്ങളിൽ അത് വ്യക്തമായി പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കും. എന്തുകൊണ്ടാണ് ഇത്തരമൊരു രംഗം കഥാപാത്രം ആവിശ്യപെടുന്നുണ്ട് എങ്കിലും അദ്ദേഹം ചെയ്യാത്തത് എന്ന ചോദ്യമാണ് ആളുകൾ ചോദിക്കുന്നത്. ദുൽഖറിന് നിലവിൽ അത് ചെയ്യാൻ താൽപര്യമില്ല എന്നതാണ് സത്യം എന്നും ആളുകൾ പറയുന്നു. അതുകൊണ്ടുതന്നെ താരം കഥാപാത്രം അങ്ങനെ ഒരു കാര്യം ഡിമാൻഡ് ചെയ്യുന്നു എങ്കിലും മാറിനിൽക്കുകയാണ് ചെയ്യുക.

ലിപ്പ് ലോക്ക് ഒന്നും ഇല്ലാതെ വളരെ മനോഹരമായി പ്രണയം അഭിനയിച്ചു ഫലിപ്പിക്കാൻ സാധിക്കുന്ന ഒരു കലാകാരൻ കൂടിയാണ് ദുൽഖർ സൽമാൻ എന്നത് എടുത്തു പറയേണ്ട മറ്റൊരു വസ്തുതയാണ്. റൊമാന്റിക് ഹീറോ പരിവേഷത്തിൽ ആണ് നിലനിൽക്കുന്നത് എങ്കിലും ഇതുവരെ ഒരു ലിപ്‌ലോക്ക് രംഗത്തിൽ പോലും അഭിനയിക്കാത്ത നടനാണ് ദുൽഖർ സൽമാൻ എന്നത് ഒരു സത്യം തന്നെയാണ്. ഒരുപക്ഷേ അത് തന്നെയായിരിക്കും മറ്റു പ്രണയ നായകന്മാരിൽ ഒക്കെ അദ്ദേഹത്തിനെ വ്യത്യസ്തനാക്കുന്നത്.ഒരു വാക്കുകൊണ്ടോ നോട്ടം കൊണ്ട് ദുൽഖർ പ്രണയത്തിനു നൽകുന്ന പ്രത്യേകതരം ആയ ഒരു ഭാവം ഉണ്ട്. അതിനെ വെല്ലാൻ ഒരു ലിപ്പ്‌ലോക്ക് രംഗത്തിനും കഴിയില്ല.

Leave a Reply