ടൊയോട്ടയുടെ വാഗണാർ, ഇലക്ട്രിക്കോ അതോ പെട്രോളോ

ജനഹൃദയങ്ങൾ കീഴടക്കിയ വാഹന ബ്രാൻഡുകളിൽ ഒന്നായിരുന്നു മാരുതി. മാരുതിയുടെ കൂടുതൽ വിറ്റഴിക്കപ്പെട്ട രണ്ട് മോഡലുകളാണ് baleno, vitara brezza. കൂടുതൽ സവിശേഷതകളും അതിലുപരി കുറഞ്ഞ വിലയുമാണ് വിറ്റാര ബ്രെസ്സയുടെയും, ബലേനോയുടെയും പ്രത്യേകത. വാഹന പ്രേമികൾക്കിടയിൽ കൂടുതൽ ഇടംപിടിച്ചത് അതുകൊണ്ടുതന്നെ. മാരുതി പുറത്തിറക്കിയ ബലെനോ, വിറ്റാര ബ്രെസ എന്നീ രണ്ട് മോഡൽ വാഹനങ്ങളെ റീസ്റ്റോർ ചെയ്തു ടൊയോട്ടയുടെ ബാഡ്ജിൽ അവരുടേതായ സവിശേഷതകളും ബോഡി ക്വാളിറ്റിയിലും മാറ്റം വരുത്തിക്കൊണ്ടാണ് ടൊയോട്ട പുറത്തിറക്കിയിരിക്കുന്നത്.

എന്നാൽ ഇപ്പോൾ അറിയാൻ കഴിയുന്നത് മാരുതിയുടെ വാഗണർ ആയ കൂടുതൽ ജനശ്രദ്ധയാകർഷിച്ച ഈ മോഡൽ ടൊയോട്ട അവരുടെ ബാഡ്ജിൽ പുറത്തിറക്കുക എന്ന വാർത്തയാണ്. സമൂഹമാധ്യമങ്ങളിൽ കൂടുതൽ വയറലായതാണ് ടൊയോട്ട പുറത്തിറക്കുന്ന വാഗണറിന്റെ പരീക്ഷണയോട്ടം. പുത്തൻ കാലത്തെ ഇലക്ട്രിക് വാഹനങ്ങൾക്ക് അനുസൃതമായിട്ടുള്ള ശൈലിയിൽ മുൻഭാഗത്തായി ചെറിയ ഗ്രില്ലുകളാണ് ടൊയോട്ടയുടെ ഈ വാഹനത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. ഈ ഗ്രില്ലിന് മുകളിൽ ആകർഷണീയമായ ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകളും സജ്ജമാക്കിയിട്ടുണ്ട്. പിൻഭാഗത്തേക്ക് വന്നാൽ സ്മോക്കർ ശൈലിയിലുള്ള ടൈൽ ലാമ്പുകളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

കൂടാതെ ബമ്പറിന്റെ രണ്ടുവഷങ്ങളിലായി റിഫ്ലക്ടർകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ടൊയോട്ട പുറത്തിറക്കുന്ന വാഗണറിന്റെ പരീക്ഷണയോട്ടത്തിൽ നമുക്ക് കൂടുതൽ മനസ്സിലാകുന്നത് ഇത് ഒരുപക്ഷേ ഇലക്ട്രിക് വാഹനം ആയിരിക്കാം എന്നതാണ്. പ്രചരിക്കുന്ന ചിത്രങ്ങളിലും വിഡിയോകളിലും ഈ വാഗണറിൽ എക്സോസ്റ്റ് പൈപ്പ് നൽകിയിരിക്കുന്നതായി കാണുന്നില്ല. അതുകൊണ്ടുതന്നെ പുറത്തിറങ്ങാനിരിക്കുന്ന ടൊയോട്ടയുടെ ഈ വാഗണർ ഇലക്ട്രിക് വാഹനം ആണെന്ന് നമുക്ക് കൂടുതൽ വിശ്വസിക്കാം. സാധാരണക്കാരന് താങ്ങാവുന്ന ഒരു പ്രൈസിലായിരിക്കും വാഗണാർ ടൊയോട്ട പുറത്തിറക്കുന്നത്.

മാരുതി സുസുക്കി 2018 ൽ വാഗണറിന്റെ ഇലക്ട്രിക് മോഡലിനെ ഉത്പാദിപ്പിച്ചിരുന്നു. 10 മുതൽ 25 കിലോ വാട്സ് ലിഥിയം അയൺ ബാറ്ററിയിലേക്ക് ബന്ധിപ്പിച്ച 72 വി ഇലക്ട്രിക് മോട്ടോറാണ് ഇതിൽ ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ടൊയോട്ട വാഗണറിൽ ഉപയോഗിച്ചിരിക്കുന്ന മോട്ടോർ ഏതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Leave a Reply