പരീക്ഷണയോട്ടത്തിൽ വിജയിച്ചു ഹ്യുണ്ടായിയുടെ പുത്തൻ മോഡൽ അൽകാസർ

മലയാളികൾ ഏറ്റവും കൂടുതൽ നെഞ്ചിലേറ്റിയ ഒരു കാർ ബ്രാൻഡാണ് ഹ്യൂണ്ടായ്. ഹ്യൂണ്ടായ് പുറത്തിറക്കുന്ന വാഹനങ്ങൾക്ക് നിരവധി ആവശ്യക്കാരാണ് ഇന്ന് വാഹന വിപണിയിലേക്ക് എത്തുന്നത്. സാധാരണക്കാരന് ഉപയോഗിക്കാവുന്ന വാഹനങ്ങൾ മുതൽ ലക്ഷ്വറി ടൈപ്പിലുള്ള കാറുകൾ വരെ hyundai കമ്പനിയുടെ നിർമ്മാണ രംഗത്ത് ഒരുങ്ങുന്നു. ഓരോ വാഹനങ്ങൾക്കും അതിന്റെ സവിശേഷതകൾക്ക് ഒട്ടും തന്നെ കുറവ് വരുത്താതെയാണ് വാഹനങ്ങൾ നിർമ്മിക്കുന്നത്. ഓരോ ഇടവേളകളിലുമായി ഹ്യുണ്ടായിയുടെ പുത്തൻ വാഹനങ്ങൾ അവർ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.

വിശ്വസിക്കാനാവാത്ത അത്ഭുതപ്പെടുത്തുന്ന സവിശേഷതകൾ ഹ്യുണ്ടായിയുടെ പ്രത്യേകതകളാണ്. ബോഡി ക്വാളിറ്റിയിലും സേഫ്റ്റിയിലും ഒട്ടും തന്നെ കുറവ് വരുത്താതെയാണ് ഇവരുടെ വാഹനങ്ങൾ പുറത്തിറക്കുന്നത്. സേഫ്റ്റി ടെസ്റ്റിൽ മുന്നിൽ നിൽക്കുന്ന വാഹനങ്ങളുടെ കൂട്ടത്തിൽ കിടപിടിക്കാൻ ഹ്യുണ്ടായി കമ്പനിക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള സവിശേഷതകളെല്ലാം നൽകിക്കൊണ്ട് ഹ്യൂണ്ടായ് പുറത്തിറക്കിയ പുത്തൻ മോഡൽ അൽക്കാസർ (Alcazar) എന്ന വാഹനത്തിൻറെ വിശേഷങ്ങൾ നമുക്ക് പങ്കുവയ്ക്കാം. 16 ലക്ഷം മുതൽ ഏകദേശം 20 ലക്ഷം വിലയോളം അടുപ്പിച്ചാണ് ഈ വാഹനം പുറത്തിറങ്ങുന്നത്.

നിരവധി വേരിയന്റുകളിലായും സെഗ്മെന്റുകളിലായും അൽകാസർ ഹ്യൂണ്ടായ് കമ്പനി നിർമ്മിക്കുന്നുണ്ട്. ഡീസൽ എൻജിനിലും പെട്രോൾ എൻജിനിലും ഈ വാഹനം നിർമ്മാണത്തിനൊരുങ്ങുന്നു. 1493 CC യിൽ ഡീസൽ എഞ്ചിനും 1999 CC യിൽ പെട്രോൾ എഞ്ചിനും ആയി ഈ വാഹനം എത്തുന്നു. മാനുവൽ ആൻഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും മോഡലുകളും ഉണ്ട്. സിക്സ് സീറ്റർ വാഹനമായ അൽക്കാസറിന് 4500 നീളവും 1790 വീതിയും 2760 വീൽ ബെയ്സുമാണ് പ്രധാനം ചെയ്യുന്നത്. 14.5 kmpl മൈലേജാണ് സിറ്റിയിൽ ലഭിക്കുന്നത്. SUV സെഗ്‌മെന്റിലാണ് ഹ്യൂണ്ടായ് അൽക്കാസർ പുറത്തിറങ്ങുന്നത്.

പവർ സ്റ്റീയറിംഗ്, ആൻറി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഡ്രൈവർ എയർബാഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, അലോയ് വീൽ, പവർ വിൻഡോ ഫ്രണ്ട്, എയർകണ്ടീഷണർ, പാസഞ്ചർ എയർബാഗ്, ഫ്രണ്ട് ഫോഗ്‌ലാമ്പ് ഇത്രയധികം സവിശേഷതകളാണ് ഹ്യൂണ്ടായ് അൽക്കാസർ ന്റെ ഏറ്റവും വലിയ പ്രത്യേകത. നാല് സിലിണ്ടറുകളും നാലു വാല്വുകളുമാണ് എൻജിനു കൂടുതൽ കരുത്ത് പകരുന്നത്. ഇത്രയധികം ആകർഷകമായ സവിശേഷതകൾ കോർത്തിണക്കിക്കൊണ്ട് Alcazar എന്ന ഹ്യുണ്ടായിയുടെ പുത്തൻ മോഡൽ ഈ മാസത്തോടെ ലോഞ്ച് ചെയ്തിരിക്കുകയാണ്.

Leave a Reply