വീട്ടിലുള്ള ഏതു ഫാനും സ്മാർട്ട് ഫാൻ ആക്കാം.

ചൂടിൽ നിന്നും രക്ഷ നേടുവാനായി നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉപയോഗിക്കുന്ന ഒരു ഇലക്ട്രിക് ഉപകരണമാണ് ഫാൻ. ഇന്ന് വിപണികളിൽ സ്മാർട്ട് ഫാനുകളും മറ്റും ലഭ്യമാകുന്നുണ്ട്. എന്നാൽ സാധാരണ ഫാനുകളെ അപേക്ഷിച്ചു വളരെ വിലക്കൂടുതൽ ആയിരിക്കും സ്മാർട്ട് ഫാനുകൾക്ക്. അതുകൊണ്ടു തന്നെ സാധാരണക്കാരായ ജനങ്ങൾക്കു ഇത്തരത്തിൽ സ്മാർട്ട് ഫാനുകൾ വാങ്ങുവാൻ സാധിക്കണമെന്നില്ല. എന്നാൽ നമ്മുടെ വീടുകളിൽ ഉള്ള സാധാരണ ഫാനുകൾ തന്നെ സ്മാർട്ട് ഫാനുകൾ ആയി മാറ്റാവുന്നതാണ്. വളരെ കുറഞ്ഞ ചിലവിലും വളരെ ഈസി ആയും നമുക്ക് ഇത് ചെയ്യാൻ സാധിക്കുന്നതാണ്‌.

ഇങ്ങനെ ഫാനുകളെ സ്മാർട്ട് ആക്കുമ്പോൾ നമ്മുടെ റൂമിൽ ചൂട് കൂടുമ്പോൾ ഓട്ടോമറ്റിക്കായി ഓൺ ആകുകയും ചൂട് കുറഞ്ഞാൽ ഓഫ് ആകുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോൾ വൈധ്യുതി ലാഭിക്കുകയും ചെയ്യുന്നു. കൂടാതെ ചിലർക്ക് ഫാൻ ഇട്ടു കൊണ്ട് ഉറങ്ങുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതയും തുമ്മലും എല്ലാം ഇങ്ങനെ ചെയ്യുമ്പോൾ നല്ലൊരു ആശ്വാസവും ലഭിക്കുന്നതാണ്. സാധരണ ഫാനുകളെ സ്മാർട്ട് ഫാനുകൾ ആക്കുവാൻ സഹായിക്കുന്ന w1209 എന്ന ഡിജിറ്റൽ തെർമോ സ്റ്റാറ്റും ഈ ഒരു ഉപകരണത്തിലേക്ക് പവർ സപ്ലൈ കണക്ട് ചെയ്യുന്നതിനാവശ്യമായ 12 വാട്സിന്റെ ഒരു അഡാപ്റ്ററുമാണ്.

എല്ലാ ഇലക്ട്രോണിക്സ് സ്പെയർ പാർട്സ് ഷോപ്പുകളിലും ഈ ഒരു പ്രോഡക്ട് നമുക്ക് വാങ്ങിക്കാവുന്നതാണ്. ഈ ഒരു ഡിജിറ്റൽ തെർമോ സ്റ്റാറ്റ് സാധാരണയായി ഉപയോഗിക്കുന്നത് മുട്ട വിരിയിക്കുന്നതിനു വേണ്ടിയുള്ള ഇൻക്വിബേറ്റർ നിർമ്മിക്കുന്നതിന് വേണ്ടിയാണ്. ഇതിലേക്ക് ആകെ നാല് കണക്ഷനുകൾ മാത്രമാണ് കൊടുക്കേണ്ടുന്നത്. അത് കൊണ്ട് തന്നെ എല്ലാവർക്കും വളരെ ഈസി ആയി ഇത് ഫാനിൽ സെറ്റ് ചെയ്യാവുന്നതാണ്. എങ്ങനെയാണ് ഇത് ഫാനിൽ സെറ്റ് ചെയ്യുന്നത് എന്ന് വളരെ വിശദമായി നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കാം. വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്‌തു കൊടുക്കുക.

Leave a Reply