വീട്ടിൽ പഴയ കുപ്പി ഉണ്ടെങ്കിൽ ഇതുപോലെ ഒന്ന് ചെയ്‌തു നോക്കു

ക്രാഫ്റ്റ് വർക്കുകൾ ഇഷ്ടമില്ലാത്തവർ ആരുംതന്നെയില്ല. വ്യത്യസ്തമായ ക്രാഫ്റ്റ് വർക്കുകൾ നാം നിരവധി കണ്ടിട്ടുണ്ട്. അത്തരത്തിൽ വളരെ വെത്യസ്തമായ ഒരു ബോട്ടിൽ ക്രാഫ്റ്റിനെ കുറിച്ചാണ് ഇനി പറയുന്നത്. മൈ സ്റ്റിക്യു എന്ന യൂറ്റൂബ് ചാനലിൽ നിന്നും ഷ്രധേയമായ വളരെ അധികം ആകർഷണീയമായ ഒരു ബോട്ടിൽ ക്രാഫ്റ്റ് ആണ് ഇന്നിവിടെ തിരഞ്ഞെടുത്തിരിക്കുന്നത്. വീടുകളിൽ ഉപയോഗശേഷം പാഴാക്കി കളയുന്ന കുപ്പികൾ ഉപയോഗിച്ച് ആർക്കും ചെയ്യാൻ സാധിക്കുന്ന വളരെ സിമ്പിൾ ആയിട്ടുള്ള ഒരു ബോട്ടിൽ ക്രാഫ്റ്റാണിത്.

ഇനി നമുക്ക് ആകർഷണീയമായ ചെയ്യാവുന്ന ഈ ബോട്ടിൽ ക്രാഫ്റ്റ് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. ആദ്യമായി ഓരോ ബോട്ടിൽ എടുത്ത് അത് വൃത്തിയാക്കി എടുക്കുക. ശേഷം ഒരു വൈറ്റ് ടേപ്പ് ഉപയോഗിച്ച് കുപ്പിയുടെ നടുഭാഗത്തായി ചുറ്റിനുമായി ഒട്ടിക്കുക. ഇത്രയും ചെയ്‌തു കഴിഞ്ഞു ഒരു ചെറിയ സ്പോഞ്ചു എടുക്കുക. സ്പോഞ്ചു എടുത്ത ശേഷം വൈറ്റ് അക്രിലിക് പെയിന്റ് കുറച്ചടുത്തു അതിലേക്ക് സ്പോഞ്ചു മുക്കി ടേപ്പ് ചുറ്റിയ ഭാഗത്തിന് മുകളിലായി മാത്രം പെയിന്റ് എത്തിക്കുക. പെയിന്റ് അടിച്ചു കഴിഞ്ഞ ശേഷം മുന്നേ ചുറ്റി വൈറ്റ് ടേപ്പ് ഇളക്കി കളയുക.

ഇളക്കി കഴിഞ്ഞാൽ ബാക്കിയുള്ള പെയിന്റ് ചെയ്യാത്ത ഭാഗം ചുവന്ന അക്രിലിക്ക് പെയിന്റ് ഉപയോഗിച്ച് അടിക്കുക. അടുത്തതായി കുറച്ചു വൈറ്റ് അക്രിലിക് പെയിന്റും കുറച്ചു റെഡ് അക്രിലിക് പെയിന്റും എടുക്കുക. ശേഷം ഈ രണ്ടു പെയിന്റും കുറച്ചേ മാത്രം മിക്സ് ചെയ്‌തു കൊണ്ട് കൈ വിരൾ ഉപയോഗിച്ച് ചെറിയ ചെറിയ പൂക്കൾ കുപ്പിയുടെ നടുഭാഗത്തായി വളരെ ശ്രദ്ധയോടെ വരച്ചു കൊടുക്കുക. അങ്ങനെ ചുറ്റിനു വരച്ചു കൊടുക്കേണ്ടതാണ്.

വീഡിയോ കാണാം

അങ്ങനെ മുക്കാൽ ഭാഗത്തോളം കുപ്പിയിലേക്ക് പൂക്കൾ വരച്ചു കൊടുക്കുക. ശേഷം കുറച്ചു ബ്ലാക്ക് അക്രയ്‌ലിക് പെയിന്റ് എടുക്കുക. എടുത്തു കഴിഞ്ഞു ഒരു ചെറിയ പോയിന്റിങ്ങ് ബ്രഷ് ഉപയോഗിച്ച് ബ്ലാക്ക് കളറിൽ മുക്കി നമ്മൾ വരച്ചു കൊടുത്ത പൂവിന്റെ നടുഭാഗത്തായി ചെറിയ കുത്തുകൾ ഇട്ടു കൊടുക്കുക. അടുത്തതായി കുറച്ചു ഗ്രീൻ കളറും എടുത്ത് ബ്രഷ് ഉപയോഗിച്ച് പൂക്കൾക്ക് ചുറ്റിനുമായി ചെറിയ ഇലകൾ വരച്ചു കൊടുക്കാവുന്നതാണ്.

Leave a Reply