ഒരു മിനി തീയറ്റർ ഉണ്ടാക്കിയാലോ

വീട്ടിൽ ഒരു മിനി തീയെറ്റർ എന്നത് ഭൂരിഭാഗം പേരുടെയും ഒരു സ്വപ്‌നം തന്നെയാണല്ലോ. മാത്രമല്ല ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ തീയേറ്ററികളിൽ പോകാനും സാധിക്കില്ല എന്നത് മറ്റൊരു വസ്തുതയാണ്. എന്നാൽ വളരെ കുറഞ്ഞ പണം ചിലവഴിച്ചു കൊണ്ട് നമുക്ക് ഒരടിപൊളി മിനി തീയേറ്റർ സ്വന്തമാക്കാം. മിനി തീയേറ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഫീച്ചറുകൾ എന്തൊക്കെയെന്ന് നമുക്ക് പരിശോധിക്കാം. മറ്റുള്ള കമ്പനികളെ അപേക്ഷിച്ചു വെറും 2615 രൂപയാണ് ഈ ഒരു മിനി തീയേറ്ററിനു ഈടാക്കുന്നത്. ചെറിയ ബോക്‌സിലായി വരുന്ന ഈ ഒരു പ്രൊഡക്ടിൽ കൂടെ നിരവധി ആക്സസ്സസ്സറീസും ലഭിക്കുന്നു.

പോർട്ടബിൾ മിനി പ്രോജെക്ടറും അതിനെ കൺട്രോൾ ചെയ്യുവാനായി നിരവധി മോഡുകൾ നൽകിക്കൊണ്ട് ഒരു റിമോട്ടും കമ്പനി ലഭ്യമാക്കുന്നു. കൂടാതെ ഓഡിയോ വീഡിയോ കണക്ട് ചെയ്യാനുള്ള ഒരു ടൂ വെ കേബിളും ഇതിന്റെ കൂടെ ലഭിക്കുന്നു. പ്രോജെക്ടറിനെ പ്രവർത്തനക്ഷമമാക്കാൻ ഒരു പവർ അഡാപ്റ്ററും ഈ ഒരു ബോക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 12 വാൾട്ടും 1.5 ആമ്പിയറും ആണ് ഈ ഒരു അഡാപ്റ്ററിനു നൽകിയിട്ടുള്ളത്. ഉപയോഗ ക്രമണങ്ങളെക്കുറിച്ചു മനസ്സിലാക്കുവാനുള്ള ഒരു യൂസർ മാനുവലും ബോക്സിനുള്ളിലുണ്ട്.

മിനി പ്രോജെക്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ ഫങ്ഷനുകളും റിമോട്ടിൽ ആക്സസ് ചെയ്യുവാനുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. പ്രോജെക്ടറിന്റെ മുകളിലായാണ് നിരവധി ഫങ്ഷനുകൾക്കുള്ള സ്വിച്ചുകൾ നൽകിയിരിക്കുന്നത്. കൂടാതെ മൈക്രോ എസ് ഡി കാർഡ് ഇടാനുള്ള ഒരു സ്ലോട്ടും അതുപോലെ ഹെഡ് ഫോൺ ജാക്കും ഓഡിയോ വീഡിയോ കണക്ട് ചെയ്യാനുളള ഒരു പ്ലഗ്ഗിനും നൽകിയിട്ടുണ്ട്. മറു സൈഡിലായി ഒരു യൂ എസ് ബി പോർട്ടും എച്ഛ് ഡി എം ഐ പ്രോജെക്ടറിന് പവർ നൽകാനുള്ള സോക്കറ്റും ഉണ്ട്. ഇനി മിനി പ്രൊജക്ടർ രൂപീകരിച്ചിരിക്കുന്നത് ഒരു സ്റ്റൈലിഷ് ലുക്കിൽ തന്നെയാണ്. ഈ ഒരു പ്രൊഡക്ടിന്റെ കൂടുതൽ ഫീച്ചറുകളെക്കുറിച്ചു തൊട്ടു താഴെയായുള്ള വിഡിയോ കണ്ടു മനസ്സിലാക്കാം.

Leave a Reply