പൈസ ചിലവാക്കാതെ വളരെ എളുപ്പത്തിൽ ഏസിയുടെ കൂളിംഗ് ഇരട്ടിയാകാം

സ്വന്തമായി വാഹനം ഉള്ളവർക്ക് വളരെ അധികം ഉപകാരപ്രദമാകുന്ന ഒരു വിഷയത്തെ കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്. ഇത്തരത്തിൽ വാഹനം സ്വന്തമായി ഉള്ളവർക്ക് അതിൽ പലപ്പോഴുമായി അനേകം കംപ്ലയിന്റുകൾ വരാറുണ്ട്. അങ്ങനെ ഭൂരിഭാഗം പേരും നേരിടുന്ന ഒരു പ്രശ്‌നമാണ് സ്വന്തം കാറിന്റെ എസിയുടെ കൂളിംഗ് നഷ്ട്ടപ്പെട്ടു പോകുക എന്നത്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ പലപ്പോഴും ഉണ്ടാകുമ്പോൾ അധികം ആൾക്കാരും ചെയ്യുന്ന ഒരു കാര്യമാണ് എസി സർവിസ് ചെയ്യുകയോ അല്ലെങ്കിൽ ഗ്യാസ് ഫിൽ ചെയ്യുകയോ എന്നത്. എന്നാൽ ഇത് രണ്ടും അല്ലാതെ എസിയുടെ കൂളിംഗ് വർദ്ധിപ്പിക്കാൻ ചെയ്യേണ്ടുന്ന ഒരു കാര്യമുണ്ട്.

എസിയുടെ കൂളിംഗ് വർദ്ധിപ്പിക്കുവാനായി കാറിന്റെ ഡാഷ്ബോർഡിനു ഉള്ളിലായുള്ള എസി ഫിൽറ്റർ മാറ്റുന്നലത്തിലൂടെ എസിയുടെ കൂളിംഗ് വർദ്ധിപ്പിക്കുവാൻ കഴിയുന്നു. അതെങ്ങനെയാണ് ചെയ്ഞ്ചു ചെയ്യാം എന്നതിനെ കുറിച്ചാണ് ഇനി പറയുന്നത്. പുറത്തു നിന്ന് എയർ ഉള്ളിലേക്ക് എടുക്കുന്ന സാഹചര്യത്തിൽ പുറത്തു നിന്നുമുള്ള പൊടികൾ തടയുവാനായി എൻജിൻ എയർ ഫിൽറ്റർ പോലെ തന്നെ എസി എയർ ഫിൽറ്റർ ഡാഷ് ബോർഡിനും എസി ബ്ലോവറിനടുത്തായും ഉൾപ്പെടുത്തിയിട്ടുണ്ട്.

എസിയുടെ എയർ ഫിൽറ്റർ ഭൂരിഭാഗം കാറുകളിലും ഡാഷ്ബോർഡിന്റെ ഉള്ളിലായിട്ടായിരിക്കും നൽകിയിരിക്കുന്നത്. എസി എയർ ഫിൽറ്റർ മാറ്റുവാനായി ആദ്യം ചെയ്യേണ്ടത് ഡാഷ്‌ബോർഡ് ഇളക്കി മാറ്റുക. ശേഷം ഡാഷ്ബോർഡ് ചെറുതായി ഒന്ന് പ്രസ് ചെയ്‌തു ഓപ്പൺ ചെയ്തു എടുക്കാൻ സാധിക്കുന്നതാണ്‌. ശേഷം അതിനുള്ളിലായി നീളത്തിൽ രണ്ടു സൈഡും ക്ലിപ്പ് പോലെയുള്ള ഒരു ഭാഗം കാണാം. കാണുന്ന രണ്ടു ക്ലിപ്പും അഴിച്ചു വൈറ്റ് നിറത്തിലായി കാണുന്നതാണു ഫിൽറ്റർ. അത് മെല്ലെ പുറത്തേക്കെടുക്കുക. പുറത്തേക്കെടുത്ത ശേഷം ക്ലീൻ ചെയ്യാത്ത എസി ഫിൽറ്റർ ആണെങ്കിൽ അതിൽ ധാരാളം പൊടികളും അഴുക്കുകളും കാണാൻ സാധ്യതയുണ്ട്.

അങ്ങനെയുണ്ടെങ്കിൽ മറ്റെന്തെങ്കിലും പ്രതലത്തിൽ ഒന്ന് കുടഞ്ഞാൽ തന്നെ അതിൽ നിന്ന് അനേകം പൊടികൾ പറക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ ഒരു മുക്കാൽ ഭാഗത്തോളം പൊടിയും അതിൽ നിന്ന് മാറിക്കിട്ടും. ഇതേ രീതിയിൽ പൊടി കളഞ്ഞതിനു ശേഷമോ അതല്ലാതെ നിങ്ങൾക്ക് പുതിയ എയർ ഫിൽറ്റർ വാങ്ങി വെക്കുകയും ചെയ്യാം. ഇത്രയും ചെയ്യുമ്പോൾ തന്നെ കാറിന്റെ എസി കൂളിംഗിൽ നല്ലൊരു മാറ്റം നിങ്ങൾക്ക് അറിയുവാന് സാധിക്കുന്നതാണ്. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് മുകളിലായി കൊടുത്തിരിക്കുന്ന വീഡിയോ വളരെ വിശദമായി കണ്ടു നോക്കാവുന്നതാണ്.

Leave a Reply