ഈ ടെക്‌നിക്കിലൂടെ നഷ്ടമായിപ്പോയ സ്മാർട്ട് ഫോൺ ഉടൻ തന്നെ കണ്ടെത്താം

നമ്മൾ ഉപയോഗിക്കുന്ന സ്മാർട്ഫോണുകൾ നഷ്ടമായിപ്പോയാൽ എന്ത് ചെയ്യും. ഉടനടി എങ്ങനെ കണ്ടെത്താം എന്ന് പലപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. നമ്മുടെ പേഴ്‌സണൽ ഡാറ്റകളും മറ്റും സേവ് ചെയ്തിരിക്കുന്ന ഒന്നാണ് നമ്മൾ ഉപയോഗിക്കുന്ന സ്മാർട്ഫോൺ. അത് നഷ്ടമായിക്കഴിഞ്ഞാലോ മോഷണ പോയാലോ പിന്നീട് സംഭവിക്കുന്ന കാര്യങ്ങൾ നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു.

നമ്മുടെ സ്മാർട്ഫോൺ നമ്മൾ തന്നെ സൂക്ഷിച്ചു കൊണ്ട് നടക്കുക എന്നത് തികച്ചും നമമുടെ ഉത്തരവാദിത്വം തന്നെയാണ്. എന്നാൽ തന്നെയും മറ്റു കാരണത്താൽ നമ്മുടെ സ്മാർട്ഫോൺ മോഷ്ടിക്കപ്പെടുകയോ, സ്വന്തം കയ്യിൽ നിന്നും നഷ്ടമായി പോകുകയോ ചെയ്യാറുണ്ട്. ഇങ്ങനെ നഷ്ട്ടമായിപ്പോയാൽ ഉടൻ തന്നെ ചെയ്യേണ്ടുന്ന കുറച്ചു കാര്യങ്ങളുണ്ട്. അതെന്തൊക്കെയെന്നു നമുക്ക് പരിശോധിക്കാം.

ആദ്യമായി തന്നെ നഷ്ടപ്പെട്ടുപോയ നമ്മുടെ സ്മാർട്ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തുക എന്നതാണ്. അതായതു നഷ്ടമായി പോയ ഫോണിൽ ലോഗിൻ ചെയ്‌തിരിക്കുന്ന ജി മെയിൽ ഐ ഡി യും പാസ്വേഡും അറിഞ്ഞിരിക്കുക. ശേഷം ഗൂഗിളിൽ find my android device എന്ന് സെർച്ചു ചെയ്യുക. അപ്പോൾ വരുന്ന ആദ്യത്തെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന ഇന്റർഫെയ്‌സിൽ നഷ്ട്ടമായിപ്പോയ സ്മാർട്ഫോണിൽ ഉപയോഗിച്ചിട്ടുള്ള ജി മെയിൽ ഐഡി യും പാസ്‌വേഡും നൽകുക. നല്കിക്കഴിയുമ്പോൾ സ്മാർട്ഫോൺ നിലവിലുള്ള ലൊക്കേഷൻ നമുക്ക് തുടർന്ന് വരുന്ന വിൻഡോയിൽ കാണാൻ കഴിയും. ഫോൺ നഷ്ടമായി കഴിഞ്ഞാൽ ഇത്തരത്തിൽ തുടർന്ന് നമ്മൾ ഉടനടി ചെയ്യേണ്ടുന്ന മറ്റുള്ള കാര്യങ്ങളെ കുറിച്ച് നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കാം.

Leave a Reply