കത്തിയിലെ തുരുമ്പ് കളയാൻ ഒരു എളുപ്പവഴി

കിച്ചണുകളിൽ കൂടുതലായും ഉപയോഗിക്കുന്ന ഉപകരണങ്ങൾ ആണ് കത്തിയും പിച്ചാത്തിയും. ഇരുമ്പുകൊണ്ടുള്ള ആയുധം എന്നുള്ളത് കൊണ്ട് തന്നെ കുറേനാൾ നാം ഉപയോഗിക്കാതിരിക്കുമ്പോൾ അതിൽ തുരുമ്പെടുക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ തന്നെ നാം അടുക്കളയിൽ ഉപയോഗിക്കുന്ന കത്തികൾ, കത്രികകൾ, എന്നിങ്ങനെയുള്ള സ്റ്റീൽ കൊണ്ടോ ഇരുമ്പു കൊണ്ടോ ഉണ്ടാക്കിയ വസ്തുക്കൾ. ഇടക്കിടക്ക് തുരുമ്പിന്റെ അംശത്തെ കളയുന്നതാണ് നല്ലത്.

ഇല്ലെങ്കിൽ ആ വസ്തു പിന്നെ ഉപയോഗ സൂന്യമായി പോകുന്നതാണ്. വളരെ എളുപ്പത്തിലും ചിലവ് കുറഞ്ഞ രീധിയിലും നമുക്ക് കത്തികളിലും മറ്റു തുരുമ്പുള്ള വസ്തുക്കളിലെ തുരുമ്പിനെ പൂർണ്ണമായി നീക്കം ചെയ്യാൻ സാധിക്കുന്നതാണ്‌. നമുക്ക് ഒരുപാട് രീതിയിൽ ഉപയോഗപ്രദമായ കുറെയധികം വീഡിയോസ് യൂട്യൂബിൽ നമുക്ക് കാണാൻ സാധിക്കും. അത്തരത്തിൽ ശ്രെദ്ധയിൽ പെട്ട ഒരു വീഡിയോ നിങ്ങളിലേക്ക് എത്തിക്കുകയാണ്.

ഒന്ന് ചീഞ്ഞാൽ ഒന്നിന് വളമാകുമെന്നു പറഞ്ഞപോലെ ഇതിനുള്ള പരിഹാരവും അടുക്കളയിൽ നിന്നുതന്നെ നമുക്ക് കണ്ടെത്താം. ഇതിനു വേണ്ടീട്ടുള്ള രണ്ടു ടിപ്പുകളാണ് ഈ പോസ്റ്റിൽ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത് . ആദ്യം ചെറിയ തുരുമ്പുള്ള ഒരു കത്തിയെടുക്കുക. ഒരു സവാള രണ്ടായി മുറിച്ചു അതിൽ ഒരു ഭാഗത്തെ സവാള എടുത്ത് ഈ കത്തിയുടെ എല്ലായിടത്തും തേച്ചുപിടിപ്പിക്കുക. അതിനു ശേഷം ഒരു തുണി ഉപയോഗിച് നന്നായി തുടക്കുക.

എന്നിട് നോക്കൂ കത്തിയിലുള്ള എല്ലാ തുരുമ്പും അഴുക്കുകളും നിശ്ശേഷം മാറിയതായി കാണാം. കത്തി വാങ്ങിയപ്പോൾ എങ്ങനെയാണു ആ രീധിയിൽ പുതിയതുപോലെ കിട്ടുന്നതാണ്. ചെറിയ തുരുമ്പുകളെ മാത്രമേ സവാള കൊണ്ട് മാറ്റാൻ കഴിയൂകയുള്ളു. എന്നാൽ ഇനി കുറച്ചു കൂടുതൽ തുരുമ്പുള്ള വസ്തുവാണെങ്കിലോ. അതിനും പരിഹാരം നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ട്. ചെറു നാരങ്ങയും, ഉപ്പും, ഏതെങ്കിലും ഡിഷ് വാഷ് ഇത്രെയും ഇൻഗ്രീഡിഎന്റ്സ് വെച്ചിട്ടുതന്നെ എത്ര വലിയ തുരുമ്പിനെയും നമുക്ക് നശിപ്പിക്കാം.

ഒരു സ്പൂൺ ഉപ്പും,അതിലേക് ആവശ്യാനുസരണം നാരങ്ങാ നീരും ഒരു തുള്ളി ഡിഷ്വാഷും കൂടി ചേർത്തുകൊടുക്കുക. പിഴിഞ്ഞ നാരങ്ങയുടെ തൊലി വെച്ചിട് തന്നെ തുരുമ്പുള്ള എല്ലാ ഭാഗത്തും ഈ മിക്സിനെ തേച്ചു പിടിപ്പിക്കുക. അതിനു ശേഷം ഒന്ന് കഴുകിയെടുത്തു നോക്കൂ. വെട്ടിത്തിളങ്ങുന്നത് നമുക്ക് കാണാൻ സാധിക്കുന്നതാണ്.

Leave a Reply