വെറും 500 രൂപാ ചിലവിൽ ഏതു കാറിലും റിവേഴ്‌സ് സെൻസർ സെറ്റ് ചെയ്യാം

സ്വന്തമായി വാഹനം ഉള്ളവർക്ക് വളരെ അധികം ഉപകാരപ്രദമാകുന്ന ഒരു വിഷയത്തെകുറിച്ചാണ് ഇനി പറയുന്നത്. പാർക്കിങ് സെൻസർ ഇല്ലാത്ത വാഹനത്തിൽ വളരെ ഈസി ആയി പാർക്കിങ് സെൻസിങ് സിസ്റ്റം സെറ്റ് ചെയ്യാം. അതിനായി വളരെ കുറഞ്ഞ വിലയിൽ മാത്രം ലഭ്യമാകുന്ന അസിസ്റ്റൻഡ് പാർക്കിങ് സെൻസർ എന്ന ഈ പ്രോഡക്ട് ആമസോണിൽ നിന്നും പാർച്ചയ്‌സ് ചെയ്യാൻ സാധിക്കുന്നതാണ്. പാർച്ചയ്സ് ചെയ്യുവാനുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു. ഏകദേശം 540 രൂപമാത്രമാണ് ഇതിന്റെ വില. വാഹനത്തിന്റെ കളറിനനുസരിച്ചുള്ള സെൻസർ നമുക്ക് ആമസോണിൽ നിന്നും വാങ്ങാവുന്നതാണ്.

അത്യാവശ്യം നല്ലൊരു ബിൽഡ് ക്വാളിറ്റിയും ഗുണമേന്മയും അസിസ്റ്റൻഡ് പാർക്കിങ് സെൻസർ എന്ന ഈ ഒരു പ്രൊഡക്ടിനു അവർ നൽകുന്നു. ബമ്പറിൽ ഫിക്‌സ് ചെയ്‌തു വെക്കുവാനുള്ള ബിറ്റ് ഉൾപ്പടെ ഈ ഒരു ചെറിയ ബോക്‌സിലായി അവർ നൽകുന്നുണ്ട്. കൂടാതെ സെൻസിംഗ് യൂണിറ്റ് ഉൾപ്പടെ നിരവധി വയറുകളും ലഭ്യമാകുന്നുണ്ട്. ആദ്യമായി കാറിന്റെ ബാക്കിലുള്ള ബമ്പർ റിമൂവ് ചെയ്യുക. ബമ്പറിന്റെ ലെഫ്റ്റ് സൈഡിലും റൈറ്റ് സൈഡിലും നമ്പർ പ്ലെയ്റ്റിന്റെ അടിയിലുമായുള്ള സ്‌ക്രൂകൾ അഴിച്ചു മാറ്റുക.

ബമ്പർ റിമൂവ് ചെയ്തതിനു ശേഷം ലെഫ്റ്റ് സൈഡിലായുള്ള ടെയിൽ ലാമ്പ് ഇളക്കുക. ടെയിൽ ലാമ്പ് റിമൂവ് ചെയ്‌തതിന്‌ ശേഷം അതിനുള്ളിലുള്ള റെഡ് വയർ ചെറിയൊരു ബ്ലൈടിന്റെ സഹായത്താൽ ചെറുതായി ഒന്ന് കട്ട് ചെയ്യുക. ശേഷം സെൻസറിന്റെ പവർ ലൈൻ റെഡും ബ്ലാക്കും വയറിലേക്ക് കണക്ട് ചെയ്‌തു കൊടുക്കുക. അത് കഴിഞ്ഞു സെൻസർ വർക്കിങ് ആണോ എന്ന് ചെക്ക് ചെയ്‌തു നോക്കാം. ടെയിൽ ലാമ്പിന്റെ മുകളിലായി ചെറിയൊരു ഹോൾ കാണാൻ സാധിക്കും. അത് വഴിയാണ് നമ്മൾ റിവേഴ്‌സ് സെൻസറിന്റെ പവർ ലൈൻ കണക്ഷൻ അതുവഴി എടുക്കാം.

ശേഷം ഈ കണക്ഷൻ അതുവഴി അകത്തേക്ക് എടുക്കുക. ഇത്രയും കഴിഞ്ഞു വണ്ടിയുട ഗ്രൗണ്ട് ലെവലിൽ നിന്നും 50 സെന്റീമീറ്റർ ലെങ്ത് എടുത്ത് മാർക്ക് ചെയ്യുക. ഇതെ രീതിയിൽ 15 സെന്റീമീറ്റർ ഗ്യാപ്പ് ഇട്ട് ഓരോ സെൻസറിനിടയിലും മാർക്ക് ചെയ്യേണ്ടതാണ്. ഇനി സെൻസർ ഫിക്‌സ് ചെയ്‌തു കൊടുക്കാം. ഫിക്‌സ് ചെയ്യുന്നത് എങ്ങനെയെന്ന് നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കാം. വിഡിയോ ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്തു കൊടുക്കു.

Leave a Reply