നെഗറ്റീവ് എനർജി എങ്ങനെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നു

നെഗറ്റീവ് എനർജിയുടെ സാന്നിദ്ധ്യം മൂലമുണ്ടാകുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുൾ ഏറെയാണ്. എങ്ങനെയാണ് മനുഷ്യനിലേക്ക് ഈ നെഗറ്റീവ് എനർജികൾ കയറുന്നതു എന്നും അതിനുള്ള പരിഹാരങ്ങളുമാണ് ഈ പോസ്റ്റിലൂടെ  വിശദമായി പ്രതിബാധിക്കുന്നതു. വേദശാസ്ത്രങ്ങളിൽ പറയുന്നത് ഒരു മനുഷ്യനിലേക്ക് നെഗറ്റീവ് എനർജി പ്രവേശിക്കുന്നതു ശൈശവ കാലത്തിന്റെ ബാല്യകാലത്തിലോ കൗമാരകാലത്തിലോ ആയിരിക്കും എന്നാണ്.

നിങ്ങൾ പലപ്പോഴും കണ്ടിരിക്കും സ്‌കൂളുകളിൽ നിന്നും വിനോധയാത്രയ്ക്കും മറ്റും പോയി വരുന്ന കുട്ടികൾ പഠനത്തിലും മറ്റും അലസതകാണിക്കുന്നതും. കൂടുതൽ ദേഷ്യം കാണിക്കുന്നതും. ഇതിന്റെ ഒരു കാരണം ഇവർ പോകുന്നത് പല സ്ഥലങ്ങളും കാടുകളിലും വിജനമായ പ്രദേശങ്ങളിലും ഒക്കെ ആയിരിക്കും. തുടർച്ചയായ യാത്രയിൽ ഈ കുട്ടികൾക്ക് കുളിക്കുവാനോ ശരീരം വൃത്തിയാക്കുവാനോ ശ്രമിക്കാറുമില്ല. ഇങ്ങനെ ഇവർ കൂടുതൽ നെഗറ്റീവ് എനർജിയുടെ സാനിധ്യമുള്ളിടങ്ങളിൽ പോകുമ്പോൾ അവരിലേക്ക് വളരെ വേഗം നെഗറ്റീവ് എനർജികൾ പ്രവേശിക്കുന്നു.

ദുരാത്മാക്കൾ എന്ന ഒരു സങ്കല്പത്തെയാണ്  ഈ നെഗറ്റീവ് എനെർജിയെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. നെഗറ്റീവ് എനർജി ശരീരത്തിനുള്ളിൽ പ്രവേശിച്ച കുട്ടികൾക്കു പഠനത്തിൽ ശ്രദ്ധിക്കുവാനോ ആരാധനാലയങ്ങളിൽ പോകുവാനോ കൂട്ടാക്കാതെ മാതാപിതാക്കളെ ശത്രു സ്ഥാനത്തു കാണുകയും വഴിവിട്ട ജീവിതത്തിലേക്ക് പോകുകയും ചെയ്യുന്നു. ഇതുപോലെ തന്നെ രാത്രി സമയങ്ങളിൽ മൽസ്യ മാംസാദികൾ കൊണ്ട് പോകുന്നവരിലും നെഗറ്റീവ് എനർജി പ്രേവേശിക്കുവാൻ സാധ്യത ഏറെയാണ്.

അതിനു പോംവഴിയായ് മുൻപുള്ളവർ മൽസ്യ മാംസാദികൾ കൊണ്ട് പോകുമ്പോൾ അതിനൊപ്പം കുറച്ചു ഉപ്പോ ചുണ്ണാമ്പോ കൂടെ കരുതാറുണ്ടായിരുന്നു. കാരണം ഇവയ്ക്ക് നെഗറ്റീവ് എനർജിയെ തടവുവാനുള്ള കഴിവുണ്ട്. അതുപോലെ തന്നെ കുട്ടികളെ വിനോദയാത്രക്ക് അയക്കുന്നതിനു മുൻപ് മാതാപിതാക്കൾ അവരുടെ ശരീരത്തിൽ ഇരുമ്പിന്റെയോ ചെമ്പിന്റെയോ സാനിധ്യം ഉറപ്പുവരുത്തുക. അതിനായി ഒരു ആണിയോ അരഞ്ഞാണമോ കെട്ടികൊടുത്താൽ മതിയാകും.

വെള്ളി അരഞ്ഞാണമോ സ്വർണമോ ആണെങ്കിലും ഇതിനായി ഉപയിഗിക്കാവുന്നതാണ്. ഇതേ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചുവടെയുള്ള വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. ഈ അറിവുകൾ നിങ്ങൾക്ക് ഉപകാരപ്രദമായി എന്ന് തോന്നുകയാണെങ്കിൽ ഈ പോസ്റ്റ് ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കൂ. മറ്റുള്ളവർക്കും ഉപകാരപ്പെടട്ടെ.