ആധാറും പാനും തമ്മിൽ ഉടൻ ബന്ധിപ്പിക്കു. ബന്ധിപ്പിക്കേണ്ടുന്ന വിധം ഇങ്ങനെ

പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31 വരെയാണ്. പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻകാർഡ് അസാധുവാകും. കേന്ദ്ര സർക്കാരിന്റെ ആദായ നികുതി വകുപ്പാണ് ഇത്തരത്തിൽ ഉത്തരവിറക്കിയത്. 2020 മാർച്ച് 31 ആയിരുന്നു നേരത്തെ നൽകിയിരുന്ന കാലാവധി. എന്നാൽ കോവിഡ് പ്രതിസന്ധിയും ലോക്‌ഡൗണും കാരണം 2021 മാർച്ച് 31 വരെ കാലാവധി നീട്ടി നല്കിയതായിരുന്നു.

എന്നാൽ മാർച്ച് 31 നുള്ളിൽ ആധാറും പാൻകാർഡുമായി ബന്ധിപ്പിക്കാത്തവർ ആയിരം രൂപ പിഴ ഈടാക്കേണ്ടി വരുന്നതും പാൻകാർഡ് റദ്ദാക്കുന്ന നടപടിയിലേക്ക് കടക്കുമെന്നും കേന്ദ്ര സർക്കാർ പറയുന്നു. ആദായ നികുതി നിയമത്തിലെ സെക്ഷൻ 139 AA (2)
വകുപ്പ് പ്രകാരമാണ് പാൻ അസാധു ആകുന്നത്. എന്നാൽ നേരത്തെ ഈ ഉത്തരവിറക്കിയതോടെ പലരും ആധാറും പാൻകാർഡും ബന്ധിപ്പിച്ചു കാണുമെന്നാണ് സൂചന.

ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ മൂന്ന് വഴികളാണ് ഉള്ളത്.

1. ഓൺലൈൻ ലിങ്കിംഗ്

www .incometaxindiaefiling.gov .in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം ഇവിടെ ലിങ്ക് ആധാർ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. അതിനുശേഷം നിങ്ങളുടെ പാൻ കാർഡ് നമ്പർ, ആധാർ നമ്പർ, പേര് തുടങ്ങിയ വിവരങ്ങളെല്ലാം നൽകുക.

2. ഇൻകംടാക്‌സ് അക്കൗണ്ട് വഴി

ഇൻകംടാക്‌സ് ഈ ഫയലിംഗ് പോർട്ടലിൽ ലോഗ് ഇൻ ചെയ്യുക. ശേഷം അകൗണ്ട് ഇല്ലാത്തവർ ആണ് എങ്കിൽ അകൗണ്ട് ക്രീയേറ്റ്‌ ചെയ്യുക. ഇതിൽ ലോഗിൻ ചെയ്തയുടൻ തന്നെ പാൻ – ആധാർ ലിങ്ക് എന്ന് കാണിക്കുന്ന ഒരു ഓപ്ഷൻ വരും, ഇല്ലെങ്കിൽ പ്രൊഫൈൽ സെറ്റിങ്‌സിൽ പോയി ലിങ്ക് ആധാർ എന്ന ഓപ്ഷൻ സെലെക്റ്റ് ചെയ്യാം. അതിനുശേഷം ആധാർ നമ്പറും കാപ്പിച്ചോ കോഡും നൽകി പാൻകാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാം.

3. sms

ഇനി sms വഴിയും ആധാർ കാർഡും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കാം. താഴെയായി കൊടുത്തിട്ടുള്ള ഫോർമാറ്റിൽ 567678 അല്ലെങ്കിൽ 56161 ഈ നമ്പറുകളിൽ മെസ്സേജ് അയച്ചാലും മതിയാകും.

UIDPAN12 digit aadhar>space<10 digit PAN>

ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിച്ചോ എന്ന് എങ്ങനെ
അറിയാം ?

www.incometaxindiaefiling.gov.in/aadhaarstatus എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. എന്നിട്ട് അവിടെ ആധാർ നമ്പർ, പാൻ നമ്പർ എന്നിവ നൽകി വ്യൂ ലിങ്ക് ആധാർ സ്റ്റാറ്റസ് എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

Leave a Reply