അലോപ്പതിക്കാരെ ചീത്ത വിളിച്ചിട്ട് അതേ ആശുപത്രിയിൽ പോയി കിടക്കുന്നു എന്ന് തന്നെ കുറിച്ച് വരുന്ന വാർത്ത താൻ നിഷേധിക്കുന്നു; താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്നും നടൻ ശ്രീനിവാസൻ.

അലോപ്പതിക്കാരെ ചീത്ത വിളിച്ചിട്ട് അതേ ആശുപത്രിയിൽ പോയി കിടക്കുന്നു എന്ന് തന്നെ കുറിച്ച് വരുന്ന വാർത്ത താൻ നിഷേധിക്കുന്നു; താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്നും നടൻ ശ്രീനിവാസൻ.

മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത സിനിമാ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് നടൻ ശ്രീനിവാസൻ. നടനും തിരക്കഥാകൃത്തും സംവിധായകനുമായി ഒരേ സമയം മലയാള സിനിമയിൽ തിളങ്ങുന്ന ഒരു അതുല്യ പ്രതിഭാസമാണ് നടൻ ശ്രീനിവാസൻ.നർമ്മത്തിന് പുതിയ ഭാവങ്ങൾ കണ്ടെത്തി സാധാരണക്കാരുടെ പ്രശ്നങ്ങളും സങ്കടങ്ങളും ശ്രീനിവാസന് വെള്ളിത്തിരയിലെത്തിക്കാൻ സാധിച്ചു. ശ്രീനിവാസൻ രണ്ടു ആൺമക്കളാണുള്ളത്; വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും. വിനീത് ശ്രീനിവാസൻ സിനിമാ സംവിധായകനും പിന്നണി ഗായകനുമാണ്. ധ്യാൻ ശ്രീനിവാസൻ സഹോദരൻ സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ആളാണ്. ധ്യാൻ ശ്രീനിവാസനും ചില സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

മലയാള സിനിമക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണെന്നു പറയാം. എന്നാൽ ഇപ്പോൾ വളരെ ശാരീരിക ക്ലേശങ്ങളാലും ബുദ്ധിമുട്ടുകളാലും ആശുപത്രിയിലായിരുന്നു നടൻ ശ്രീനിവാസൻ. അദ്ദേഹം പഴയ അവസ്ഥയിലേക്ക് പതിയെ തിരിച്ചു വന്ന് കൊണ്ടിരിക്കുകയാണ്. ശ്രീനിവാസൻ വനിതക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട വരുകയാണെന്നും തന്റെ ഭാര്യയും മക്കളും കൂടെയുണ്ടെന്നും പങ്കു വച്ചിരുന്നു. മഴവിൽ മനോരമ ചാനലിൽ നടന്ന അവാർഡ് നൈറ്റ്സിൽ വളരെ വികാരദീനനായ ശ്രീനിവാസനെയും ഒപ്പം മോഹൻലാലിനെയും നമുക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. അസുഖമായിരുന്നിട്ടും സ്റ്റേജിൽ വന്ന് മോഹൻലാലിനെ കണ്ടപ്പോൾ ആ പഴയ സന്തോഷം മലയാളി പ്രേക്ഷകരെല്ലാം കണ്ടതാണ്.

“പണ്ടത്തെ വിജയനും ദാസനും”.ഇപ്പോൾ രോഗത്തിൽ നിന്നും അവശതയിൽ നിന്നും മടങ്ങി വന്നോണ്ടിരിക്കുകയാണ് നടൻ ശ്രീനിവാസൻ.തനിക്കെതിരെ വന്ന വിമർശനങ്ങൾക്ക് എതിരെ പ്രതികരിക്കുകയാണ് ശ്രീനിവാസൻ.
അലോപ്പതിക്കാരെ ചീത്ത വിളിച്ചിട്ട് താൻ ആശുപത്രി കിടക്കയിൽ കിടക്കുയാണെന്ന് പറഞ്ഞ് ചിലർ രംഗത്ത് വന്നിരുന്നു എന്ന് ശ്രീനിവാസൻ പറയുന്നു.

താൻ തെറിയും ചീത്തയും ഒന്നും വിളിച്ചിട്ടില്ലെന്നും കാര്യങ്ങളാണ് പറഞ്ഞതെന്നും ഇനിയും സാഹചര്യം ഉണ്ടായാൽ തനിക്ക് മറുപടി പറയാൻ മടി ഇല്ലെന്നുമാണ് ശ്രീനിവാസൻ വ്യക്തമാക്കിയത്. താൻ നേരത്തെ നൽകിയിട്ടുള്ള അഭിമുഖങ്ങളിലും തന്റെ സിഗരറ്റ് വലിയാണ് തന്നെ തളർത്തിയതെന്നും പറ്റുമെങ്കിൽ പുക വലിക്കാതിരിക്കുക എന്ന ഒരു ഉപദേശമേ തനിക്ക് നൽകാനൊള്ളൂ എന്നുമാണ് ശ്രീനിവാസൻ പറഞ്ഞത്.

Leave a Reply