സൗജന്യ കിറ്റ് റേഷൻ കടകൾ വഴി വിതരണം ആരംഭിക്കുന്നു

ഇപ്പോൾ പുതുതായി വന്ന സർക്കാരിന്റെ ഉത്തരവിൽ സൗജന്യ കിറ്റ് വിതരണം കൊണ്ട് വന്നിരിക്കുകയാണ്. നിലവിൽ കാർഡുള്ള എല്ലാ ഉപഭോക്താക്കൾക്കും ഈ സൗജന്യ കിറ്റ്‌ ലഭിക്കും. ലഭിക്കുന്നത് മുൻഗണനാക്രമത്തിൽ മാത്രം ആയിരിക്കും. 17 ഇനങ്ങൾ അടങ്ങുന്ന കിറ്റുകളാണ് മുൻഗണന ക്രമത്തിൽ ജനങ്ങൾക്ക് കൊടുക്കാൻ സർക്കാരിന്റെ പുതിയ തീരുമാനം. അതുകൂടാതെ തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി കോവിഡ് പശ്ചാത്തലത്തിന്റെ നിരീക്ഷണത്തിൽ ക്വാറന്റൈനിൽ കഴിയുന്ന വീട്ടികളിലേക്കും സൗജന്യ പാക്കേജ് കൊണ്ടെത്തിക്കും എന്നുള്ള കാര്യം കൂടി ഓർക്കുക.

അതായതു അവർക്കുള്ള സൗജന്യ കിറ്റ് വിതരണം ചെയ്യുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ആയിരിക്കും. സംസ്ഥാന ഗവൺമെൻറ് ആവശ്യപ്പെട്ടതിനനുസരിച്ചു ജില്ലാ കളക്ടർമാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിശദമായ ലിസ്റ്റുകൾ കൊടുത്തിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ ആയിരിക്കും അവർക്കു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും അധികാരികൾ കിറ്റ് കൈമാറുന്നത്. 87 ലക്ഷത്തോളം വരുന്ന കാർഡുടമകൾക്കാണ് ഈ സൗജന്യ പാക്കേജ് ലഭിക്കുന്നത്. കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതു 17 തരം സാധങ്ങൾ ആയിരിക്കും. ഈ കിറ്റ് വിതരണം ആരംഭിക്കുന്നത് ഏപ്രിൽ ആദ്യ വാരം ആയിരിക്കും.

വൈകാനുള്ള പ്രധാനകാരണം മറ്റൊന്നുമല്ല കിറ്റിൽ ഉൾപ്പെട്ടിരിക്കുന്ന പല ഭക്ഷ്യ വസ്‌തുക്കളും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തേണ്ടതായിട്ടുണ്ട്. നിലവിൽ ലോക്‌ഡൗണിന്റെ പശ്ചാത്തലത്തിൽ അത് എത്താനുള്ള ഒരു താമസം കൂടിയാണ് കിറ്റ് വിതരണം വൈകാനുള്ള കാരണം. വിവിധ താലൂക്ക് സപ്ലൈ ഓഫീസുകൾ വഴി ഗോഡൗണുകൾ വഴി കിറ്റ് വിതരണം സംബന്ധിച്ച കാര്യങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പാക്കിങ് നടക്കുകയാണ്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികളെ പാക്കിങ്ങിനു കിട്ടാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

നിലവിൽ മുൻഗണനാക്രമത്തിൽ വിതരണം ചെയ്യുന്ന ഈ കിറ്റിൽ 17 ഇനങ്ങളാണുള്ളത്. പഞ്ചസാര 1 കിലോ, ഉപ്പ് 1 കിലോ, ചെറുപയർ 1 കിലോ, കടല 1 കിലോ, റവ 1 കിലോ, ആട്ട 2 കിലോ, വെളിച്ചെണ്ണ അര ലിറ്റർ, സൺ ഫ്ലവർ ഓയിൽ 1 ലിറ്റർ, ചായപ്പൊടി 250 ഗ്രാം, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കടുക് എന്നിവ 100 ഗ്രാം വീതം. പരിപ്പ് 250 ഗ്രാം, ഉഴുന്ന് 1 കിലോയും, ഉലുവ 100 ഗ്രാമും, സോപ്പ് രണ്ടെണ്ണം ലഭിക്കുന്നതാണ്. അപ്പോൾ ഇത്രയും സാധനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ഈ കിറ്റ് aay കാർഡുടമകൾക്കാണ്.

മഞ്ഞക്കാർഡ് ഉള്ളവർക്കാണ് ആദ്യ വിതരണം നടക്കുക. അതിനു ശേഷമാണു bpl കാർഡുടമകൾക്ക് ലഭിക്കുന്നത്. അതിനു ശേഷം apl കാർഡുള്ള നീല കാർഡ് വിഭാഗത്തിൽ സബ്‌സിഡി നിരക്കിൽ ഭക്ഷ്യ ധാന്യം കൈപ്പറ്റുന്നവർക്കാണ് വാങ്ങാനുള്ള അവസരം ഒരുക്കുന്നത്. ഏറ്റവും ഒടുവിലായിട്ട് വെള്ള കാർഡ് ഉള്ളവർക്കും വാങ്ങാവുന്നതാണ്. ഏകദേശം 1000 രൂപയോളം വില വരുന്ന ഈ കിറ്റിന് ഏപ്രിൽ 9 നു മുതൽ aay കാർഡുള്ളവർക്കു ലഭിക്കുന്നതാണ്. പുതുതായി കൊണ്ട് വന്ന ഈ സൗജന്യ കിറ്റ് വിതരണം എത്തരത്തിൽ ആണെന്ന് കൂടുതലായി മനസ്സിലാക്കാം. താഴെയുള്ള വീഡിയോ കണ്ടു നോക്കു
കടപ്പാട് (വീഡിയോ ) : Media Companion

Leave a Reply