ഓഫ് റോഡിന്റെ രാജാവ്, ലോഞ്ചിങ്ങിൽ തന്നെ രണ്ടരലക്ഷം ബുക്കിങ് നടന്ന Ford Bronco

വാഹനപ്രേമികൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒന്നാണ് ഓഫ് റോഡ് ഡ്രൈവിംഗ്. ഓഫ് റോഡ് ഡ്രൈവിംഗ് മികവുപുലർത്തുന്ന നിരവധി വാഹനങ്ങൾ ഇന്ന് ഓരോ ഓട്ടോമൊബൈൽ കമ്പനികളും വിപണിയിലെത്തിച്ചിട്ടുണ്ട്. ഓരോ ഓഫ് റോഡ് വാഹനങ്ങൾക്കും അവരുടെതായ സവിശേഷതകൾ നൽകിക്കൊണ്ടാണ് അവർ പുറത്തിറക്കുന്നത്. മഹീന്ദ്രയുടെ താർ, ഫോർഡ് എൻഡവർ, സുസുക്കിയുടെ ജിംന ടൊയോട്ട ഫോർച്യൂണർ കൂടാതെ ലക്ഷ്വറി ടൈപ്പിലുള്ള ഓഫ് റോഡ് വാഹനങ്ങൾ എന്നിങ്ങനെ നിരവധി മോഡലുകളിലും ശ്രേണിയിലുമായി ഓഫ് റോഡ് വാഹനങ്ങൾ ഇന്ന് വിപണിയിലെത്തിച്ചിട്ടുണ്ട്.

ഫോർഡിന്റെ ഓഫ് റോഡ് വാഹനങ്ങൾ ഇന്ന് വാഹന പ്രേമികൾക്കിടയിൽ കൂടുതൽ ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് വാഹനരംഗത്ത് കൂടുതൽ വിപ്ലവം സൃഷ്ടിക്കുവാൻ ഫോർഡിൻറെ അത്യുഗ്രൻ മോഡലായ Ford Bronco എന്ന വാഹനം വിപണിയിൽ എത്തുകയാണ്. അത്ഭുതപ്പെടുത്തുന്ന ഒരു രൂപ ശൈലിയിലാണ് വാഹനത്തിൻറെ നിർമ്മാണം. ഓഫ് റോഡ് ക്യാപ്പബിലിറ്റിയിൽ കൂടുതൽ മികവ് വരുത്തിക്കൊണ്ടാണ് വാഹനം എത്തിയിരിക്കുന്നത്. ഒരു മാസീവ് ലുകിങ് ടച്ച് നൽകുന്ന വാഹനമാണിത്.

പരുക്കൻ റോഡിലൂടെയും പാറക്കെട്ടുകളിലൂടെയും അസാധ്യം പറന്നു കയറാൻ ശേഷിയുള്ള രീതിയിലാണ് വാഹനത്തിൻറെ ഗ്രൗണ്ട് ക്ലിയറൻസും അതിലുപരി കൂടുതൽ എൻജിൻ പെർഫോമൻസും. വാഹനത്തിന്റെ ലോഞ്ചിങ് കഴിഞ്ഞു 23 ലക്ഷത്തോളം ബുക്കിംഗ് നേടിയ ഒരു വാഹനമാണ് Ford Bronco’ എന്ന മോഡൽ. ഫോർഡിന്റെ ഈ പുത്തൻ മോഡൽ പാറക്കെട്ടുകൾക്കിടയിലൂടെ കൂടുതൽ കരുത്തു നൽകുന്ന സസ്‌പെൻഷനും വാഹനത്തിൻറെ ഏറ്റവും വലിയ പ്രത്യേകതയാണ്.

നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസൃതമായി ഫോൾഡബിൾ ചെയ്യാവുന്ന എക്സ്റ്റീരിയർ ടോപ് സജ്ജമാക്കിയിട്ടുണ്ട്. 2.3 ലിറ്റർ എൻജിൻ ഫോർ സിലിണ്ടർ 270 ps 420 Nm ടോർക്കും, 2.7 ലിറ്റർ ടർബോ b6 310 പി എസ് 542 എൻഎം ടോർക്കും എന്നിങ്ങനെയുള്ള രണ്ട് എൻജിൻ മോഡലുകളിലാണ് വാഹനം നിർമ്മിക്കുന്നത്. ഈ വാഹനത്തിൻറെ ബേസ് മോഡൽ 32 ലക്ഷം രൂപയും ടോപ്പന്റ് വേരിയന്റുകൾക്ക് 58 ലക്ഷം മുതൽ 60 ലക്ഷം രൂപയാണ് വില.

Leave a Reply