ഇനി എയർപോഡ് ഫ്രീ, ഐഫോണൊ മാക് ബുക്കോ വാങ്ങുന്നവർക്ക്, ഈ രാജ്യങ്ങളിൽ

മൊബൈൽഫോൺ വിപണികളിൽ വളരെയധികം വിപ്ലവങ്ങൾ സൃഷ്ടിച്ച ഒരു അമേരിക്കൻ മൊബൈൽഫോൺ നിർമ്മിത കമ്പനിയാണ് ആപ്പിൾ. മറ്റുള്ള മൊബൈൽ ഫോൺ കമ്പനികളെക്കാൾ ഉപഭോക്താക്കളുടെ മനസ്സിൽ ഇടം പിടിക്കുകയും തന്റെ ബ്രാൻഡ് വാല്യൂവിനു ഒരു കോട്ടവും സംഭവിക്കാത്ത തരത്തിലുള്ള പെർഫോമൻസ് കാഴ്ചവെച്ചു കൊണ്ടാണ് ഓരോ മോഡലുകളും പുറത്തിറക്കുന്നത്. അത് മാത്രമല്ല നിരവധി സ്പെഷ്യൽ ഓഫറുകൾ ഉപഭോക്താക്കളുടെ മനസ്സിൽ ഇടം പിടിക്കാൻ വേണ്ടി ആപ്പിൾ എന്ന കമ്പനി കൊണ്ടുവന്നിട്ടുണ്ട്.

ഇന്ന് ഒരു വ്യത്യസ്ത തരത്തിൽ ഉള്ള ഒരു ഓഫറും ആയിട്ടാണ് ആപ്പിൾ എന്ന കമ്പനി വന്നിട്ടുള്ളത്. എന്നാൽ എല്ലാ രാജ്യങ്ങൾക്കും ഈ ഓഫർ ലഭിക്കുകയില്ല. ചില രാജ്യങ്ങൾക്ക് മാത്രം ആപ്പിൾ എന്ന കമ്പനി ഓഫർ കൊടുക്കുന്നുള്ളൂ. കമ്പനിയെ സംബന്ധിച്ച് ഈ ഓഫർ വളരെ മനോഹരം ആയിട്ടുള്ളതാണ് മാത്രമല്ല ഉപഭോക്താക്കൾക്ക് വളരെ ഗുണകരവും ആയിട്ടുള്ള ഒന്നാണ്. ഓഫർ എന്താണെന്നുവെച്ചാൽ.

ആപ്പിൾ എന്ന കമ്പനിയുടെ മാക്കോ ഐപാഡ്കളോ വാങ്ങുകയാണെങ്കിൽ ആപ്പിൾ കമ്പനിയുടെ ഒരു എയർപോർട് അവർക്ക് സ്വന്തമാക്കാം. ഇതാണ് ആപ്പിൾ എന്ന കമ്പനിയുടെ ഭാഗത്ത് വന്നിട്ടുള്ള ഉഗ്രൻ ഓഫർ. ഇത് കേൾക്കുമ്പോൾ തന്നെ ഉപഭോക്താക്കളുടെ മനസ്സിൽ നക്ഷത്രങ്ങൾ കത്തും. എന്നാൽ ഇത് എല്ലാ രാജ്യങ്ങളിലും ലഭ്യമല്ല ഇവർ പറയുന്ന ചില രാജ്യങ്ങളിൽ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ. രാജ്യങ്ങൾ ഏതാണെന്ന് വെച്ചാൽ. ഓസ്ട്രേലിയ,ന്യൂസിലാന്‍റ്,ബ്രസീല്‍,ദക്ഷിണ,കൊറിയ എന്നീ രാജ്യങ്ങളിലാണ് ഈ ഓഫര്‍ ലഭ്യമാകുക.

ആപ്പിളിന്റെ Mac അല്ലെങ്കിൽ iPad വാങ്ങിയാൽ എയർപോഡ് സൗജന്യമായി നൽകുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. എന്നാൽ താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് മൂന്നാം ജനറേഷൻ എയർപോഡുകളിലേക്കോ അപ്‌ഗ്രേഡ് ചെയ്യാനും സാധിക്കും. വിദ്യാർഥികളെ ഉദ്ദേശിച്ചാണ് കമ്പനി ഓഫർ കൊണ്ടുവന്നിട്ടുള്ളത്. ബാക്ക് ടു യൂണിവേഴ്സിറ്റി എന്നാണ് ഈ ഓഫർ അറിയപ്പെടുന്നത്. തൽക്കാലം ഈ ഓഫർ ഇന്ത്യയിൽ ലഭ്യമല്ല.

ഈ ഓഫറിൽ വാങ്ങുന്ന ഉപഭോക്താക്കൾക്ക് AppleCare+ പ്രൊട്ടക്ഷൻ പ്ലാനുകളിൽ 20 ശതമാനം ഡിസ്ക്കൗണ്ടും കമ്പനി നൽകുന്നു. ഓൺലൈനായും ഓഫ്‌ലൈനായും ഈ ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. യൂണിവേഴ്സിറ്റികളിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്കാണ് ഈ ഓഫർ ലഭിക്കുക. ഇതുപോലുള്ള ഓഫറുകൾ ഇന്ത്യയിലും ലഭിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.