ഫോൺ പെട്ടന്ന് ചൂടാകാനുള്ള ഒറ്റ കാരണം ഇത് തന്നെയാണ്

സ്മാർട്ഫോൺ ഉപഭോക്താക്കൾ ഇന്ന് പ്രധാനമായും നേരിടുന്ന ഒരു പ്രശ്നമാണ് സ്മാർട്ഫോൺ ഓവർ ഹീറ്റിങ്. ഇങ്ങനെ ഓവർ ഹീറ്റ് ഉണ്ടായി ഫോൺ പൊട്ടി തെറിക്കുമോ എന്ന തോന്നൽ പോലും പലപ്പോഴും ഉണ്ടാകാറുണ്ട്. നമ്മൾ പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെങ്കിലും സ്മാർട്ഫോണിൽ ചെയ്യുമ്പോൾ ആയിരിക്കും ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നതു. അപ്പോൾ ഇത്തരം പ്രശനം പരിഹരിക്കാൻ ചെയ്യേണ്ടുന്ന പ്രധാനപ്പെട്ട പത്തു കാര്യങ്ങളെ കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്.

ഇതിനായി നിങ്ങൾ ആദ്യമായി ചെയ്യേണ്ടത് നിങ്ങളുടെ ഫോണിൽ ബാക്ക് കവർ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് റിമൂവ് ചെയ്യുക എന്നതാണ്. പ്രധാനമായും നമ്മുടെ സ്മാർട്ഫോണിൽ അമിത ഹീറ്റ് ഉണ്ടാകുന്നതു പ്രോസസ്സർ ഓവർ ആയി വർക്ക് ചെയ്യുമ്പോൾ ആണ്. അതുകൊണ്ട് ഈ ഒരു ഹീറ്റ് ബാക്കിലായിരിക്കും കൂടുതൽ അനുഭവപ്പെടുന്നത്. ഈ സമയത്തു ബാക്ക് കവർ ഉപയോഗിച്ചാൽ ചൂട് പുറം തള്ളാതെ അവിടെ തങ്ങിനിൽക്കുന്നതിനു കാരണമാകുന്നു.

അപ്പോൾ സാധാരണ ഗതിയിൽ ഉണ്ടാകുന്ന ഹീറ്റ് വർദ്ധിക്കാനും ഇടയാകുന്നു. ഫോൺ ചൂടാകുന്നതിനുള്ള മറ്റൊരു കാരണമാണ് ഫോണിൽ അമിതമായിട്ടുള്ള ഗെയിമുകൾ കളിക്കുക എന്നത്. ഗെയിമുകൾ മാത്രമല്ല അമിതമായ ഫോൺ ഇന്റർനെറ്റ് ഉപയോഗവും ലൈവ് സ്ട്രീമിങ് വഴിയും ഉണ്ടാകുന്നു. ഈ പറഞ്ഞ 3 കാര്യളൊക്കെ പരമാവധി കുറച്ചാൽ ഫോണിലുള്ള അമിത ഹീറ്റ് ഒരു പരിധിവരെ കുറക്കാവുന്നതാണ്.

അടുത്തതായി നമ്മൾ ചെയ്യേണ്ടുന്ന ഒരു കാര്യമാണ് നമ്മുടെ സ്മാർട്ഫോൺ ശെരിയായ രീതിയിൽ ചാർജ് ചെയ്യുക എന്നുള്ളത്. ഭൂരിഭാഗം പേരും അവരുടെ ഫോൺ ഓവറായി ചാർജ് ചെയ്യും കുറച്ചു പേർ ഫോൺ ഓഫ് ആയി ബാറ്ററി ഫുൾ ഡൗൺ ആയതിനു ശേഷമായിരിക്കും ചാർജ് ചെയ്യുക. ഇതൊരിക്കലും ഒരു ശരിയായ രീതി എന്ന് പറയാൻ സാധിക്കില്ല.

മാക്‌സിമം പോയാൽ 90 ശതമാനം വരെ മാത്രം ചാർജ് ചെയ്യാൻ ശ്രമിക്കുക. ഒരിക്കലും നൂറു ശതമാനം ആകുന്നതുവരെ കാത്തു നിൽക്കരുത്. തുടർന്ന് അമിത ഹീറ്റ് ഒഴിവാക്കാൻ ഫോണിൽ തന്നെ ചെയ്യേണ്ടുന്ന മറ്റു കാര്യങ്ങളെക്കുറിച്ചു താഴെയുള്ള വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.

Leave a Reply