മക്കൾക്ക് വേണ്ടി വിവാഹമോചനം വേണ്ടന്ന് തീരുമാനിച്ചു ധനുഷും ഐശ്വര്യയും. കൈയ്യടിച്ച് സോഷ്യൽ മീഡിയ.
തമിഴിലും മലയാളത്തിലുമൊക്കെ നിരവധി ആരാധകരുള്ള ഒരു നടനാണ് ധനുഷ്. കുടുംബ ജീവിതത്തെ കുറിച്ചുള്ള ചർച്ചകൾ ആയിരുന്നു അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നത്. ഭാര്യ ഐശ്വര്യയും ധനുഷും ജീവിതം രണ്ട് വഴിയിലേക്ക് തിരിക്കാൻ തീരുമാനിച്ചിരുന്ന വിവരം സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്. രജനീകാന്ത് അടക്കമുള്ള മുതിർന്നവർ ഇവരുടെ തീരുമാനത്തെ മാറ്റാൻ ശ്രമിച്ചിരുന്നുവെങ്കിലും ഇവർ തീരുമാനത്തിൽ നിന്നും മാറില്ല എന്നായിരുന്നു അടുത്തവൃത്തങ്ങൾ എല്ലാം തന്നെ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചില കോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അനുസരിച്ച് ഇരുവരും വിവാഹമോചനം എന്ന തീരുമാനത്തിൽ നിന്നും മാറിയിരിക്കുകയാണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. തങ്ങളുടെ മക്കൾക്ക് വേണ്ടിയാണ് ഇവർ നിർണായകമായ തീരുമാനം ഉപേക്ഷിച്ചത് എന്ന് അറിയാൻ സാധിക്കുന്നു. മക്കൾക്കുവേണ്ടി ഏതുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും അതുകൊണ്ടു തന്നെ തൽക്കാലം വിവാഹമോചനം ഇല്ല എന്നും വിവാഹമോചന ഹർജി പിൻവലിക്കാൻ പോവുകയാണ് എന്നൊക്കെയാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ കാര്യത്തെ കുറിച്ചുള്ള ഔദ്യോഗികമായ സ്വീകരണങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തു വന്നിട്ടില്ല. താരങ്ങളുടെ ഭാഗത്തു നിന്നും എന്തെങ്കിലും സ്ഥീതീകരണം ഉണ്ടാകുമോ എന്നാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അത്തരത്തിലുള്ള സ്ഥീതീകരണങ്ങൾ ഒന്നും തന്നെ ഉണ്ടാവുകയും ചെയ്തിട്ടുള്ളതുകൊണ്ട് ഈ വാർത്തയിൽ എത്രത്തോളം സത്യമുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല.
ഇവരെ സ്നേഹിക്കുന്നവരെല്ലാം ഈ തീരുമാനം വളരെ നല്ലതാണ് എന്നാണ് പറയുന്നത്. കുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുമിക്കു. രണ്ടുപേർ തമ്മിൽ പിരിയുന്നതിലും സന്തോഷം ആണ് അവർ ഒരുമിക്കുന്നു എന്ന് കേൾക്കുന്നത് എന്നാണ് കൂടുതൽ ആളുകളും കമന്റുകളിലൂടെ അറിയിച്ചിരിക്കുന്നത്.