രചന – നയന സുരേഷ്
- ഡീ നമുക്ക് കോളേജിന്റെ ടെരസിന്റെ മുകളിലേക്ക് പോകാം … അതാകുമ്പോ ആരും ഒന്നും അറിയില്ല … ആരും വരാനും പോണില്ല … നീ എന്താ ഈ പറയണെ … ആരെങ്കിലും അറിഞ്ഞാൽ ഒക്കെ തീരും … നമുക്ക് ഒഴിഞ്ഞ ക്ലാസ്സ് റൂമു പോരെ അവിടെ മുകളില് വലിയ രണ്ട് വാർട്ടർ ടാങ്കാ … ആരും അങ്ങോട്ടൊന്നും കേറാറില്ല …. ടാങ്കിന്റെ പുറകിലാണെങ്കിൽ ഒരു പാട് സ്ഥലവും … ഞാൻ കുറച്ച് നാൾ മുൻപ് പോയി നോക്കീട്ടുണ്ട് … പിന്നെ ഇതിനൊക്കെ ഒരു സ്ഥലം തിരഞ്ഞെടുക്കുബോൾ എന്തെങ്കിലും ഒക്കെ പ്രത്യേകത വേണ്ടെ .. നീ ഇങ്ങനെ ഒന്നും പറയല്ലെ … എന്റെ നെഞ്ചിടിക്കുന്നു … എനിക്ക് പേടിയാ … എന്റെ ഒരു പാട് നാളത്തെ ആഗ്രഹാ , അവിടെ മതി… ഇന്നാണെങ്കിൽ ടീച്ചർമാരും കുറവാ ., ഒട്ടും വിചാരിക്കാതെയാണ് ഇന്ന് തന്നെ ഇങ്ങനെ ഒരു ദിവസം കിട്ടിയത്.. നീ ലൈബ്രററിയിലേക്കാ പറഞ്ഞിറങ്ങ് ക്ലാസ്സ്ന്ന് .
നീ കാശ് കൊണ്ടന്നിട്ടുണ്ടോ ? ആടി … ഉണ്ട് … എങ്കിൽ ഞാൻ വരാം …. എന്നാ നീ ക്ലാസ്സിലോട്ട് ചെല്ല്… ഞാൻ അവിടെ ടെരസിൽ കാണും … ഉം …. മഞ്ചുവും ഗീതുവും എന്തോ നോട്ടെഴുതുകയാണ് … നീ എവിടെയായിരുന്നു … ഞാൻ അവിടെ താഴത്ത് ഉണ്ടായിരുന്നു .. നിന്റെ നോട്ട് കംപ്ലീറ്റായോ ? അത് ഞാനെഴുതികോളാം ഗീതു … ഇപ്പ ഞാനൊന്ന് ലൈബ്രററി വരെ പോട്ടെ ,, എന്താ പതിവില്ലാതെ അങ്ങട്ട്അത് പിന്നെ ചേച്ചി ഒരു ബുക്ക് എടുക്കാൻ പറഞ്ഞിട്ടുണ്ട് അതാ … എങ്കിൽ ഞാൻ വരാടി ഒറ്റക്ക് പോണ്ടാ ..
ഏയ് അതു വേണ്ട .. നീ എഴുത് … അനു ക്ലാസ്സിൽ നിന്നും വേഗം ഇറങ്ങി … ഭാഗ്യം ഗീതുവിന് സംശയമൊന്നും തോന്നീട്ടില്ല…ഗീതു അറിഞ്ഞാൽ ഇതിനൊന്നും സമ്മതിക്കില്ല … അല്ലെങ്കിലും അവളെ ഒഴിവാക്കാൻ ഇത്തിരി പാടാ .. എല്ലാം തീരണവരെ ഒരു സമ്മാതാനും ഇല്ല .. ഗീതുവിനെ ഒഴുവാക്കിയപ്പോ അനുവിനെന്തോ സങ്കടം തോന്നി ….ഒക്കെ കഴിഞ്ഞിട്ട് വേണം ഗീതുവിനോട് പറയാൻ , പിന്നെ എന്റെ തീരുമാനത്തിന് നോ പറയാൻ അവൾക്കാവില്ലല്ലോ
കോളേജ് അനുവഴ്സറിയാണ് മറ്റന്നാൾ… അതു കൊണ്ട് ത്തന്നെ പ്രാറ്റീസിനുള്ള വരും ‘ഓഫ് സ്റ്റേജ്ഐ റ്റംസിനുള്ളവരും മാത്രമേ എത്തീട്ടുള്ളു … അവൾ പോയ പാടെ അവൻ ടെരസിലേക്കോടി … പോക്കറ്റിൽ നിന്നും ക്യമറയെടുത്ത് വാട്ടർ ടാങ്കിന്റെ മുകളിലായി താഴെക്ക് കാണും വിധം സെറ്റ് ചെയ്തു .. നിലത്ത് മുഴുവൻ മാവിന്റെ ഇല ഉണങ്ങി കിടക്കാണ് … ടെരസിലേക്ക് ചാഞ്ഞ് ഒരു മാവ് നിൽക്കുന്നുണ്ട് അതുകൊണ്ട് ത്തന്നെ വെയിൽ കുറവാണ് .. മനു തന്റെ കാല് കൊണ്ട് കരിയിലകൾ നീക്കി … അവൾ കോളേജിന്റെ ടെരസിലേക്കുള്ള പടികൾ കയറാൻ തുടങ്ങി … അങ്ങോട്ടൊന്നും ഇതുവരെ പോയിട്ടില്ല … മനസ്സിൽ ചെറിയ പേടിയുണ്ട് .. ഗീതു ഇപ്പോ എങ്ങാൻ കണ്ടാൽ ? അവൾ ടെരസിലേക്ക് കയറി മനൂ …… ദേ …. ഇവിടെ നോക്കടി നിലത്ത് ദേ ഈ ഷീറ്റ് വിരിച്ചാൽ പോരെ ഇതെവിടന്നാ … സ്റ്റാഫ് റൂമിന്റ അപ്പുറത്തെ മുറീല് കിടന്നിരുന്നതാ .. ഇത് പോരെടി…. മതി ,,, നീ വെള്ളം എടുത്തിട്ടുണ്ടോ ? ഇതു കഴിഞ്ഞാ വെള്ളം വേണം ..
എ ടി പോത്തെ , അതിനല്ലെ വാട്ടർ ടാങ്ക് … നീ … നമ്മടെ സാധനം വാങ്ങിച്ചോ ? പിന്നെ അതില്ലാതെ കാര്യങ്ങൾ നടക്കോ ? അതല്ലെ മെയിൻ
എത്ര നേരം പിടിക്കും ഒരു ഇരുപത് മിനിറ്റ് …. പിന്നെ നമ്മുടെ പ്ലാൻ കഴിഞ്ഞാൽ ഗീതുവിനെ നീ എന്തെങ്കിലും പറഞ്ഞ് ഇവിടെ എത്തിക്കണം അപ്പോഴെക്കും രാഹുലും , കാർത്തികും , അരുണും .. പിന്നെ കുറച്ച് പേരും എത്തും അവൾ വര്യോ ? നീ നുണ പറഞ്ഞ് കൊണ്ടരണം …. ഇല്ലെങ്കിൽ ഒക്കെ വെറുതെയാകും അനു പഴയ ചൂലെടുത്ത് നിലം തൂത്ത് വാരി … ഷീറ്റ് വിരിച്ചു .. മനു അവൾ ചെയ്യുന്നതൊക്കെ നോക്കി നിന്നു ….
അനു ആകെ വിയർത്തു ,,,ഇരുപത് മിനിറ്റിനു ശേഷം അവൾ പതിയെ മുഖം കഴുകി, കയ്യും കാലും കഴുകി .. ..എന്ത് ചൂടാടാ ഇവിടെ ഇനി നീ പോയി ഗീതുനെ വിളിക്ക്… നാലു മണിക്ക് മുന്നെ ഒക്കെ തീരണം … ഒക്കെ കഴിഞ്ഞാൽ പിന്നെ ഇവിടെ വൃത്തിയാക്കണം … അല്ലെങ്കിൽ അതു മതി ഗീതു … നീ ഒന്നിങ്ങ് വാ എങ്ങോട്ടാ
ഇങ്ങ് വാ … ഒരു അത്യാവശ്യം ഒണ്ട് … കാര്യം പറ , നമ്മടെ കോളേജിന്റെ ടെരസിന്റെ മോളില് ഒരു കിളി കൂട് തകർന്ന് കുട്ടികൾ വീണ് കിടക്കാത്രെ അയ്യോ .. ഇതാരാ പറഞ്ഞെ
പ്യൂൺ ചേച്ചി എങ്കിൽ വാ …. ഗീതു ഓടി കേറി തുടങ്ങി മുകളിലെത്തി .. എവിടെയാടി വാട്ടർ ടാങ്കിന്റെ പിന്നില്അവൾ വേഗത്തിൽ നടന്നു.. ”ഠേ ” ഗീതു ഞെട്ടി ….. തിരിഞ്ഞു ” ഹാപ്പി ബർത്ത് ഡേ റ്റൂ യു ….. ഹാപ്പി ബർത്ത് ഡേ റ്റു യ ഹാപ്പി ബർത്ത് ഡേ ഡിയർ ഗീതു …. അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല … നിലത്ത് ഷീറ്റ് വിരിച്ച് പേരെഴുതിയ കേക്ക് വെച്ചിരിക്കുന്നു … മിഠായി , ലഡു … മാവിന്റെ ചില്ലയിൽ നിറയെ അലങ്കാരങ്ങൾ …. ഗീതുവിന്റെ കണ്ണ് നിറഞ്ഞു … അവൾ അനുവിനെ കെട്ടിപ്പിടിച്ചു…. ഗീതു … ഇത് ചെറിയ ഒരു സമ്മാനം … കുറച്ച് കാശാ … ഫീസടക്കാൻ … എല്ലാരും കൂടി തരുന്നതാ .. ഞങ്ങൾ ഉടുത്തൊരുങ്ങി നടക്കുന്നുണ്ടെങ്കിൽ നീയും അങ്ങനെ നടക്കണം , ഞങ്ങൾ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ നീയും കഴിക്കണം … ഒന്നും ഇല്ലെന്ന് കരുതി മാറി നടക്കാൻ ഞങ്ങളുള്ളോളം കാലം സമ്മതിക്കില്ല … എന്തിനാടി ഇതൊക്കെ , ഞാനാദ്യയിട്ടാ കേക്ക് മുറിക്കാൻ പോണെ …. , എത്ര നേരമെടുത്തു ഇതൊക്കെ ഒരുക്കാൻ ഇരുപത് മിനിട്ടോണ്ട് ഞാനും മനുവും ചെയ്തതാ.. എങ്ങനീ ണ്ട് ?
- സൂപ്പർ … നീയറിയാതെ വേണ്ടെ ഒക്കെ ഒരുക്കാൻ … അവൾ കേക്കുമുറിച്ചു …. എല്ലാവരും ചേർന്നു നിന്നു … ഒരു ക്യാമറയുടെ കുറവുണ്ടല്ലെ മനു … ആര് പറഞ്ഞു ടാങ്കിന്റെ മുകളിൽ നോക്ക് .. ആദ്യം വെച്ചത് അതാ …. നമ്മള് നിന്റെ പിറന്നാള്ആ ഘോഷിക്കുംന്ന് മുൻപ് പ്ലാൻ ചെയ്തതാ … കേക്കവൾ എല്ലാവർക്കും കൊടുത്തു …. ഇടക്കിടെ അറിയാതെ മിഴികൾ നിറഞ്ഞു വന്നു … കൂട്ടുകാരേ ഓരോരുത്തരെയും അവൾ മാറി മാറി നോക്കി … എല്ലാവരും കേക്ക് വാരി തേക്കാണ് .. അവൾ ഉള്ളു കൊണ്ട് അറിയാതെ പറഞ്ഞു പോയി ദൈവമേ … ഈ നാളുകൾ തീരല്ലെ……