ജനിക്കുമ്പോൾ ഭംഗിയുള്ള കുട്ടി മൃഗങ്ങൾ

ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളെയും കാണുവാൻ ഏറ്റവും ഭംഗിയുള്ളത് അവ കുഞ്ഞായിരിക്കുമ്പോഴാണ്. ഈ പോസ്റ്റിലൂടെ നിങ്ങളെ കാണിക്കുന്നതും ഇങ്ങനെയുള്ള കുട്ടി മൃഗങ്ങളുടെ വിശേഷങ്ങളാണ്. എല്ലാ മൃഗങ്ങളും ഏറ്റവും കൂടുതൽ പ്രധാന്യം കൊടുക്കുന്നതും കരുതൽ കൊടുക്കുന്നതും അവരുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനാണ്. കാരണം ഈ സമയത്താണ് ശത്രു ജീവികളിൽ നിന്നും കൂടുതൽ അക്രമം നടക്കുവാൻ സാധ്യത ഉള്ളത്. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിൽ ഏറെ പ്രാധാന്യം കൊടുക്കുന്ന ഒരു ജീവിയാണ് കങ്കാരു.

പ്രസവശേഷം അമ്മയുടെ ഉദരത്തിലുള്ള സഞ്ചിയിൽ കഴിയുന്ന കുഞ്ഞുങ്ങൾ ഒരു വർഷം വരെ അതിൽ തന്നെ ആയിരിക്കും വസിക്കുന്നത്. ഒരു വർഷത്തിന് ശേഷം മാത്രമാണ് ഇവർ പുറം ലോകം കാണുന്നത് തന്നെ. ഹെഡ്‌ജെ ഹോഗ് എന്ന ജീവിവർഗവും അവയുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് വലിയ മാളങ്ങൾ ഉണ്ടാക്കി അതിനുള്ളിൽ കഴിഞ്ഞു കൊണ്ടാണ്. ഒരു പ്രസവത്തിൽ തന്നെ ആറു കുഞ്ഞുങ്ങൾക്ക് വരെ ജന്മം നൽകുന്ന ഇവ കുഞ്ഞുങ്ങളുടെ സുരക്ഷക്ക് വേണ്ടി മൂന്ന് മാസം ‘അമ്മ ഹെഡ്‌ജെ ഹോഗ് മാളത്തിനു പുത്തിറങ്ങാറില്ല ഇത്രയും കാലം ഇവർക്ക് വേണ്ട ഭക്ഷണം കണ്ടെത്തി കൊടുക്കുന്നത് ആണ് ഹെഡ്‌ജെ ഹോഗ് ആയിരിക്കും.

മൃഗങ്ങളിൽ തന്നെ ഏറ്റവും വേഗത കുറഞ്ഞ മൃഗങ്ങളിൽ ഒന്നായ സ്ലോത്തുകൾ ഒരു പ്രസവത്തിൽ രണ്ടു കുട്ടികളെ മാത്രമാണ് പ്രസവിക്കാറുള്ളത്. ഇലകൾ കഴിക്കുന്ന ഇവ ഇലകൾ നന്നായി ചവച്ചു കുഞ്ഞുങ്ങളെ വായിലേക്ക് വെച്ചുകൊടുക്കലാണ് ചെയ്യാറ്. പൊതുവെ മടിയന്മാരായ ഇവരുടെ പ്രധാന ശത്രു പരുന്തുകളാണ്. ഇവയുടെ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് വേണ്ടി എത്ര നേരം വേണമെങ്കിലും ശത്രുക്കളുമായി പോരാടും.

കാട്ടിലെ ബലശാലികളായ കടുവകളും അവരുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഒരു വര്ഷം വരെ തള്ള കടുവകൾ ആൺ കടുവകളെ പോലും കുഞ്ഞുങ്ങളെ കാണിക്കാറില്ല. ഇവയുടെ കുഞ്ഞുങ്ങളെ കുടുതലും വേട്ടയാടുന്നത് സിംഹങ്ങളാണ്. കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് വേണ്ടി കടുവകൾ സിംഹത്തിന്റെ നേരിട്ടവയെ കൊന്നിട്ടുപോലുമുണ്ട്. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയുടെ ജീവിതവും ഏറെ വ്യത്യസ്തമാണ്. 14 വര്ഷം ആകുമ്പോഴായിരിക്കും ആദ്യമായി ആന പ്രസവിക്കുക. 22 മാസം വരെയാണ് ഇവയുടെ ഗർഭകാലം.

അതുകൊണ്ട് തന്നെ മൂന്നോ നാലോ വര്ഷം കൂടുമ്പോൾ മാത്രമാണ് ആനകൾ പ്രസവിക്കാറുള്ളത്. ഇങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക് പ്രസവിക്കുമ്പോൾ തന്നെ 100 കിലോയോളം ഭാരം ഉണ്ടാകും. ജീവ വർഗ്ഗത്തിലെ കുഞ്ഞന്മാരുടെ കൂടുതൽ വിശേഷങ്ങൾ ചുവടെയുള്ള വീഡിയോ കണ്ടു പഠിക്കാവുന്നതാണ്. ഈ അറിവുകൾ നിങ്ങൾക്ക് ഉപകാരപ്രദമായി എന്ന് തോന്നുകയാണെങ്കിൽ ഈ പോസ്റ്റ് ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കൂ. മറ്റുള്ളവർക്കും ഉപകാരപ്പെടട്ടെ.

Leave a Reply