പ്രവാസികൾക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ ഫ്ലൈറ്റ് ടിക്കെറ്റ് ബുക്ക് ചെയ്യാവുന്ന ഒരു ആപ്പ്

പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ഒരു ആപ്ലിക്കേഷനാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. പ്രവാസികൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്ന ഒരു മേഖലയാണ് ഫ്ലൈറ്റ് ടിക്കറ്റിനു അമിതമായ നൽകേണ്ടി വരുന്ന റേറ്റ്. ഇത് ഗൾഫിലേക്ക് പോകുമ്പോഴും തിരികെ നാട്ടിലേക്ക് വരുമ്പോഴും കൂടുതൽ റേറ്റ് നൽകി ടിക്കെറ്റ് ബുക്ക് ചെയ്യേണ്ടതായി വരുന്നു. ഇങ്ങനെ വരുമ്പോൾ അന്യ ദേശത്തു അധ്വാനിച്ച പകുതി പണവും ടിക്കെറ്റ് ബുക്ക് ചെയ്യുവാനായി ചിലവഴിക്കേണ്ടി വരുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമായി കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റും, ബസ് ടിക്കറ്റും, ഹോട്ടൽ ബുക്കിങ്ങും എല്ലാം ചെയ്യാവുന്ന ഒരു ആപ്ലിക്കേഷൻ നമുക്ക് പരിചയപ്പെടാം.

ഈ ലോക്ക് ഡൌൺ സാഹചര്യത്തിൽ നമ്മളെല്ലാം ഓൺലൈൻ മുഖേനെയാണ് കൂടുതൽ കാര്യങ്ങളും ചെയ്യുന്നത്. അത്തരത്തിൽ നമുക്ക് ഒരു ഓൺലൈൻ ആപ്ലിക്കേഷന്റെ സഹായത്താൽ ഇനി തുച്ഛമായ നിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റും മറ്റും ബുക്ക് ചെയ്യാം. ixigo എന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷന്റെ സഹായത്താലാണ് കൂടുതൽ ഡിസ്‌കൗണ്ടോടു കൂടി നമ്മൾ ഫ്ലൈറ്റ് ടിക്കറ്റും, ബസ് ടിക്കറ്റും, ഹോട്ടൽ ബുക്കിങ്ങും മറ്റും ചെയ്യുന്നത്. ആപ്ലിക്കേഷൻ ഉപയോഗിച്ച് ഓൺലൈൻ വഴി വളരെ സിമ്പിൾ ആയി ബുക്ക് ചെയ്യാം. ബുക്ക് ചെയ്തു കഴിഞ്ഞു ആപ്ലിക്കേഷൻ വഴി റൂട്ട് ട്രാക്ക് ചെയ്യാനും, ടൈം അപ്ഡേറ്റ്സ് എല്ലാം അറിയുവാനും സാധിക്കും.

കൂടാതെ ഓരോ തവണ ബുക്ക് ചെയ്യുമ്പോഴും കൂടുതൽ ഡിസ്‌കൗണ്ടുകളും, ഓഫറുകളും നമ്മളെ കാത്തിരിക്കുന്നു.11 എം ബി യോളമുള്ള ഈ ആപ്ലിക്കേഷന് 4.7 റേറ്റിങ്ങും പ്ലേയ് സ്റ്റോറിൽ ലഭിച്ചിട്ടുണ്ട്. ഈ ആപ്ലിക്കേഷന്റെ ഡൗൺലോഡിങ്ങ് ലിങ്ക് പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലിങ്കിൽ ക്ലിക്ക് ചെയ്തു ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയുക. ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞു ആപ്പ് ഓപ്പൺ ചെയ്യുക. ഓരോ ഫ്ലൈറ്റ് ടിക്കെറ്റുകളിലും നമ്മൾ ഏജൻസി വഴി ബുക്ക് ചെയ്യുന്നതിനേക്കാളും 2000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നുണ്ട്. ട്രാക്കിങ് ഫ്ലൈറ്റ് അറ്റ് റിയൽ ടൈം എന്ന ഓപ്‌ഷൻസും ലഭ്യമായിട്ടുണ്ട്. കൂടാതെ ടിക്കെറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു ഫ്ലൈറ്റ് ലേറ്റ് ആകുമോ എപ്പോ എത്തും ഇങ്ങനെയുള്ള എല്ലാ അപ്ഡേറ്റ്സും ലഭിക്കും.

വളരെ മാന്യമായുള്ള നിരക്കിൽ എല്ലാ ടിക്കെറ്റുകളും ബുക്ക് ചെയ്യാം. സെറ്റ് ബുക്കിങ്ങിൽ സ്ലീപ്പർ, ആണോ സെമി സ്ലീപ്പർ ആണോ എന്നിങ്ങനെയുള്ള കാര്യങ്ങൾ നമ്മുടെ ഇഷ്ട്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. ഓരോ ബുക്കിങ്ങിലും നമുക്ക് ഈ ഇക്സികോ ആപ്ലിക്കേഷൻ കാശ് ബാക്ക് നൽകുന്നു. കാശ് ബാക്കായി വരുന്ന വൗച്ചറുകൾ നമുക്ക് ആപ്പിൽ ആഡ് ചെയ്തു കൊണ്ട് ശേഷം അത് ടിക്കെറ്റ് ബുക്ക് ചെയ്യുമ്പോൾ റെഡീം ചെയ്യാവുന്നതാണ്.

App Download Link Click Here

Leave a Reply