വാഹനങ്ങളിലെ ഹോണുകളിൽ ഇനി നാദസ്വരം മുഴങ്ങും ! പുതിയ നിയമവുമായി കേന്ദ്രം

നമ്മുടെ വാഹനങ്ങളിൽ വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ് ഹോൺ. ഹോണുകൾ ഇല്ലാതെ നമ്മുടെ വാഹനങ്ങൾ നിരത്തിലിറക്കാനോ വളരെയധികം കോൺഫിഡൻസായി വാഹനം ഡ്രൈവ് ചെയ്യാൻ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. ഹോണുകൾ നമ്മുടെ വാഹനങ്ങളിൽ അത്യാവശ്യമായ ഒരു ഘടകം തന്നെയാണെങ്കിൽ തന്നെയും അത് ആവശ്യമില്ലാത്ത അമിതമായ ഉപയോഗത്തിലൂടെ നിരത്തിലോടുന്ന മറ്റുള്ള വാഹനങ്ങൾക്ക് കൂടുതൽ അസ്വസ്ഥത നേരിടുന്നു.

വാഹനം ഡ്രൈവ് ചെയ്യുമ്പോൾ വെറുതെ ഹോൺ മുഴക്കുന്ന ഒരാൾ നമ്മുടെ കൂട്ടത്തിൽ തന്നെ ഉണ്ടാകും. ഇങ്ങനെ നിരന്തരമായി ആവശ്യമില്ലാതെ ഹോൺ ഉപയോഗിക്കുന്നത് കൊണ്ടുണ്ടാകുന്ന നോയിസ് പൊല്യൂഷൻ നിയന്ത്രിക്കാൻ നിരവധി നടപടികൾ ഉയർന്ന അധികാരികൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് പുതിയ നിയമങ്ങൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നമ്മുടെ ഗതാഗതമന്ത്രി. കേന്ദ്ര ഗതാഗത മന്ത്രി അഭിപ്രായപ്പെടുന്നു ഹോണുകൾ കാതുകൾക്ക് സംഗീതം ആയിരിക്കണമെന്നും അവയുടെ ശബ്ദങ്ങളിൽ അസംതൃപ്തി പ്രകടിപ്പിച്ച ഹോൺ ശബ്ദം മാറ്റാൻ വാഹനവകുപ്പ് ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പ്രകാരം പറയുന്നു.

അതായത് പുത്തൻ റിപ്പോർട്ടുകൾ പ്രകാരം ഇനി വാഹനത്തിനുള്ളിൽ ഹോണുകൾക്ക് ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്ദങ്ങൾക്ക് അനുസൃതമായി ആകാമെന്നും കേന്ദ്രസർക്കാർ ഉത്തരവിട്ടേക്കാം. നിതിൻ ഗഡ്‌കരി നാഗ്പൂരിലുള്ള അപ്പാർട്ട്മെൻറ് 11 നിലയിലാണ് അദ്ദേഹം താമസിക്കുന്നത്. എന്നും ദിവസവും രാവിലെ ഒരുമണിക്കൂർ അദ്ദേഹം പ്രാണയാമം ചെയ്യാറുണ്ട്. എന്നാൽ നിരത്തുകളിലെ തുടർച്ചയായുള്ള ഹോണുകൾ പ്രഭാതത്തിലുള്ള കാലാവസ്ഥയെ നഷ്ടമാകുന്നു. എന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി.

തുടർച്ചയായുള്ള ഈ ബുദ്ധിമുട്ടിന് ശേഷമാണ് വാഹനങ്ങളിലെ ഹോണുകൾ ശരിയായരീതിയിൽ ആയിരിക്കണമെന്ന് തൻറെ ചിന്ത മനസ്സിൽ വന്നതെന്ന് അദ്ദേഹം പറയുകയുണ്ടായി. ഇനിമുതൽ ഹോണുകളുടെ ശബ്ദം ഇന്ത്യൻ വാദ്യോപകരണങ്ങളുടേതു പോലെ ആയിരിക്കണം എന്ന ചിന്ത ആരംഭിച്ചു തുടങ്ങി. താളവാദ്യം, തബല, വയലിൻ, പുല്ലാങ്കുഴൽ തുടങ്ങിയ വാദ്യോപകരണങ്ങളുടെ ശബ്ദങ്ങൾ ഹോണിൽ മുഴക്കും എന്ന് അഭിപ്രായപ്പെടുന്നുണ്ട്.

ഇപ്പോഴത്തെ നിയമത്തിന് അനുസൃതമായി ഒരു വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത് ഹോണിന്റെ പരമാവധി ശബ്ദം 112 db യിൽ കൂടാൻ പാടില്ല. പൊതുവേ ഇതിലും ഉച്ചത്തിലുള്ള ശബ്ദങ്ങളാണ് ഓരോ വാഹനങ്ങളിൽ നൽകിയിരിക്കുന്ന ഹോണുകളിൽ നിന്നും പുറത്തു വരുന്നത്. ഇത് നിയന്ത്രിക്കാനാണ് കേന്ദ്ര ഗതാഗത മന്ദ്രാലയത്തിന്റെ പുതിയ നീക്കം.

Leave a Reply