ഇന്ന് നിരവധി ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ നിലവിലുണ്ട്. അതിൽ ഏറ്റവും കൂടുതൽ കസ്റ്റമേഴ്സ് ഉപയോഗിക്കുന്ന ഒരു ഷോപ്പിങ് സൈറ്റാണ് ആമസോൺ എന്നത്. ആമസോണിൽ കോടിയില്പരം പ്രൊഡക്ടുകൾ ലോകമെമ്പാടുമായി വിറ്റഴിക്കുന്നു. കൂടാതെ ഓരോ പ്രൊഡക്ടിനും നിരവധി ഓഫറുകളും ഡിസ്കൗണ്ടും ആമസോൺ നൽകുന്നു.
എന്നാൽ ആമസോണിൽ പ്രൊഡക്ടുകളുടെ വിൽപ്പന മാത്രമല്ല ഇതിലൂടെ നമുക്ക് ഒരു വരുമാനം കണ്ടെത്താനും സാധിക്കും. ഇതിനെക്കുറിച്ചു ഇന്ന് കൂടുതൽ ആൾക്കാർക്കും അറിയില്ല. ആമസോണിൽ നിന്നും എങ്ങനെയാണ് വരുമാനം ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ചു ഇന്ന് പരിചയപ്പെടാം. ഇതിന്റെ പ്രത്യേകത എന്നത് ഒരു മുതൽ മുടക്കിന്റെയും ആവശ്യമില്ലാതെ പണം സമ്പാദിക്കാം എന്നതാണ്.
അതായതു ആമസോണിൽ ഒരു അംഗമായി കൂടെ നിന്ന് കൊണ്ട് നമുക്ക് ബിസിനസ്സ് ചെയ്തു ലാഭമുണ്ടാക്കാൻ സാധിക്കുന്നതാണ്. ഇതിൽ നമ്മൾ ചെയ്യേണ്ടത് ആമസോൺ ഇന്ത്യയിൽ ഒരു മാർക്കറ്റിങ് പ്ലാൻ രൂപീകരിച്ചിട്ടുണ്ട്. ഈ മാർക്കറ്റിങ് പ്ലാനിന്റെ കീഴിലാണ് നമ്മൾ അസ്സോസിയേറ്റ് (Associate) ആയി ജോയിൻ ചെയ്യുന്നത്. 1 രൂപ പോലും മുതൽ മുടക്കില്ലാതെ നമുക്ക് ജോയിൻ ചെയ്യാം. അത്യാവശ്യം ഒരു സ്മാർട്ഫോൺ മാത്രം മതിയാകും ഈ സംരംഭത്തിൽ ഒരു അംഗമാകാനും അതിലൂടെ വരുമാനം നേടാനും.
ആമസോൺ സൈറ്റ് ഓപ്പൺ ചെയ്തു അതിൽ ഏറ്റവും താഴെയായി (Become an affiliate) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം (join now free) എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന വിൻഡോയിൽ അവർ ചോദിക്കുന്ന ഡീറ്റെയിൽസ് എല്ലാം നൽകുക. ആമസോണിൽ ഒരു സംരംഭകൻ ആകുന്നത് എങ്ങനെയെന്നും അതിലൂടെ പണം സമ്പാദിക്കുന്നത് എങ്ങനെയെന്നും പോസ്റ്റിലൂടെ ചേർത്തിരിക്കുന്ന വീഡിയോ വളരെർ വിശദമായി കണ്ടു നോക്കാം.
Part 2
ലിങ്ക് ഓപ്പൺ ചെയ്തു ആമസോണിൽ രജിസ്റ്റർ ചെയ്യാം LINK