വിശ്വസിച്ചാലും ഇല്ലെങ്കിലും ഇങനൊരു മനുഷ്യന്‍ ജീവിച്ചിരുന്നു

വന്യ മൃഗങ്ങളുമായി മൽപ്പിടുത്തം നടത്തുന്ന വീരന്മാരെ പല ചരിത്ര സിനിമകളിലും കണ്ടിട്ടുണ്ട്. ഇന്നത്തെ വിഡിയോയിൽ പറയുന്നത് അങ്ങനെ ഉള്ള ഒരു മനുഷ്യനെ കുറിച്ചാണ്. പക്ഷെ ഇത് കഥയല്ല യഥാർത്ഥത്തിൽ നടന്നിട്ടുള്ള സംഭവമാണ് ഇതു നടന്നതോ നമ്മുടെ ഇന്ത്യയിലും. ശാമ കാന്ദ് എന്നായിരുന്നു ഈ മല്ലന്റെ പേര് ബംഗാൾ കടുവകളെ യാതൊരു ആയുധവുമുപയോഗിക്കാതെ തന്റെ സ്വന്തം കൈകൾ കൊണ്ട് ഇടിച്ചു വീഴ്ത്തിയായിരുന്നു ഇയാൾ പ്രശസ്തനായത്. 1858 ബംഗാളിലെ വിക്രംപൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ ജനനം. ചെറുപ്പം മുതൽക്കേ സാഹസികതയും ആരോഗ്യവും ശ്രദ്ധിച്ചിരുന്ന ഇദ്ദേഹം ശാരീരിക കായിക ക്ഷമത വർധിപ്പിക്കുന്നതിൽ ഏറെ തല്പരനായിരുന്നു.

ചെറുപ്പത്തിൽ പട്ടാളത്തിൽ ചേരുവാൻ ആയിരുന്നു ഇദ്ദേഹത്തിന്റെ ആഗ്രഹം എന്നാൽ അന്നത്തെ ബ്രിടീഷ് പട്ടാളം അദ്ദേഹത്തെ സ്വീകരിച്ചില്ല തുടർന്ന് ഒരു സർക്കസ് കമ്പനിയിൽ ജോലിക്ക് കയറി. അവിടെ നിന്നുമാണ് മൃഗങ്ങളുമായി മൽപ്പിടുത്തം നടത്തി കാണികളെ ത്രസിപ്പിക്കുവാൻ അദ്ദേഹം ആരംഭിക്കുന്നത്. അങ്ങനെ ശാമകാന്ദ് ഏറെ പ്രശസ്തനാകുകയും ചെയ്‌തു. അക്കാലങ്ങളിൽ കാടുകളിൽ പോയി കടുവകളുമായി ഏറ്റുമുട്ടി. അവയെയും കൊണ്ട് നാട്ടിൽ കൊണ്ടുവന്നു പ്രദർശിപ്പിക്കുമായിരുന്നു. ആയിടക്ക് ശാമകാന്ദ്ന്റെ അച്ഛനെ ഒരു സന്യാസി സമീപിക്കുകയും തന്റെ മകന്റെ ഈ പ്രവർത്തി അവസാനിപ്പിക്കണം എന്ന് പറഞ്ഞു ഇല്ലെകിൽ ഒരു കടുവയുടെ അക്രമത്തിൽ പരുക്കുപറ്റുകയും പിന്നീട് സന്യാസ ജീവിതം ആരംഭിക്കുകയും ചെയ്യും എന്നും പറഞ്ഞു.

പിതാവ് ഇക്കാര്യം ശാമകാന്ദ്നോട് പറഞ്ഞെങ്കിലും അയാൾ അത് ചെവിക്കൊണ്ടില്ല. കടുവകളുമായുള്ള മൽപ്പിടുത്തം തുടർന്ന് കൊണ്ടേ ഇരുന്നു. അതിനു കുറച്ചു നാളുകൾക്കു ശേഷം ശാമകാന്ദ് വെസ്റ്റ് ബംഗാളിലെ അന്നത്തെ കൂച്ച്ബിഹാർ എന്ന സംസ്ഥാനത്തെ തലസ്ഥാനത്തിൽ എത്തുകയും അദ്ധേഹത്തിന്റെ വരവ് അവിടെത്തെ രാജവ് അറിയുകയും ചെയ്‌തു. തുടർന്ന് രാജാവ് ശാമകാന്ദ്നെ തന്റെ കൊട്ടാരത്തിലേക്ക് വിളിക്കുകയും തന്റെ കടുവയുമായി മൽപ്പിടുത്തം നടത്തുവാൻ വെല്ലുവിളിക്കുകയും ചെയ്‌തു ഒപ്പം പാരിദോഷകവും നൽകാം എന്ന് പറഞ്ഞു. ആയുധമൊന്നുമില്ലാതെ കടുവയുടെ കൂട്ടിൽ കയറി അതിനെ കീഴ്പെടുത്തി കൂട്ടിൽ ഉള്ള ചങ്ങലയുമായി കടുവയെ ബന്ധിക്കണം ഇതായിരുന്നു രാജാവ് കൊടുത്ത വെല്ലുവിളി.

വെല്ലുവിളി സ്വീകരിച്ച ശാമകാന്ദ് രാജാബീഗം എന്ന കടുവയുമായി മൽപ്പിടുത്തം നടത്തുന്നതിനായി തയാറായി കൂട്ടിൽ പ്രവേശിച്ചു ഉടൻ തന്നെ ശാമകാന്ദ്ന്റെ അടുത്തേക്ക് ചാടിയടുത്ത കടുവ അദ്ദേഹത്തിന്റെ വലതു തോളിൽ കടിച്ചു മാരകമായ മുറിവേൽപ്പിച്ചു. ശാമകാന്ദ്ന്റെ പ്രധാന ആയുധമായിരുന്ന വലതുകൈയ്ക്ക് ഉണ്ടായ പരിക്ക് അദ്ദേഹത്തെ തളർത്തിയില്ല ഇടതു കൈ കൊണ്ട് ശക്തമായി കടുവയുമായി നേരിട്ട്. ഏറെ നേരത്തെ മല്പിടുത്തതിന് ശേഷം കടുവയെ കീഴ്പെടുത്തി ചങ്ങലയിൽ ബന്ധിച്ചു. എന്നാൽ തന്റെ അവസാന ശക്തിയും വീണ്ടെടുത്ത കടുവ ചങ്ങല പൊട്ടിച്ചു കൊണ്ട് കൂട്ടിൽ നിന്നും തിരിചിറങ്ങുന്ന ശാമകാന്ദ്ന്റെ മുകളിലേക്ക് ചാടി വീഴുകയും തോളിൽ കടിക്കുകയും ചെയ്‌തു.

മനഃസാന്നിദ്ധ്യം കൈവിടാതെ ശാമകാന്ദ് കടുവയെ തന്റെ ഇടതു കരം കൊണ്ട് തുടർച്ചയായി ഇടിച്ചു അവശനാക്കി ബന്ധിച്ചു. എന്നാൽ ഈ സംഭവത്തോട് കൂടെ അദ്ദേഹം തന്റെ കടുവകളുമായുള്ള മൽപ്പിടുത്തം അവസാനിപ്പിച്ച്. തുടർന്ന് സന്യാസം സ്വീകരിച്ച ഇദ്ദേഹം പരമഹംസ സോഹം സ്വാമി എന്ന് പേരും സ്വീകരിച്ചു. ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചുവടെയുള്ള വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. വ്യത്യസ്തമായ ഈ കാഴ്ചകൾ നിങ്ങൾക്ക് ഇഷ്ടമായി എങ്കിൽ ഇതു ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കൂ.

Leave a Reply