ഒറ്റ മിനിറ്റ് കൊണ്ട് വാഹന ഇൻഷുറൻസ് ഇനി മൊബൈൽ വഴി എടുക്കാം

വാഹനങ്ങളിൽ യാത്ര ചെയ്യുന്ന സാഹചര്യത്തിൽ ഏറ്റവുമധികം അത്യാവശ്യമായി വേണ്ട ഒരു രേഖയാണ് വെഹിക്കിൾ ഇൻഷുറൻസ് പോളിസി. പെട്രോളിലും ഡീസലിലും ഓടുന്ന ഏത് വാഹനമായാലും അതിന് ഇൻഷുറൻസ് പോളിസി വളരെ അത്യാവശ്യമാണ്. ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിലും അവിടുള്ള വാഹനങ്ങൾക്ക് ഇൻഷുറൻസ് ഇല്ലാതെ നിരത്തിലിറക്കാൻ കഴിയില്ല. ഇന്ത്യൻ നിയമമനുസരിച്ച് ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കി കഴിഞ്ഞാൽ പിഴ ഈടാക്കേണ്ടിവരുന്നു. കൂടാതെ ഇൻഷുറൻസ് ഇല്ലാത്ത സാഹചര്യത്തിൽ അപകടങ്ങളും മറ്റും സംഭവിച്ചാൽ നമ്മുടേതല്ലാത്ത കാരണത്താലാണ് അപകടം സംഭവിച്ചത് എങ്കിലും നമുക്ക് ക്ലൈമോ മറ്റൊന്നും ലഭിക്കില്ല.

അതുകൊണ്ടുതന്നെ ഇന്ത്യയിലുള്ള ഏതു വാഹനമായാലും അതിന് ഇൻഷുറൻസ് പോളിസി എന്ന രേഖ വളരെയധികം അത്യാവശ്യമായ ഒരു ഘടകം തന്നെയാണ്. ഇന്ന് ഓരോ ഇൻഷുറൻസ് കമ്പനികളും നിരവധി പ്ലാനുകളിലുള്ള ഇൻഷുറൻസ് പോളിസികൾ നൽകുന്നുണ്ട്. തേഡ് പാർട്ടി ഇൻഷുറൻസ്, ഫുൾ കവറേജ് ഇൻഷുറൻസ് പാക്കേജ് അങ്ങനെ നിരവധി പ്ലാനുകളുള്ള ഇൻഷുറൻസ് ഇന്ന് ലഭ്യമാണ്. കൂടുതൽ പേരും വാഹനത്തിൻറെ ഇൻഷുറൻസ് വാലിഡിറ്റി അവസാനിച്ചു കഴിഞ്ഞാൽ വീടിനടുത്തുള്ള കഫെകളിലും, മറ്റു ഇൻറർനെറ്റ് സെന്ററുകളിലും പോയി വാഹനത്തിൻറെ ഇൻഷുറൻസ് പുതുക്കാറാണ് പതിവ്. എന്നാൽ ഇനി വളരെ എളുപ്പത്തിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് അതുവഴി നമുക്ക് വളരെ കുറഞ്ഞ റേറ്റിൽ വാഹനത്തിൻറെ ഇൻഷുറൻസ് പോളിസി റിന്യൂ ചെയ്യാവുന്നതാണ്.

ആർക്കും വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ വാഹനത്തിൻറെ ഇൻഷുറൻസ് പുതുക്കാം ഈ ആപ്ലിക്കേഷൻ മുഖേനെ. ഈ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ നിങ്ങൾക്ക് പ്ലേസ്റ്റോറിൽ നിന്നും ഫ്രീയായി തന്നെ ഡൗൺലോഡ് ചെയ്യാം. പ്ലേ സ്റ്റോറിൽ നിന്ന് പോളിസി ബസാർ എന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ നിങ്ങൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. ഈ ആപ്ലിക്കേഷനിലൂടെ വാഹന ഇൻഷുറൻസ് കൂടാതെ ആരോഗ്യ ഇൻഷുറൻസ് മറ്റും റിന്യു ചെയ്യാവുന്നതാണ്. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു നമുക്ക് ആവശ്യമുള്ള ഇൻഷുറൻസ് ഏതാണോ പുതുക്കേണ്ടത് അത് തിരഞ്ഞെടുത്തു കൊണ്ട് റിന്യൂ ചെയ്യാനുള്ള നിങ്ങളുടെ വാഹനത്തിൻറെ രജിസ്ട്രേഷൻ നമ്പർ നൽകാം.

തുടർന്ന് ഈ വാഹനത്തിൻറെ എല്ലാ ഡീറ്റെയിൽസും അവിടെ നൽകുക. തുടർന്ന് അവർ ചോദിക്കുന്ന എല്ലാ രേഖകളും വളരെ വ്യക്തതയോടെ ഈ ആപ്ലിക്കേഷനിൽ നൽകുക. ശേഷം ഓൺലൈൻ പെയ്മെൻറ് വഴിയോ upi വഴിയോ നിങ്ങൾക്ക് പണം അടയ്ക്കാവുന്നതാണ്. ശേഷം നിങ്ങൾക്ക് റിന്യൂ ചെയ്ത ഒരു കോപ്പി പിഡിഎഫ് രൂപേണ നിങ്ങളുടെ ഫോണിലേക്ക് ഡൗൺലോഡ് ചെയ്യാം. യാത്ര ചെയ്യുന്ന സാഹചര്യത്തിൽ ഈ പിഡിഎഫ് കയ്യിൽ കരുതുക. വാഹനങ്ങൾ ഉപയോഗിക്കുന്ന എല്ലാവർക്കും വളരെയധികം ഉപയോഗപ്രദമായ ഒരു ആപ്ലിക്കേഷനാണ് ഇത്. ഇത് എല്ലാവരിലേക്കും ഷെയർ ചെയ്യൂ.

Get Android App Click Here
Get ios App Click Here

Leave a Reply