അറ്റ്‌ലസ് ജ്വല്ലറി ചെയർമാൻ ആയ അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു.

അറ്റ്‌ലസ് ജ്വല്ലറി ചെയർമാൻ ആയ അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു.

ദുബായിലെ പ്രമുഖ വ്യവസായിയായ അറ്റ്‌ലസ് ഗ്രൂപ്പ് ചെയർമാൻ അറ്റ്ലസ്‌ രാമചന്ദ്രനെ പ്രത്യേകം ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. 80 വയസ്സുകാരനായ അറ്റ്‌ലസ് രാമചന്ദ്രന്റെ വാർത്തയാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടക്കുന്നത്. ദുബായിലെ ആസ്റ്റർ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ചില സാമ്പത്തിക ഇടപാടുകൾ തുടർന്ന് 2015 ആണ് അറ്റ്ലസ് രാമചന്ദ്രൻ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് 2018 ആണ് ഇദ്ദേഹം ജയിൽ മോചിതൻ ആകുന്നത്.ചില പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് തന്നെ ദുബായ് വിട്ടു പോകാൻ സാധിക്കാത്ത അവസ്ഥയായിരുന്നു അദ്ദേഹം. കുടുംബസമേതം അദ്ദേഹം ദുബായിൽ തന്നെയാണ്.

അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഒരു തിരിച്ചുവരവ് നടത്താൻ കാത്തിരിക്കുന്നതിനിടയിൽ ആണ് അദ്ദേഹത്തെ രോഗം പിടികൂടിയത്. കുറേ ദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു എന്ന
വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ശനിയാഴ്ച രാത്രിലാണ് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റുന്നത്. മലയാളികൾക്ക് വളരെയധികം പരിചിതമായ ഒരു പേരായിരുന്നു രാമചന്ദ്രൻ. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകത്തിൽ കൂടെയാണ് രാമചന്ദ്രൻ ശ്രെദ്ധ നേടിയിരുന്നത്. 1 സിനിമകളുടെ നിർമ്മാതാവായും നടനായും ഒക്കെ തന്നെ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

916 സ്വർണ്ണം കേരളത്തിലേക്ക് കൊണ്ടുവന്ന ആശയം രാമചന്ദ്രന്റെയായിരുന്നു. സ്വർണം അത്രത്തോളം വിശ്വസനീയമായിരുന്നു. വാങ്ങുന്നവർക്കും തനി തങ്കം ആയിരുന്നു. അത് വളരെ മികച്ച രീതിയിൽ ജനശ്രദ്ധ നേടിയ സ്വർണമായിരുന്നു. 2015ഓടെ അദ്ദേഹം പൂർണമായും സാമ്പത്തികമായി തകർന്നു എന്നതാണ് സത്യം. വീണ്ടും ഒരു തിരിച്ചുവരവ് താൻ ആഗ്രഹിക്കുന്നുണ്ട് എന്നും അത് ഉണ്ടാവും എന്നു പറഞ്ഞിരിക്കുന്നു. അടുത്ത സമയത്താണ് മരണം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

Leave a Reply