നിങ്ങളുടെ പഴയ ടീവിയിലും ഇനി ഇന്റർനെറ്റ് കണക്ട് ചെയ്യാം, കുറഞ്ഞ ചിലവിൽ

ഇൻറർനെറ്റിനു വളരെയധികം പ്രാധാന്യം നൽകുന്ന ഒരു കാലഘട്ടമാണ് ഇന്നത്തേത്. ഇൻറർനെറ്റിനെ ആശ്രയിച്ചു കൊണ്ടായിരിക്കും ഇന്നത്തെ കാലഘട്ടത്തിൽ കൂടുതൽ കാര്യങ്ങളും പൂർത്തീകരിക്കുന്നത്. പ്രത്യേകിച്ചും ഈ ലോക്ക് ഡൗൺ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകളും ഓഫീസ് വർക്കുകളും ചെയ്യുന്നത് ഇന്റർനെറ്റിന്റെ സഹായത്തോടെ ആയിരിക്കും. അതുകൊണ്ടുതന്നെ ഇന്ന് നമ്മുടെ ജീവിതത്തിൽ ഇൻറർനെറ്റിന്റെ സഹായം കൂടുതൽ ആവശ്യമാണ്. വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസ്സുകളും മറ്റും പങ്കെടുക്കുന്നത് സ്മാർട്ട്ഫോണും ഇൻറർനെറ്റ് ഉപയോഗിച്ച് കൊണ്ടായിരിക്കും. ഇങ്ങനെ സ്മാർട്ട്ഫോൺ ഉപയോഗിച്ചുകൊണ്ട് കൂടുതൽ നേരം അതിൽ ചെലവഴിക്കുന്നത് വിദ്യാർത്ഥികൾക്ക് കണ്ണിൻറെ കാഴ്ച കുറവിനും മറ്റും കാരണമായേക്കാം.

ഈയൊരു പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി നിങ്ങൾക്ക് ഉപയോഗപ്രദമായ ഒരു അറിവാണു ഇനി പറയുന്നത്. ഇനി കൂടുതൽ നേരം സ്മാർട്ട് ഫോണിൽ ഓൺലൈൻ ക്ലാസും മാറ്റും കാണേണ്ട. നമ്മുടെ വീട്ടിലുള്ള പഴയ ടിവിയിൽ ഇൻറർനെറ്റ് കണക്ട് ചെയ്തു അതുവഴി ഓൺലൈൻ ക്ലാസ്സും മറ്റും അറ്റൻഡ് ചെയ്യാവുന്നതാണ്. വളരെ കുറഞ്ഞ ചിലവിൽ നമ്മുടെ വീട്ടിലുള്ള ടിവിയെ ഇൻറർനെറ്റ് കണക്ട് ചെയ്ത് ഉപയോഗിക്കാം. മോണിറ്റർ, സ്മാർട്ട് ടിവി അല്ലെങ്കിൽ നമ്മുടെ വീട്ടിലുള്ള സാധാരണ ടിവി എന്നിവ എച്ച് ഡി ക്വാളിറ്റിയുള്ള സ്ക്രീൻ ആക്കി മാറ്റുന്നത് എങ്ങനെ എന്നു നോക്കാം. ഓൺലൈനിൽ നിന്നും വാങ്ങാൻ പറ്റുന്ന ഈ ഒരു ഉപകരണം ഉപയോഗിച്ച് നിങ്ങളുടെ ടിവി നിങ്ങൾക്കൊരു ആൻഡ്രോയ്ഡ് ഫോൺ പോലെ നിയന്ത്രിക്കാൻ സാധിക്കും.

ആൻഡ്രോയ്ഡ് ടിവി ബോക്സ് ഉപയോഗിച്ചാണ് നമ്മുടെ ടിവിയെ സ്മാർട്ട് ടിവി ആകുന്നത്. വളരെ കുറഞ്ഞവിലയിൽ നമുക്ക് ഇത് ഓൺലൈനിൽ നിന്നും മറ്റും പർച്ചേസ് ചെയ്യാവുന്നതാണ്. എല്ലാ ഇലക്ട്രോണിക്സ് ഷോപ്പുകളിലും വാങ്ങാൻ ലഭിക്കുന്ന MSQ 4K ആൻഡ്രോയ്ഡ് ടിവി ബോക്സ് വ്യത്യസ്ത സ്റ്റോറേജ് ഓപ്‌ഷനുകളിൽ ലഭിക്കുന്നു. ഈ ആൻഡ്രോയ്ഡ് ടിവി ബോക്സിൽ 3 യുഎസ്ബി പോർട്ടുകളും, അഡാപ്റ്റർ ഉപയോഗിച്ചുകൊണ്ട് SD മെമ്മറി കാർഡും ഉപയോഗിക്കാം. കൂടാതെ HDMI പോർട്ടുകളും ഓഡിയോ ഇൻപുട്ട് പോർട്ടുകളും നൽകിയിട്ടുണ്ട്.

അതിനടുത്തായി ഒരു ETHARNET പോർട്ടും നൽകിയിട്ടുണ്ട്. ഇതിൽ കണക്ട് ചെയ്തു കൊണ്ടാണ് നമ്മൾ ഇൻറർനെറ്റ് ഉപയോഗിക്കുന്നത്. അഞ്ചു വോൾട്ടിന്റെ പവർ അഡാപ്റ്റർ ആണ് ഈ ആൻഡ്രോയിഡ് TV ബോക്സിൽ നൽകിയിട്ടുള്ളത്. ഒരു ബോക്സ് പർച്ചേസ് ചെയ്യാനുള്ള ലിങ്ക് പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രോഡക്റ്റ് വാങ്ങുമ്പോൾ ബോക്സിൽ HDMI കേബിളും ഇതിൻറെ അഡാപ്റ്റർ, റിമോട്ട് കണക്റ്റിംഗ് കേബിൾ എല്ലാം ലഭിക്കുന്നതാണ്. ഈ ആൻഡ്രോയ്ഡ് ടിവി ബോക്സ് എങ്ങനെ നമ്മുടെ ടിവിയുമായി കണക്ട് ചെയ്ത് ഇൻറർനെറ്റ് ഉപയോഗിക്കാം എന്ന് വളരെ വിശദമായി ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാം.

Buy Links
https://wa.me/p/3402040483221452/9188…
MXQ 4K 1GB + 8GB TV BOX
1. https://amzn.to/3fopO5C
2. https://amzn.to/3hvBxBZ
3. https://amzn.to/3yfUP4m

Leave a Reply