ഇനി ഞാൻ പിന്നോട്ട് ഇല്ല, നിയമപരമായി തന്നെ ഇനി നേരിടുകയാണ്, തുറന്നു പറഞ്ഞു അമൃത സുരേഷ്

ഇനി ഞാൻ പിന്നോട്ട് ഇല്ല, നിയമപരമായി തന്നെ ഇനി നേരിടുകയാണ്, തുറന്നു പറഞ്ഞു അമൃത സുരേഷ്

സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ താരങ്ങൾ നിരവധിയാണ്. സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങളിലൂടെ ശ്രദ്ധ നേടിയവർ വളരെ ചുരുക്കമായിരിക്കും. അത്തരത്തിൽ ഒരാളാണ് അമൃത സുരേഷ്. അമൃത സുരേഷ് വലിയതോതിലുള്ള സൈബർ ആക്രമണങ്ങളെ നേരിടാൻ തുടങ്ങിയത് അടുത്തകാലത്താണ്. ഗോപി സുന്ദറുമായി ഒരുമിച്ചുള്ള ജീവിതത്തിനു ശേഷമാണ് അമൃതാ സുരേഷിനെ തേടി സൈബർ ആക്രമണങ്ങളുടെ വലിയൊരു പ്രവാഹം തന്നെ എത്തിയത്. ഇപ്പോൾ താൻ സഹിക്കാവുന്നതിലപ്പുറം ആയിരിക്കുകയാണ് ഇത്തരം സൈബർ ആക്രമണങ്ങൾ എന്നാണ് അമൃതയുടെ സഹോദരിയായ അഭിരാമി കഴിഞ്ഞദിവസം പറഞ്ഞത്.

ഇപ്പോൾ ഇക്കാര്യത്തെക്കുറിച്ച് അമൃതയും പറഞ്ഞിരിക്കുകയാണ്. ചിത്രങ്ങൾക്ക് താഴെ വന്ന് മോശം കമന്റ് ചെയ്യുന്ന ആളുകൾക്കെതിരെ നിയമപരമായ നടപടികൾക്ക് ഒരുങ്ങുകയാണ് തങ്ങളെന്നും ഇതിനോടകം തന്നെ അത്തരം കമന്റുകൾ ചെയ്യുന്ന ആളുകളുടെ സ്ക്രീൻഷോട്ടുകൾ ശേഖരിച്ചു വച്ചിട്ടുണ്ട് എന്നും ഇവരുടെ അഡ്രസ്സുകൾ എല്ലാം പോലീസിനെ ഏൽപ്പിക്കുകയാണ് ചെയ്യാൻ പോകുന്നത് എന്നാണ് പറഞ്ഞിരിക്കുന്നത്.

കമന്റുകൾ ഡിലീറ്റ് ചെയ്തിട്ടും ഇനി കാര്യമില്ല എന്നും തങ്ങളുടെ കയ്യിൽ സ്ക്രീൻഷോട്ട് ഉണ്ട് എന്നാണ് ഇവർ പറഞ്ഞിരിക്കുന്നത്. ഒരുവിധത്തിലും സഹിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് സൈബർ ആക്രമണം എത്തിയിരിക്കുകയാണ്. അതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത് എന്നും അമൃത അറിയിച്ചിരുന്നു. ഔദ്യോഗികമായി തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് അമൃത പറഞ്ഞിരുന്നത്. ഇതോടെ സാമൂഹിക മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തുന്നവർ ഒന്നും ഭയന്നിരിക്കുകയാണ് എന്നതാണ് സത്യം. കഴിഞ്ഞ ദിവസമായിരുന്നു അമൃത സുരേഷ് ലൈവിൽ എത്തി ഈ കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നത്. അവന്തിക വളർന്നുവരികയാണ് എന്നും ഇത്തരം കമന്റുകൾ ഒക്കെ അവൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നു എന്നുമാണ് ലൈവിലൂടെ അഭിരാമി പറഞ്ഞിരുന്നത്. വീട്ടിൽ ഉള്ളവരെയും ഇത് വേദനിപ്പിക്കുന്നുണ്ട്.

Leave a Reply