ഒരുവനും തൊഴിൽ നിഷേധിക്കാൻ പാടില്ലെന്ന് പറഞ്ഞ് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. അങ്ങനെ നിഷേധിച്ചെങ്കിൽ അത് തെറ്റാണെന്ന് ചൂണ്ടി കാട്ടി മമ്മൂട്ടി.

ഒരുവനും തൊഴിൽ നിഷേധിക്കാൻ പാടില്ലെന്ന് പറഞ്ഞ് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. അങ്ങനെ നിഷേധിച്ചെങ്കിൽ അത് തെറ്റാണെന്ന് ചൂണ്ടി കാട്ടി മമ്മൂട്ടി.

 

മലയാള സിനിമയിലെ മികച്ച യുവ നടനാണ് ശ്രീനാഥ് ഭാസി. 2012 ൽ പുറത്തിറങ്ങിയ പ്രണയം എന്ന ചിത്രത്തിലൂടെയാണ് ശ്രീനാഥ് ഭാസിയുടെ അരങ്ങേറ്റം. ഒട്ടനേകം ചിത്രങ്ങളിൽ അഭിനയ മികവ് തെളിയിച്ചിട്ടുള്ള ആളാണ് ശ്രീനാഥ് ഭാസി. ഉസ്താദ് ഹോട്ടൽ, ഹണി ബീ, ഡാ തടിയാ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചതിനു ശേഷമാണ് ശ്രീനാഥ് ഭാസി ഒരുപാട് ശ്രദ്ധിക്കപ്പെട്ടത്. ഷോട്ട് ഫിലിംസിലും അഭിനയിച്ച ആളാണ് ശ്രീനാഥ് ഭാസി. ചട്ടമ്പി എന്ന സിനിമയാണ് ശ്രീനാഥ്‌ ഭാസിയുടെ പുതിയ സിനിമ. ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന് വേണ്ടി എത്തിയപ്പോൾ അവതാരകയോട് മോശമായി പെരുമാറിയതാണ് ഇപ്പോൾ പ്രശ്നമായി കൊണ്ടിരിക്കുന്നത്.

ഇന്റർവ്യൂ ചെയ്യാൻ വന്ന അവതാരകയോട് ശ്രീനാഥ്‌ ഭാസി മോശമായി പെരുമാറി എന്നാണ് അവതാരക പറയുന്നത്. തുടർന്ന് അവതാരക ശ്രീനാഥ്‌ ഭാസിക്കെതിരെ കേസ് കൊടുക്കുകയും പോലീസ് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയുകയും ചെയ്തു. ശ്രീനാഥ് ഭാസി ഒടുവിൽ കുറ്റം സമ്മതിക്കുകയും ചെയ്തു.ഇപ്പോൾ പ്രൊഡ്യൂസർസ് അസോസിയേഷൻ കുറച്ചു നാളത്തേക്ക് പുതിയ പടങ്ങളിൽ നിന്നും ശ്രീനാഥ്‌ ഭാസിയെ വിലക്കിയിരിക്കുകയാണ്.
പ്രശസ്ത ചലച്ചിത്ര താരം മമ്മൂട്ടി റോഷോക്ക് എന്ന സിനിമയുടെ പ്രൊമോക്ഷന് വേണ്ടി എത്തിയപ്പോൾ നടന്ന പ്രസ്മീറ്റിലാണ് പറയാനിടയായത്; തൊഴിൽ നിഷേധം തെറ്റാണെന്നും അങ്ങനെ വിലക്കാൻ പാടില്ലായിരുന്നെന്നുമാണ് നടൻ പറഞ്ഞത്.

എത്ര നാളത്തേക്കാണ് വിലക്കെന്ന് പിന്നീട് അറിയിക്കാമെന്നാണ് പ്രൊഡ്യൂസർസ് അസോസിയേഷൻ ഇപ്പോൾ പറയുന്നത്.ഒരു ചിത്രത്തിന്റെ ഷൂട്ടിംങ്ങും ഡബ്ബിങ്ങും കാര്യങ്ങളും റെഡി ആവനുണ്ട്. അത് മാത്രം അനുവദിക്കും.നടൻ ഒരു സിനിമക്കായി കരാറിൽ നിശ്ചയിച്ചതിനേക്കാൾ കൂടുതൽ പൈസ വാങ്ങിയെന്നും ആ തുക തിരികെ നൽകാമെന്ന് നടൻ പറഞ്ഞെന്നും നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു.

Leave a Reply